നോക്കിയ 5.1 പ്ലസ്: താങ്ങാവുന്ന വിലയ്ക്കുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍

|

നോക്കിയയുടെ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബലില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 5.1 പ്ലസ്. 2018-ല്‍ പുറത്തിറങ്ങിയ മറ്റ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകളെ പോലെ ഇതും ആന്‍ഡ്രോയ്ഡ് വണ്ണിലാണ് പ്രവര്‍ത്തിക്കുന്നത്. 10000-13000 വിലയ്ക്ക് നിരവധി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നോക്കിയ 5.1 പ്ലസ് കടുത്ത മത്സരം നേരിടേണ്ടിവരും. മത്സരത്തെ അതിജീവിക്കാന്‍ നോക്കിയ 5.1 പ്ലസിന് കഴിയുമോ?

 
നോക്കിയ 5.1 പ്ലസ്: താങ്ങാവുന്ന വിലയ്ക്കുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍

ഗുണങ്ങള്‍: സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ്, പൂര്‍ണ്ണമായും ഗ്ലാസ് രൂപകല്‍പ്പന, USB ടൈപ്പ് സി പോര്‍ട്ട്

ദോഷങ്ങള്‍: എസ്ഡി കാര്‍ഡിന് മാത്രമായി സ്ലോട്ടില്ല, 720p ഡിസ്‌പ്ലേ

സവിശേഷതകള്‍

സവിശേഷതകള്‍

നോച് കട്ടൗട്ടോട് കൂടിയ HD+ റെസല്യൂഷന്‍ ഉറപ്പുനല്‍കുന്ന 5.8 ഇഞ്ച് IPS LCD ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസിന്റെ സംരക്ഷണം

149.51x71.98x8.096 മില്ലീമീറ്റര്‍ വലുപ്പം

മീഡിയടെക് ഹെലിയോ P60 (4xA73 1.8GHz+4x A53 1.8GHZ)

3GB LPDDR4x റാം, 32 GB ഇന്റേണല്‍ സ്റ്റോറേജ്

ഹൈബ്രിഡ് സ്ലിം സ്ലോട്ട് (ഡ്യുവല്‍ LTE/VoLTE)

രണ്ട് നാനോ സിം കാര്‍ഡുകള്‍ അല്ലെങ്കില്‍ ഒരു സിം കാര്‍ഡും ഒരു മൈക്രോ എസ്ഡി കാര്‍ഡും

സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് UI (ആന്‍ഡ്രോയ്ഡ് വണ്‍) ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

f/2.0 അപെര്‍ച്ചറോട് കൂയി 13MP RGB സെന്‍സര്‍, 5MP ഡെപ്ത് സെന്‍സര്‍

f/2.2 അപെര്‍ച്ചറോട് കൂടിയ 8MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

LTE Cat 4

WiFi a/b/g/n/ac

USB ടൈപ്പ് സി പോര്‍ട്ട്

3060 mAh Li-ion ബാറ്ററി

രൂപകല്‍പ്പന
 

രൂപകല്‍പ്പന

20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രീമിയം ലുക്കുള്ളവ വിരളമാണ്. അക്കൂട്ടത്തില്‍ ഒന്നാണ് നോക്കിയ 5.1 പ്ലസ്.

2.5D കര്‍വ്ഡ് ഗ്ലാസോട് കൂടിയ ഗ്ലാസ് സാന്‍ഡ്വിച്ച് രൂപകല്‍പ്പനയാണ് ഇതിന്റെ സവിശേഷത. രണ്ട് വശങ്ങളിലും മികച്ച ഗുണമേന്മയുള്ള പോളികാര്‍ബണേറ്റ് മിഡ് ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു. കൈയില്‍ എടുക്കുമ്പോള്‍ തന്നെ ഫോണിന്റെ ബലം അനുഭവിച്ചറിയാനാകും. പൂര്‍ണ്ണമായും ഗ്ലാസ് രൂപകല്‍പ്പന ആയതിനാല്‍ വിരല്‍പ്പാടുകളും പൊടിയും പലപ്പോഴും തലവേദന സൃഷ്ടിക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടെ ഫോണ്‍ തുടച്ച് വൃത്തിയാക്കേണ്ടിവരും.

ഫോണിന്റെ താഴ്ഭാഗത്താണ് സ്പീക്കറും USB ടൈപ്പ് C കണക്ടറും സ്ഥിതി ചെയ്യുന്നത്. മുകള്‍ ഭാഗത്തായി 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് ക്രമീകരിച്ചിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനത്തില്‍ മാത്രമാണ് ചെറിയൊരു കല്ലുകടിയുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സറിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. അത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ വിരല്‍ വയ്ക്കുന്നത് അല്‍പ്പം പ്രയാസമാണ്.

ക്യാമറയുടെ ഭാഗം അല്‍പ്പം ഉയര്‍ന്നിരിക്കുന്നതിനാല്‍ എവിടെയെങ്കിലും വയ്ക്കുമ്പോള്‍ ഫോണ്‍ ശരിയായി ഇരിക്കാത്ത സ്ഥിതിയുണ്ട്. ഒരു കവര്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. വില അടിസ്ഥാനമാക്കിയാല്‍ നോക്കിയ 5.1 പ്ലസ് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നുതന്നെയാണ്. പൂര്‍ണ്ണമായും ഗ്ലാസ് ആയതിനാല്‍ പൊട്ടാനുളള സാധ്യത കൂടുതലുണ്ട്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

നോച്ചോട് കൂടിയ 5.8 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. FHD, FHD+ ഡിസ്‌പ്ലേയുള്ള ഫോണുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരെ ഇത് നിരാശപ്പെടുത്തും. പിക്‌സല്‍ സാന്ദ്രത 286 ppi ആണ്.

നിറങ്ങള്‍ വ്യക്തതയോടെ നല്‍കുന്നതില്‍ ഡിസ്‌പ്ലേ പരാജയപ്പെടുന്നുണ്ട്. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ വ്യക്തത കുറവില്ലെങ്കിലും സൂര്യപ്രകാശത്തില്‍ കാഴ്ച പ്രയാസകരമായി മാറുന്നു. നോച് മികച്ച സ്‌ക്രീന്‍ ബോഡി അനുപാതം നല്‍കുന്നുണ്ട്. 19:9 ആണ് ആസ്‌പെക്ട് അനുപാതം. കൈയില്‍ ഒതുങ്ങുന്ന ഫോണ്‍!

നോക്കിയ 5.1 പ്ലസിന്റെ വലിയ പോരായ്മയാണ് ഡിസ്‌പ്ലേ. എന്നാല്‍ ഇത് കൊണ്ട് മറ്റുചില നേട്ടങ്ങളുണ്ട്. താരതമ്യേന കുറഞ്ഞ ഡാറ്റയേ ഫോണ്‍ ഉപയോഗിക്കൂ. മാത്രമല്ല ബാറ്ററി കൂടുതല്‍ നേരം ചാര്‍ജ് നില്‍ക്കുകയും ചെയ്യും.

ശബ്ദം

ശബ്ദം

ആവശ്യത്തിന് ശബ്ദം നല്‍കുന്ന മോണോ സ്പീക്കറാണ് ഫോണിലുള്ളത്. ഈ വിലയ്ക്ക് ഇതിനെക്കാള്‍ ശബ്ദം ഉറപ്പുനല്‍കുന്ന ഫോണുകള്‍ വിപണിയിലുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന ഹെഡ്‌ഫോണ്‍ ഒരു ബോണസ് ആണ്. വയര്‍ലെസ് സ്പീക്കറുകള്‍, ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ എന്നിവ ഫോണില്‍ നന്നായി പ്രവര്‍ത്തിക്കും.

ക്യാമറ

ക്യാമറ

നോക്കിയ 5.1 പ്ലസില്‍ പിന്‍ഭാഗത്ത് f/2.0 അപെര്‍ച്ചറോട് കൂടിയ 13 MP RGB സെന്‍സറും 5MP ഡെപ്ത് സെന്‍സറുമുണ്ട്. പ്രൈമറി ക്യാമറ ഉപയോഗിച്ച് 30 fps-ല്‍ 1080p വീഡിയോകള്‍ പോട്രെയ്റ്റ്, പനോരമ മോഡുകളില്‍ പകര്‍ത്താന്‍ കഴിയും. 8MP സെല്‍ഫി ക്യാമറയും മികവ് പുലര്‍ത്തുന്നു.

നല്ല വെളിച്ചമുള്ള സാഹചര്യങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ മികച്ച ഗുണനിലവാരം ഉള്ളവയാണ്. എന്നാല്‍ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നോക്കിയ 5.1 പ്ലസിന് കഴിയുന്നില്ല. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകളാണ് നിങ്ങള്‍ കൂടുതല്‍ എടുക്കുന്നതെങ്കില്‍ ഈ ഫോണ്‍ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

പ്രൈമറി ക്യാമറ

പ്രൈമറി ക്യാമറ

നല്ല വെളിച്ചത്തില്‍ എടുത്ത ഫോട്ടോകളില്‍ നിറങ്ങളും വിശദാംശങ്ങളും കൃത്യമായി കിട്ടുന്നുണ്ട്. എന്നാല്‍ പ്രകാശം കുറയുമ്പോള്‍ നിറങ്ങളില്‍ വ്യക്തത കുറയുന്നതോടൊപ്പം വിശദാംശങ്ങളും നഷ്ടമാകുന്നു. കൈ ചെറുതായി ചലിച്ചാല്‍ പോലും വീഡിയോകള്‍ക്ക് വ്യക്തത നഷ്ടമാകുന്നു.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

പകല്‍ വെളിച്ചത്തില്‍ സെല്‍ഫി ക്യാമറയില്‍ എടുക്കുന്ന പോട്രെയ്റ്റ് ചിത്രങ്ങള്‍ മികവുറ്റതാണ്. ഈ വിലയ്ക്ക് ലഭിക്കുന്ന ഫോണുകളിലെ മികച്ച സെല്‍ഫി ക്യാമറ തന്നെയാണിത്. എന്നാല്‍ ബോക്കേ ഇഫക്ട് അല്‍പ്പം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

പ്രകടനം

പ്രകടനം

12000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫോണ്‍ ആണ് നോക്കിയ 5.1 പ്ലസ്. മീഡിയടെക് ഹെലിയോ P60 SoC-യിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്‌ക്രീന്‍ റെസല്യൂഷന്‍ കുറവായതിനാല്‍ ഇഴച്ചിലോ മറ്റോ അനുഭവപ്പെടുന്നില്ല. GPU-വും മികച്ച പ്രകടനം ഉറപ്പുനല്‍കുന്നുണ്ട്. ദൈനംദിന ഉപയോഗത്തില്‍ പ്രതീക്ഷച്ചതിനെക്കാള്‍ മികവോടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നു. PUBG പോലുള്ള ഗെയിമുകള്‍ കളിക്കുമ്പോള്‍ മള്‍ട്ടി ടാസ്‌കിംഗില്‍ ഏര്‍പ്പെടുമ്പോഴുമാണ് ഇത് നമുക്ക് ബോദ്ധ്യപ്പെടുന്നത്.

സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ നോക്കിയ 5.1 പ്ലസിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ ആന്‍ഡ്രോയ്ഡ് 9 പൈയിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

മികച്ച യൂസര്‍ ഇന്റര്‍ഫേസും റാം മാനേജ്‌മെന്റും എടുത്ത് പറയേണ്ടവയാണ്. Widevine L1 സര്‍ട്ടിഫിക്കേഷന്‍ ഉള്ളതിനാല്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹുലു തുടങ്ങിയ പ്ലാറ്റ്‌ഫോണുകളില്‍ HD സ്ട്രീമിംഗ് നടത്താന്‍ കഴിയും. വന്‍വിലയുള്ള ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത സേവനമാണിത്.

രണ്ട് വര്‍ഷത്തിനിടെ ഫോണില്‍ പ്രധാനപ്പെട്ട രണ്ട് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷം വരെ പ്രതിമാസ സുരക്ഷാ പാച്ചുകളും ലഭിക്കും.

ബാറ്ററി

ബാറ്ററി

അതിവേഗം ചാര്‍ജ് ചെയ്യാവുന്ന 3060 mAh ബാറ്റിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ചാര്‍ജ് പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലെത്താല്‍ രണ്ട് മണിക്കൂര്‍ വേണം. തേഡ് പാര്‍ട്ടി ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയെങ്കിലും സമയത്തില്‍ കാര്യമായ വ്യത്യാസം വന്നില്ല.

കാര്യമായി ഉപയോഗിച്ചാലും ബാറ്ററി ഒരു ദിവസം നില്‍ക്കും. സാധാരണ ഉപയോഗമാണെങ്കില്‍ ഒന്നര ദിവസം വരെ പേടിക്കുകയേ വേണ്ട. മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് വീഡിയോകളും മറ്റും കാണുകയാണെങ്കില്‍ ചാര്‍ജ് 5-6 മണിക്കൂര്‍ നില്‍ക്കും. വൈഫൈയിലേക്ക് മാറിയാല്‍ ബാറ്ററിയുടെ ആയുസ്സ് 90 മിനിറ്റ് വരെ കൂടും.

തുടർച്ചയായി പതിനൊന്നാം വർഷവും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി!തുടർച്ചയായി പതിനൊന്നാം വർഷവും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി!

 

കണക്ടിവിറ്റി & കോളിംഗ്

കണക്ടിവിറ്റി & കോളിംഗ്

ബ്ലൂടൂത്ത് 4.2 ഉള്ള ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ഡ്യുവല്‍ LTE അല്ലെങ്കില്‍ VoLTE എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. സിഗ്നല്‍ പിടിക്കുന്ന കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. മുറിക്കകത്ത് വച്ച് ഉപയോഗിക്കുമ്പോഴും വോയ്‌സ് കോളും വീഡിയോ കോളും വ്യക്തത ഉറപ്പുനല്‍കുന്നു.

പോരായ്മകള്‍

പോരായ്മകള്‍

ഈ വിലയ്ക്ക് ലഭിക്കാവുന്ന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് നോക്കിയ 5.1 പ്ലസ്. എന്നാലും ചില പോരായ്മകളുണ്ട്. അത് പറയാതിരിക്കാന്‍ കഴിയുകയില്ല.

1. മൈക്രോ എസ്ഡി കാര്‍ഡിന് മാത്രമായി സ്ലോട്ടില്ല

2. റെസല്യൂഷന്‍ കുറഞ്ഞ ഡിസ്‌പ്ലേ

3. വലിയ നോച്ച്

 

മിതമായ വിലയ്ക്ക്

മിതമായ വിലയ്ക്ക്

12000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 5.1 പ്ലസ്. രൂപകല്‍പ്പന ഉള്‍പ്പെടെയുള്ളവ ഇതിനൊരു പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. മിതമായ വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് OS ഫോണ്‍ കൂടിയാണിത്.

Most Read Articles
Best Mobiles in India

Read more about:
English summary
Nokia 5.1 Plus review: A premium, powerful, yet an affordable smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X