നോക്കിയ ഫോണുകള്‍ക്ക് ജിയോയുടെ വമ്പന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

Written By:

നോക്കിയ ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. അതായത് എച്ച്എംഡി ഗ്ലോബല്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് നോക്കിയ ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ബനിഫിറ്റ് നല്‍കാന്‍ പോകുന്നു.

ഇന്റര്‍നെറ്റില്‍ നിങ്ങളെ ഇവ തീര്‍ച്ചയായും കുടുക്കും, ജാഗ്രത!

നോക്കിയ ഫോണുകള്‍ക്ക് ജിയോയുടെ വമ്പന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

ഇതിനു മുന്‍പ് ജിയോ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ സാംസങ്ങ്, ഷവോമി, വിലോ, ഓപ്പോ എന്നിവയുമായി ചേര്‍ന്ന് ഇതു പോലൊരു ഓഫറുകള്‍ നല്‍കുന്നു.

നോക്കിയയുടെ ഈ പുതിയ ഓഫറിന്റെ കീഴില്‍ നോക്കിയ 8ന് 100ജിബി ഡാറ്റയും നോക്കിയ 5ന് 50ജിബി ഡാറ്റയും അധികം ലഭിക്കുന്നു. എന്നാല്‍ നോക്കിയ 6നും 3യ്ക്കും ഇങ്ങനെ ഒരു ഓഫര്‍ ലഭ്യമല്ല.

എന്നാല്‍ ഇതു കൂടാതെ നോക്കിയ 8 വാങ്ങുന്നവര്‍ക്ക് 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി അധിക ഡാറ്റ പ്രതിമാസം നോക്കിയ 5ന് 5ജിബി ഡാറ്റ പ്രതിമാസവും നല്‍കുന്നു. 2018 ഓഗസ്റ്റ് 31 വരെയാണ് ഈ സൗജന്യ ഡാറ്റ ഓഫറുകള്‍.

ഈ അധിക ഡാറ്റ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നത്, റീച്ചാര്‍ജ്ജ് ചെയ്ത് 48 മണിക്കൂറിനു ശേഷമാണ്. റീച്ചാര്‍ജ്ജ് ചെയ്യാന്‍ റിലയന്‍സ് ജിയോ സിം കാര്‍ഡ് 2017 ഒക്ടോബര്‍ 14നും 2017 നവംബര്‍ 1നും സജീവമാകണം.

നോക്കിയ ഫോണുകള്‍ക്ക് ജിയോയുടെ വമ്പന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

നിങ്ങളുടെ നോക്കിയ ഫോണില്‍ ജിയോ ഡാറ്റ വൗച്ചര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ മൈജിയോ ആപ്പിലേക്കു പോകാം. അതിനു ശേഷം Tab on my Vouchers> Recharge my number> Confirm Recharge to activate Voucher എന്ന് ചെയ്യുക. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ 'My Plans' എന്ന വിഭാഗത്തില്‍ കാണാം.

നവംബര്‍ 26ന് ജിയോണിയുടെ 6 സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

നോക്കിയ ഫോണ്‍ വാങ്ങാനും ഈ ഡാറ്റ ഓഫറുകള്‍ ആസ്വദിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഉചിതമായ സമയം. നോക്കിയ 8 നിങ്ങള്‍ക്ക് 36,999 രൂപയ്ക്കും, നോക്കയ 5 (2ജിബി റാം വേരിയന്റ്) 12,899 രൂപയ്ക്കും, നോക്കിയ 5 (3ജിബി വേരിയന്റ്) 13,499 രൂപയ്ക്കും ലഭിക്കുന്നു ഇന്ത്യയില്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീവിടങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുളള എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും വാങ്ങാം നോക്കിയ 8ഉും നോക്കിയ 5ഉും.

English summary
Popular telecom network service provider Reliance Jio has now announced its partnership with HMD Global to offer free data benefits for customers purchasing a new Nokia handset.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot