10,999 രൂപയുടെ നോക്കിയ 5.1 ഇന്ന് മുതൽ വാങ്ങാം; ഓഫർ, സവിശേഷതകൾ അറിഞ്ഞിരിക്കാം!
നോക്കിയ 6.1 പ്ലസ് അവതരിപ്പിച്ചപ്പോൾ അതിനോടൊപ്പം തന്നെ നോക്കിയ 5.1 പ്ലസ് മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. നോക്കിയ X5ന്റെ ആഗോളതലത്തിലുള്ള മോഡലായാണ് നോക്കിയ 5.1 പ്ലസ് അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഈ മോഡൽ രാജ്യത്ത് ആദ്യമായി വിൽപ്പനയ്ക്ക് എത്തുകയാണ്. 10,999 രൂപ വിലയിട്ടിരിക്കുന്ന ഈ മോഡൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട് വഴിയും നോക്കിയ സ്റ്റോർ വഴിയുമാണ് ലഭ്യമാകുക.

വിലയും ഓഫറുകളും
മുകളിൽ പറഞ്ഞ പോലെ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ആദ്യവില്പന. ഒരേസമയം ഫ്ലിപ്കാർട്ടിലും നോക്കിയ സ്റ്റോറിലും ഫോൺ ലഭ്യമാകും. നോക്കിയ 5.1 പ്ലസ് ഉപയോക്താക്കള്‍ക്ക് 1800 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നുണ്ട്. കൂടാതെ 199 രൂപ, 249 രൂപ, 448 രൂപ എന്നിവയില്‍ ഏതെങ്കിലും ഒന്ന് റീച്ചാര്‍ജ്ജ് ചെയ്താല്‍ 240ജിബി വരെ ഫ്രീ ഡേറ്റയും ലഭിക്കുന്നു. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ നേടാന്‍ സാധിക്കൂ.

പ്രധാന സവിശേഷതകൾ
ആൻഡ്രോയിഡ് 8.1 ഓറിയോ, ഡ്യുവൽ സിം ഡ്യുവൽ 4 ജി, 5.86 ഇഞ്ച് എച്ച്ഡി + 720x1520 പിക്സൽ ഡിസ്പ്ലേ, 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 19: 9 അനുപാതം, 84 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, മീഡിയടെക് ഹെലിയോ P60 ഒക്ടാ കോർ പ്രോസസർ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് അല്ലെങ്കിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മെമ്മറി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ അധികരിപ്പിപ്പിക്കുകയും ചെയ്യാം.

ക്യാമറ
ക്യാമറയുടെ കാര്യത്തിൽ പിറകിൽ 13 മെഗാപിക്സൽ സെൻസർ, എഫ് / 2.0 അപ്പെർച്ചർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് രണ്ട് സെൻസറുകൾക്ക് താഴെ എൽഇഡി ഫ്ലാഷുണ്ട്. മുൻക്യാമറയിൽ f / 2.2 അപ്പേർച്ചറും 80.4 ഡിഗ്രിയുമുള 8 മെഗാപിക്സൽ ലെൻസ് ഉണ്ട്. ഇതിൽ AI ഇമേജ് ടെക്നോളജി, ബിൽട്ട്-ഇൻ പോർട്രെയ്റ്റ് പശ്ചാത്തല ബ്ലാർ, പോർട്രെയിറ്റ് സ്കിൻ മോഡ്, എച്ച്ഡിആർ മോഡ്, മറ്റ് പ്രധാന ഫങ്ഷനുകൾ എന്നിവയുമുണ്ട്.

മറ്റു സവിശേഷതകൾ
3060 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.1 പ്ലസിന്റെ കരുത്ത്. 27 മണിക്കൂർ ലൈഫ് ടൈം, 17.5 മണിക്കൂർ ടോക്ക് ടൈം, 19.5 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂർ ഗെയിമിംഗ്, 12 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ ബാറ്ററി. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 4.2, ജിപിഎസ്, വൈഫൈ, എഫ്എം റേഡിയോ, ഡ്യുവൽ 4 ജി ഡ്യുവൽ വോൾട്ട് എന്നിവയുമുണ്ട്. സെൻസറുകൾ ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഡിജിറ്റാബിൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ്. ഫിങ്ക്ർപ്രിന്റ് സ്കാനർ സ്ഥിതി ചെയ്യുന്നത് പിറകിലുമാണ്.


Click it and Unblock the Notifications








