നോക്കിയ 5.3 മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും: വില, സവിശേഷതകൾ
മിഡ്റേഞ്ച് സ്മാർട്ഫോണായ നോക്കിയ 5.3 ആദ്യമായി ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. മാർച്ചിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ഒക്ടാകോർ പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ എന്നിവ ഇതിൽ ലഭ്യമാണ്. നോക്കിയ 5.3 മൂന്ന് കളർ ഓപ്ഷനുകളിലായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വിലയും സവിശേഷതകളും സഹിതം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഇത് ഇടം പിടിക്കും. ഈ ഹാൻഡ്‌സെറ്റിന് താരതമ്യേന കട്ടിയുള്ള ബെസലുകളും സെൽഫി ക്യാമറയ്‌ക്കുള്ള ഒരു നോച്ചും ഉണ്ട്.

ഇന്ത്യയിൽ നോക്കിയ 5.3 വില, ലഭ്യത
നോക്കിയ 5.3 4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. 4 ജിബി + 64 ജിബി വേരിയന്റിന്റെ വില 13,999 രൂപയും, 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,499 രൂപയും വില വരുന്നു. ഇന്ന് ആമസോൺ, നോക്കിയ ഇന്ത്യ വെബ്‌സൈറ്റ് വഴി ഈ സ്മാർട്ട്ഫോൺ ചാർക്കോൾ, സിയാൻ, സാൻഡ് കളർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

നോക്കിയ 5.3 സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) നോക്കിയ 5.3 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്‌പെക്ക്റ്റ് റേഷിയോടുകൂടിയ 6.55 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന നോക്കിയ 5.3ക്ക് 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ 118 ഡിഗ്രി ലെൻസും ഉൾപ്പെടുന്നു. കൂടാതെ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും വരുന്നു.

സെൽഫികൾ പകർത്തുവാൻ നോക്കിയ 5.3ക്ക് 8 മെഗാപിക്സൽ ക്യാമറയും, എഫ് / 2.0 അപ്പർച്ചർ ഉണ്ട്. ഇത് ഒരു ചെറിയ നൊച്ചിൽ സ്ഥാപിച്ചിരിക്കുന്നു. ക്രോണിങ് ഗൊറില്ല ഗ്ലാസ് 3 പാനൽ പ്രൊട്ടക്ഷനാണ് ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) ഡെഡിക്കേറ്റഡ് സ്ലോട്ടിലൂടെ വികസിപ്പിക്കാവുന്ന ഒരൊറ്റ 64 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു.

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്‌കാനറും ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഈ ഫോണിലുണ്ട്. 10W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.3ൽ വരുന്നത്. ഈ സ്മാർട്ട്ഫോണിന് 164.3x76.6x8.5 നീളവും180 ഗ്രാം ഭാരവും വരുന്നു.


Click it and Unblock the Notifications