Home
Mobile

നോക്കിയയുടെ മഹാത്ഭുതം എത്തി; വെറും 15,999 രൂപക്ക് അതിഗംഭീര സവിശേഷതകൾ!

By Shafik

നോക്കിയ 6.1 പ്ലസ് രാജ്യത്ത് അവതരിപ്പിച്ച് HMD ഗ്ലോബൽ. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഫോൺ കമ്പനി പുറത്തിറക്കിയത്. ആൻഡ്രോയ് വൺ ശുദ്ധ ആൻഡ്രോയ്ഡ് ഒഎസിൽ എത്തുന്ന ഫോണായിരിക്കും നോക്കിയ 6.1. അതിനാൽ തന്നെ ഗൂഗിളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ കൃത്യമായ സമയങ്ങളിൽ ഫോണിന് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

സ്ഥിരം നോക്കിയ ഡിസൈനിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ രൂപകല്പനയാണ് ഫോണിനുള്ളത്. നോക്കിയ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴിയായിരിക്കും ഫോൺ ലഭ്യമാകുക. ഫോണിന്റെ വില വരുന്നത് 15,999 രൂപയാണ്. ഇതോടൊപ്പം തന്നെ നോക്കിയ 5.1 പ്ലസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നോക്കിയ 6.1 പ്ലസിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമെന്ന് താഴെ വായിക്കാം.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീൽഡ് പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകൾ, എച്ച്ഡിആർ പിന്തുണ എന്നിവയുൾപ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 3060mAh ബാറ്ററിയാണ് ഫോൺ ഉപയോഗിക്കുന്നത്. 30 മിനിട്ടിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ ഫോണിന് പറയുന്ന. ക്യുക്ക് ചാർജ് 3.0യും ഫോണിലുണ്ട്.

Best Mobiles in India

English summary
Nokia 6.1 Plus Launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X