3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

|

3ജിബി റാമുമുമായി എത്തിയ നോക്കിയ 5 ഇനി മുതല്‍ ഷോറൂമിലും ലഭ്യമായി തുടങ്ങും. കഴിഞ്ഞ ഏഴു മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമായിരുന്നത്. മേറ്റ് ബ്ലാക്ക്, ടെംപേര്‍ഡ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് നോക്കിയ 5 എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ എത്തിയ നോക്കിയ 5ന്റെ വില 13,499 രൂപയാണ്.

വോഡാഫോണിന്റെ പുതിയ 38 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍

3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

 

ഇതിനകം തന്നെ നോക്കിയ 5ന്റെ സവിശേഷതകള്‍ ഇതിനകം തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ നോക്കിയ 5 ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നതായി ഫ്‌ളിപ്കാര്‍ട്ട് വൈസ് പ്രസിഡന്റ് അദയ് യാദവ് പറഞ്ഞു. സ്മാര്‍ട്ട്‌ഫോണുകളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കുന്നതായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേറ്റിഎം ഇന്‍ബോക്‌സ് വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം?

നോക്കിയ 5ന്റെ സവിശേഷതകളിലേക്ക് കടക്കാം...

ഡ്യൂറബിള്‍ ഡിസൈന്‍

ഡ്യൂറബിള്‍ ഡിസൈന്‍

വളരെ ചെറി അലൂമിനിയത്തില്‍ നിന്നും തുടങ്ങി മനോഹരവും വടിവൊത്തതുമായ രൂപ കല്‍പനയില്‍ അവസാനിക്കുന്ന നോക്കിയ കരുത്തുളളതും കാലങ്ങള്‍ നില നില്‍ക്കുന്നതും നമ്മുടെ കൈകളില്‍ ഒതുങ്ങുന്നതുമാണ്. വളരെ ഉറപ്പുളള കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഇൗ ഫോണിന് വളരെ സുരക്ഷിതം നല്‍കുന്നു. അത്യാധുനിക ആന്റിന രൂപകല്‍പ്പനയുമായി ഫോണിന്റെ പിന്വശം അതിമനോഹരമാണ്.

 പ്രോസസര്‍/ ബാറ്ററി

പ്രോസസര്‍/ ബാറ്ററി

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്ന നോക്കിയ 5ന് മികച്ച ബാറ്ററി ലൈഫും കിടയറ്റ ഗ്രാഫിക് പെര്‍ഫോമന്‍സും ആണുള്ളത്. മികച്ച ഗുണമേന്‍മയില്‍ രൂപകല്‍പ്പന ചെയ്യുന്ന ഫോണില്‍ ശുദ്ധവും സുരക്ഷിതവും ഏറ്റവും നൂതനവുമായ ആന്‍ഡ്രോയ്ഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനകം ജനപ്രീതിയാര്‍ജിച്ച നോക്കിയ 5ന് 3ജിബി റാം കൂടുതല്‍ മികവു പകരുമെന്ന് കരുതുന്നതായി എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു.

 വ്യത്യസ്ഥമായ ക്യാമറ
 

വ്യത്യസ്ഥമായ ക്യാമറ

13 എംപി ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്‌സ് ക്യാമറ ഫോണില്‍ പതിഞ്ഞു കിടക്കുന്നു. ആവശ്യത്തിന് വെളിച്ചം പകരാന്‍ പാകത്തില്‍ ദ്വിദീയ ഫ്‌ളാഷ് സംവിധാനം പ്രവര്‍ത്തിക്കുന്നതിനാല്‍ ഏത് സാഹചര്യത്തിലും ക്യാമറ ഉപയോഗിക്കാന്‍ സാധിക്കുന്നു. ലോ ലൈറ്റ് ഇമേജ്, പ്രകൃതി വര്‍ണങ്ങള്‍, തൊലി നിറം തുടങ്ങിയവ കൃത്യതയോടെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തപ്പെടുന്നു. എട്ട് എംപി, 84 ഡിഗ്രി വൈഡ് ആംഗ്ള്‍ ഫ്രണ്ട് ക്യാമറ ഉപയോക്താക്കള്‍ക്ക് സെല്‍ഫിയില്‍ കൂടുതല്‍ ഇടം അനുവദിക്കുന്നു. ഏത് സൂര്യപ്രകാശത്തിലും മങ്ങിയ വെളിച്ചത്തിലും ഫോണില്‍ വസ്തുക്കള്‍ ദൃശ്യമാകുന്നു.

പ്യുവര്‍ ആന്‍ഡ്രോയ്ഡ്

പ്യുവര്‍ ആന്‍ഡ്രോയ്ഡ്

പ്യുവര്‍ ആന്‍ഡ്രോയ്ഡ് എന്നതാണ് നോക്കിയ 5ന്റെ മറ്റൊരു സവിശേഷത. ഫോണ്‍ സുരക്ഷിതവും നൂതനവും ആണോ എന്ന് പ്രതിമാസ സുരക്ഷാ നിര്‍ദേശങ്ങളിലൂടെ ആന്‍ഡ്രോയ്ഡ് ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും. സമയാസമയങ്ങളിലുള്ള ആന്‍ഡ്രോയ്ഡ് പുതുമകള്‍ ഫോണില്‍ വന്നുചേരും. ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് ഓതന്റിഫിക്കേഷനും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
The smooth, minimalist body is made from a single piece of precision-milled aluminium with great care in order to give the phone added durability.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X