നോക്കിയ വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

Written By:

നോക്കിയ ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖല പിടിച്ചടക്കിയ ഒരു കാലമുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകള്‍ എത്തിയതോടെ നോക്കിയ ഫോണുകള്‍ പുറം തളളുകയായിരുന്നു.

നോക്കിയ വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മറികടന്ന് നോക്കിയ ഫീച്ചര്‍ ഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും എത്തിത്തുടങ്ങി. നോക്കിയ എന്നു പേരു കേട്ടാല്‍ തന്നെ ആദ്യം എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് ഫീച്ചര്‍ ഫോണായ നോക്കിയ 3310യാണ്. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നടന്ന ചടങ്ങില്‍ നോക്കിയ പല ഫോണുകളും അവതരിപ്പിച്ചിരുന്നു.

നോക്കിയ വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

നോക്കിയ 3310യെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. എന്തു കൊണ്ടാണ് നോക്കിയ 3310 നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത്? എന്നാല്‍ നോക്കിയ 3310യ്ക്ക് കുറച്ച് അസൗകര്യങ്ങളും ഉണ്ട്.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് നോക്കിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു?

നോക്കിയ 3310 ഫോണിന്റെ വില ഏകദേശം 4000 രൂപയാണ് കമ്പനി പറയുന്നത്. 3310 ഫോണിന്റെ സവിശേഷതകള്‍ വച്ചു നോക്കുമ്പോള്‍ ഈ വിലയ്ക്ക് വളരെ അനുയോജ്യമായ ഫോണുകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ബാറ്ററി ലൈഫ്

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ എല്ലാവരും പ്രത്യേകം മുന്‍ഗണന നല്‍കുന്നത് അതിന്റെ ക്യാമറയ്ക്കും ബാറ്ററിക്കുമാണ്. നോക്കിയ 3310 ഫോണിന്റെ ബാറ്ററി സവിശേഷതകള്‍ വച്ചു നോക്കുമ്പോള്‍ ഒരു ചാര്‍ജ്ജില്‍ ഏകദേശം ഒരു മാസം വരെ ചാര്‍ജ്ജ് നില്‍ക്കും.

3310 ഫുള്‍ ഓപ്പറേറ്റിങ്ങ് ടൈം

. സ്റ്റാന്‍ഡ്‌ബൈ ടൈം: 31 ദിവസം വരെ
. ടോക്ടൈം: 22 മണിക്കൂര്‍
. എംപി3 പ്ലേ ബാക്ക്: 51 മണിക്കൂര്‍
. എഫ്എം റേഡിയോ പ്ലേ ബാക്ക് : 39 മണിക്കൂര്‍

ഡ്യൂറബിളിറ്റി

നോക്കിയ 3310യുടെ ഡ്യൂറബിളിറ്റി ഏറ്റവും മികച്ചതാണ്. 17 വര്‍ഷം വരെ ഈ ഫോണ്‍ ഉപയോഗിക്കാം. ഈ പുതുക്കിയ ഉപകരണം വളരെ കട്ടിയുളളതായി കരുതപ്പെടുന്നു. തറയില്‍ വീണാല്‍ പോലും ഒരു കേടും സംഭവിക്കില്ല. എന്നാല്‍ മിക്ക ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു സ്വപ്‌നം മാത്രമായിരിക്കും.

സ്‌നേക് ഗെയിം തിരികെ വന്നു

ക്ലാസിക് ഗെയിമായ സ്‌നേക് ഗെയിം 3310 ലേക്ക് തിരികെ വന്നു. പൂര്‍ണ്ണമായി പുതിക്കിയ പതിപ്പ് ഉപയോഗിച്ച് നിറമുളള സ്‌ക്രീനില്‍ ഇത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താം.

നോക്കിയ ഫോണിന്റെ അസൗകര്യങ്ങള്‍

വാട്ട്‌സാപ്പ് ഇല്ല

നോക്കിയ 3310യില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കുറച്ച് പരിമിതികളുണ്ട്. അതിനാല്‍ ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കാന്‍ സാധിക്കും എന്നതില്‍ ഒരു സൂചനയും ഇല്ല.

ലോകത്താകമാനം ഈ രണ്ട് ആപ്‌സുകളിലായി നൂറു കോടി ഉപഭോക്താക്കളുണ്ടാകും. നോക്കിയ 3310യുടെ ഏറ്റവും വലിയ തെറ്റ് ഇതാണ്.

 

ഈ ഫോണ്‍ എല്ലായിടത്തും പ്രവര്‍ത്തിക്കില്ല

നോക്കിയ 3310 2ജി നെറ്റ്‌വര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഈ സിസ്റ്റം സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.

അതായത് നോക്കിയ 3310, അമേരിക്ക, യുഎസ്എ, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കില്ല.

 

സെര്‍ഫി സ്‌നാപ്പര്‍ ഇല്ല

നോക്കിയ 3310യ്ക്ക് റിയര്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല.

നിങ്ങള്‍ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്‌തോളൂ, ഇപ്പോള്‍ സെല്‍ഫി വളരെ ജനപ്രിയമാണ്. ഇതും നോക്കിയ ഫോണിന്റെ മറ്റൊരു വന്‍ വീഴ്ചയാണ്.

ടച്ച് സ്‌ക്രീന്‍ കീബോര്‍ഡ് ഇല്ല

ടച്ച് സ്‌ക്രീന്‍ ഇല്ലാത്തതും നോക്കിയ 3310 ഫോണിന്റെ മറ്റൊരു വീഴ്ചയാണ്.

സ്മാര്‍ട്ട് അസിസ്റ്റന്റ് ഇല്ല

ആപ്പിളിന് സിരിയും ആമസോണിന് അലെക്‌സയും സാംസങ്ങിന് ബിക്‌സ്‌ബൈയും ഗൂഗിള്‍ സിപ്ലിക്ക് ഗൂഗിളും സ്മാര്‍ട്ട് അസിസ്റ്റന്റായി ഉണ്ട്.

ഈ വോയിസ് ആക്ടിവേറ്റഡ് അസിസ്റ്റന്റ് ടാക്‌സി ബുക്ക് ചെയ്യാനും നിങ്ങക്ക് പോകാനുളള അടുത്ത സ്ഥലം നിര്‍ണ്ണയിക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നാല്‍ നോക്കിയ 3310യ്ക്ക് ഇത് നല്‍കിയിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global, the company behind the relaunch, announced last week that the rebooted 3310 will arrive in stores on May 24 and will cost nearly 4000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot