Home
Mobile

നോക്കിയ 5.3 ആമസോൺ ഇന്ത്യയിൽ ഓപ്പൺ സെയിൽ ആരംഭിച്ചു: സവിശേഷതകൾ, വില, ഓഫറുകൾ

എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ നോക്കിയ 5.3 ഇപ്പോൾ ഇപ്പോൾ ആമസോൺ ഇന്ത്യയിലും ഔദ്യോഗിക നോക്കിയ സ്റ്റോറിലും ഓൺലൈനിലുമായി ലഭ്യമാണ്. മാർച്ചിലാണ് കമ്പനി ആദ്യമായി നോക്കിയ 5.3 അവതരിപ്പിച്ചത്. എന്നാൽ, ഇന്ത്യയിൽ ലോഞ്ച് കഴിഞ്ഞ മാസം മാത്രമാണ് നടന്നത്. ഇന്ത്യയിലെ നോക്കിയ 5.3 വില ആരംഭിക്കുന്നത് 13,999 രൂപയിൽ നിന്നാണ്.

നോക്കിയ 5.3: ഇന്ത്യയിൽ വില

നോക്കിയ 5.3: ഇന്ത്യയിൽ വില

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിനുള്ള നോക്കിയ 5.3 ന് ഇന്ത്യയിൽ 13,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,499 രൂപയും വില വരുന്നു. നോക്കിയയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ എന്നിവ വഴി നിങ്ങൾക്ക് ഈ സ്മാർട്ഫോൺ സ്വന്തമാക്കാവുന്നതാണ്.

നോക്കിയ 5.3: ഓഫറുകൾ

നോക്കിയ 5.3: ഓഫറുകൾ

നിങ്ങൾ ഈ സ്മാർട്ഫോൺ എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡ് അല്ലെങ്കിൽ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ ആമസോൺ അഞ്ച് ശതമാനം തൽക്ഷണ കിഴിവ് നൽകുന്നു. പഴയ ഹാൻഡ്സെറ്റ് എക്‌സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 12,050 രൂപ വരെ കിഴിവ് ലഭിക്കും. ഔദ്യോഗിക നോക്കിയ വെബ്‌സൈറ്റിന് ഒരു ഓഫറും ഇപ്പോൾ നൽകുന്നില്ല. സിയാൻ, ചാർക്കോൾ, സാൻഡ് തുടങ്ങിയ മൂന്ന് കളർ വേരിയന്റുകളിൽ നിങ്ങൾക്ക് നോക്കിയ 5.3 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്.

നോക്കിയ 5.3: സവിശേഷതകൾ

നോക്കിയ 5.3: സവിശേഷതകൾ

6.55 ഇഞ്ച് ഡിസ്‌പ്ലേ, എച്ച്ഡി + റെസല്യൂഷൻ 20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ ഈ ഏറ്റവും പുതിയ നോക്കിയ സ്മാർട്ട്ഫോൺ വരുന്നു. വിപണിയിലെ മിക്ക ബജറ്റ് ഫോണുകൾക്കും സമാനമായ ടിയർ‌ട്രോപ്പ് ആകൃതിയിലുള്ള നോച്ച് ഡിസ്‌പ്ലേ ഡിസൈൻ തന്നെയാണ് ഈ ഡിവൈസിലും വരുന്നത്. പുറകിലായി ക്യാമറകൾ ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്നു. പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസറും, ഫെയ്‌സ് അൺലോക്ക് സവിശേഷതയ്‌ക്കുള്ള പിന്തുണയും കമ്പനി നൽകിയിരിക്കുന്നു.

 4,000 എംഎഎച്ച് ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള നോക്കിയ 5.3 കമ്പനി വാഗ്ദാനം ചെയ്യുന്നു. 4,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഡിവൈസ് ഉപയോക്താക്കൾക്ക് 2 ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്‌ഷനാണ് നൽകിയിരിയ്ക്കുന്നത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഇത് 512 ജിബി വരെ വർധിപ്പിക്കാൻ കഴിയും.

നോക്കിയ 5.3: ക്വാഡ് ക്യാമറ സെറ്റപ്പ്

നോക്കിയ 5.3: ക്വാഡ് ക്യാമറ സെറ്റപ്പ്

ഈ ഡിവൈസിന്റെ പുറകിലായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നു. ഈ സെറ്റപ്പിൽ 13 മെഗാപിക്സൽ സെൻസറും 5 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ കൂടി ഉണ്ട് - അവയിലൊന്ന് മാക്രോയും മറ്റൊന്ന് ഡെപ്ത് സെൻസറുമാണ്. മുൻവശത്തായി സെൽഫികളും വീഡിയോകളും പകർത്താൻ 8 മെഗാപിക്സൽ സെൻസർ ഉണ്ട്. മറ്റ് നോക്കിയ സ്മാർട്ട്‌ഫോണുകളിൽ കണ്ടതുപോലെ തന്നെ നോക്കിയ 5.3യിലും ഗൂഗിളിന്റെ ആൻഡ്രോയിഡ് വൺ ഒഎസാണ് വരുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
The new HMD Global smartphone, Nokia 5.3, is now available for open sale on Amazon India and online at the official Nokia store. The company had launched the Nokia 5.3 worldwide for the first time in March, but the launch in India only happened last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X