Home
Mobile

അതിഗംഭീര സവിശേഷതകളും കുറഞ്ഞ വിലയുമായി 3 നോക്കിയ മോഡലുകൾ ഇന്ത്യയിൽ എത്തി!

By Gizbot Bureau

എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ അടുത്ത നോക്കിയ ഫോണുകള്‍ പ്രഖ്യാപിച്ചു. അതായത് നോക്കിയ 5.1, നോക്കിയ 2.1, കൂടാതെ 3ജിബി വേരിയന്റായ നോക്കിയ 3.1 എന്നിവ. രാജ്യത്തെമ്പാടുമുളള ഏറ്റവും മികച്ച റീട്ടെയില്‍ സ്‌റ്റോറുകളിലും നോക്കിയ മൊബൈല്‍ ഷോപ്പുകളില്‍ ഓണ്‍ലൈനായും പേറ്റിഎം മാളിലും ഈ ഫോണുകള്‍ ലഭ്യമാകും.

നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1: ഇന്ത്യയിലെ വില

നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1: ഇന്ത്യയിലെ വില

6999 രൂപയ്ക്കാണ് നോക്കിയ 2.1 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഫോണുകള്‍ മൂന്നു മെറ്റാലിക് വേരിയന്റുകളായ ബ്ലൂ/കോപ്പര്‍, ബ്ലൂ/ സില്‍വര്‍, ഗ്രേ/ സില്‍വര്‍ എന്നിവയാണ് എത്തിയിരിക്കുന്നത്.

നോക്കിയ 3.1ന്റെ പുതിയ വേരിയന്റായ 3ജിബി റാം/32ജിബി സ്‌റ്റോറേജിന് 11,990 രൂപയാണ്. ബ്ലൂ/കോപ്പര്‍, ബ്ലാക്ക്/ക്രോം, വൈറ്റ്/അയണ്‍ എന്നീ വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയത്.

നോക്കിയ 5.1 3ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വേരിയന്റിന് 14,499 രൂപയാണ്. മൂന്നു നിറങ്ങളിലായ കോപ്പര്‍, ടെംപേഡ് ബ്ലൂ, ബ്ലാക്ക് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഈ മൂന്നു ഫോണുകളും ഓഗസ്റ്റ് 12 മുതല്‍ എല്ലാ മൊബൈല്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും പേറ്റിഎം മാള്‍, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നും വാങ്ങിത്തുടങ്ങാം.

നോക്കിയ 3.1 സവിശേഷതകള്‍

നോക്കിയ 3.1 സവിശേഷതകള്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസോടു കൂടിയ 5.1 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 3.1നുളളത്. 2ജിബി റാം 16ജിബി സ്‌റ്റോറേജ്, 3ജിബി റാം 32ജിബി സ്‌റ്റോറേജ് എന്നീ ഓപ്ഷനുകളാണ് ഫോണില്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണര്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുളളത്. മീഡിയാടെക് 6750 ഒക്ടാകോര്‍ പ്രോസസര്‍, 2990 എംഎഎച്ച് ബാറ്ററി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 നോക്കിയ 2.1

നോക്കിയ 2.1

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് ഗോ പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1ജിബി റാമുളള ഈ ഫോണില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 SoC പ്രോസസറാണ്. രണ്ട് ദിവസം ബാറ്ററി ലൈഫ് നില്‍ക്കുന്ന ഈ ഫോണില്‍ 4000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 8എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണിനുളളത്. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ 128ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

നോക്കിയ 5.1 സവിശേഷതകള്‍

നോക്കിയ 5.1 സവിശേഷതകള്‍

5.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. മീഡിയാടെക് ഹീലിയോ P18 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ആന്‍ഡ്രോയിഡ് വണ്‍ ഓറിയോ പതിപ്പാണ്. ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. 3ജിബി റാം 32ജിബി സ്റ്റോറേജ്, 2ജിബി റാം, 16ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 16എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. 2970എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സവിശേഷതകൾ

സവിശേഷതകൾ

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോക്കിയ 5, നോക്കിയ 2, നോക്കിയ 3 എന്നീ ഫോണുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് 2018ല്‍ ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്. നോക്കിയ 3.1, നോക്കിയ 5.1 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍ പതിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി 18:9 അനുപാതത്തിലുളള വലിയ ഡിസ്‌പ്ലേയാണുളളത്. എന്നാല്‍ നോക്കിയ 2.1ല്‍ മുന്‍ പതിപ്പിലുണ്ടായിരുന്ന 16:9 പാനല്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ്?

ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ്?

കഴിഞ്ഞ മാസം നോക്കിയ 3.1ന്റെ 2ജിബി റാം/ 16ജിബി സ്‌റ്റോറേജ് വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ നോക്കിയ 3.1 3ജിബി വേരിയന്റിലാണ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നോക്കിയ 3.1, 5.1 ഫോണിനുളളത്. എന്നാല്‍ നോക്കിയ 2 സ്മാര്‍ട്ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷാനുളളത്. ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ് ഇവയിൽ ചിലതിന് ലഭിക്കാനും സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Nokia 5.1, Nokia 2.1 and Nokia 3.1 with 3GB RAM launched in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X