ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

Written By:

എച്ച്എംഡി ഇറക്കാന്‍ പോകുന്ന ഐയോണിക് നോക്കിയ 3310 ഫോണ്‍ ഇപ്പോള്‍ ലോക വ്യാപകമായ വാര്‍ത്തയാണ്. പുതിയ വേരിയന്റിലെ നോക്കിയ ഫോണിനെ കുറിച്ച് നോക്കിയ ആരാധകര്‍ക്ക് വളരെ പ്രതീക്ഷയാണ്.

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

നോക്കിയ 3310 ഫോണിന് 4000 രൂപയാണ് വില. ഇതു കൂടാതെ ഇറങ്ങാന്‍ പോകുന്ന നോക്കിയ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആശ്ചര്യമായ ബാറ്ററി ലൈഫ്

ഈ ഫീച്ചര്‍ ഫോണിന് വളരെ കാലം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണുളളത്.. ഒറ്റ ചാര്‍ജ്ജില്‍ തന്നെ ദിവസങ്ങളോളം നീണ്ടു നില്‍ക്കും ബാറ്ററി. അതിനാല്‍ നമുക്ക് മനസ്സിലാക്കാം വരാനിരിക്കുന്ന നോക്കിയ 3310 ഫോണിനും മികച്ച ബാറ്ററി ലൈഫാണെന്ന്.

മികച്ച രീതിയില്‍ നിര്‍മ്മിച്ച ഫോണ്‍

എല്ലാവര്‍ക്കും അറിയാം ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിച്ച ഫോണാണ് നോക്കിയ 3310. ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ ഇന്നു വരെ ഒരു കേടുപാടും കൂടാതെ ഈ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോഴും ഉണ്ടാകും. ഇതിനു പുറത്തു വെളളം വീണാലോ തറയില്‍ വീണാലോ അത്ര പെട്ടെന്നു ഒന്നും സംഭവിക്കില്ല. അതിനാല്‍ ഈ ഫോണിന്റെ നിര്‍മ്മാണം എടുത്തു പറയേണ്ട ഒന്നു തന്നെ.

സ്‌നേക്ക് 2 ഗെയിം (Snake 2 Game)

സ്‌നേക്ക് 2 ഗെയിം കളിച്ചിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല, അതായത് നോക്കിയ 3310 ഫോണ്‍ ഉളളവര്‍ എല്ലാവരും തന്നെ ഈ ഗെയിമിന് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. മണിക്കൂറുകള്‍ ഈ ഗെയിം കളിക്കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 യ്ക്കും സ്‌നേക്ക് 2 ഗെയിം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന സന്തേഷവാര്‍ത്തയും ലഭിക്കുന്നു.

പല നിറങ്ങളില്‍

നോക്കിയ 3310 ആറു നിറങ്ങളിലാണ് വരുന്നത്. അതിനാല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏതു നിറം വേണമെങ്കിലും തിരഞ്ഞെടുക്കാം.

സ്വന്തമായി റിങ്ങ്‌ടോണുകള്‍ നിര്‍മ്മിക്കാം

ആല്‍ഫാന്യൂമെറിക് കീപാഡ് ഉപയോഗിച്ച് സ്വന്തമായി റിങ്ങ്‌ടോണ്‍ നിര്‍മ്മിച്ച് സേവ് ചെയ്യാം. അങ്ങനെ അഞ്ച് തരത്തിലുളള റിങ്ങ്‌ടോണുകള്‍ സ്വന്തമായി ഉണ്ടാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The handset has hit the headlines and the Nokia fans have started looking out for a modern variant of the classic phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot