നോക്കിയ 3310യുടെ വിശ്വപ്രസിദ്ധമായ സ്‌നേക് ഗെയിം ഫേസ്ബുക്ക് മെസഞ്ചറിലും!

നോക്കിയ 3310യെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് അതിലെ സ്‌നേക്ക് ഗെയിം തന്നെയാണ്.

|

ഏറെ കാലം കാത്തിരുന്ന ശേഷമാണ് നോക്കിയ ഫോണുകള്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാന്‍സെറ്റുകള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉള്‍പ്പെടെ നോക്കിയ ഫീച്ചര്‍ഫോണുകളും അവതരിപ്പിച്ചു.

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

നോക്കിയ 3310യുടെ വിശ്വപ്രസിദ്ധമായ സ്‌നേക് ഗെയിം ഫേസ്ബുക്ക് മെസഞ്ചറിലും

നോക്കിയ 6, നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 എന്ന നാലു ഫോണുകളാണ് നോക്കിയ അവതരിപ്പിച്ചിരുന്നത്. നോക്കിയ ഫോണില്‍ ഏറെ ശ്രദ്ധേയമായ ഫോണാണ് നോക്കിയ 3310. ഇപ്പോള്‍ ഇരട്ട സിമ്മുമായാണ് 3310 എത്തിയിരിക്കുന്നത്. നോക്കിയ 3310 ഫോണിന് 3500 രൂപയാണ് വില.

നോക്കിയ 3310യെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് അതിലെ സ്‌നേക്ക് ഗെയിം തന്നെയാണ്. 3310 യുടെ മികച്ച ഫീച്ചറുകളില്‍ ഒന്നായ സ്‌നേക്ക് ഗെയിം നോക്കിയയുടെ പരിഷ്‌കരിച്ച പുതിയ ഹാന്‍സെറ്റിലും ഉണ്ട്.

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഡാറ്റ ഒരു സെക്കന്‍ഡില്‍!ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഡാറ്റ ഒരു സെക്കന്‍ഡില്‍!

നോക്കിയ 3310യുടെ വിശ്വപ്രസിദ്ധമായ സ്‌നേക് ഗെയിം ഫേസ്ബുക്ക് മെസഞ്ചറിലും

എന്നാല്‍ ഇനി മുതല്‍ നോക്കിയ ഫോണില്‍ മാത്രമല്ല ഇൗ സ്‌നേക്ക് ഗെയിം ലഭിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലും ഈ ക്ലാസിക് ഗെയിം ലഭിക്കുന്നതാണ്. അതിനാല്‍ നോക്കിയ 3310 വാങ്ങാതെ തന്നെ നിങ്ങള്‍ക്ക് സ്‌നേക്ക് ഗെയിം കളിക്കാം. എന്നാല്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. നിലവില്‍ ഈ ഇന്‍സ്റ്റന്റ് ഗെയിം ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല.

<strong>MWC 2017ല്‍ അവതരിപ്പിച്ച എല്ലാ ഫോണുകളും ഗാഡ്ജറ്റുകളുടേയും ലിസ്റ്റ്!</strong>MWC 2017ല്‍ അവതരിപ്പിച്ച എല്ലാ ഫോണുകളും ഗാഡ്ജറ്റുകളുടേയും ലിസ്റ്റ്!

നോക്കിയ 3310യുടെ സവിശേഷതകള്‍ നോക്കാം.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

2.4ഇഞ്ച് QVGA (240X320 ) പിക്‌സല്‍ കളര്‍ ഡിസ്‌പ്ലേ. ഈ ഹാന്‍സെറ്റ് റണ്‍ ചെയ്യുന്നത് 30+ ഒഎസ് ആണ്. 133 ഗ്രോം ഭാരം. മോണോ ക്രോ ഗ്രാഫിക് ടൈപ്പും ഉണ്ട്.

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

സ്‌റ്റോറേജ്/ ബാറ്ററി

സ്‌റ്റോറേജ്/ ബാറ്ററി

16എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയാണ് ഫോണ്‍ സ്‌റ്റോറേജ്. 1200എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ ഫോണിന് 22 മണിക്കൂര്‍ വരെ ടോക്ടൈം ലഭിക്കുന്നതാണ്, കൂടാതെ ഏകദേശം ഒരു മാസം വരെ ചാര്‍ജ്ജ് നിലനില്‍ക്കുകയും ചെയ്യുന്നു.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

പിന്തുണയ്ക്കുന്ന കണക്ടിവിറ്റികള്‍
 

പിന്തുണയ്ക്കുന്ന കണക്ടിവിറ്റികള്‍

സാധാരണ മൈക്രോ-യുഎസ്ബി പോര്‍ട്ട്, ബ്ലൂട്ടൂത്ത് 3.0, 2ജി ഇന്റര്‍നെറ്റ് ആക്‌സസ് പിന്തുണയ്ക്കുന്നു.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

സ്‌നേക്ക് ഗെയിം

സ്‌നേക്ക് ഗെയിം

എല്ലാവരും കാത്തിരിക്കുന്ന സ്‌നേക്ക് ഗെയിമും നോക്കിയ 3310യുടെ പരിഷ്‌കരിച്ച പതിപ്പിലും ഉണ്ട്. ഈ ഒരു സവിശേഷത ഇനി നിങ്ങള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചറിലും താമസിക്കാതെ തന്നെ ലഭ്യമാകും.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

Best Mobiles in India

English summary
The game was very popular in the 90s when Nokia phones were a big deal in the industry, and now it is made available on Messenger for everyone to play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X