നോക്കിയ 6.1 പ്ലസ് എത്തുന്നു.. വില, സവിശേഷതകൾ അറിയാം!
കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിട നൽകിക്കൊണ്ട് നോക്കിയ 6.1 പ്ലസ് ആഗോള വിപണിയിൽ എത്തുന്നു. ഹോങ് കൊങ്ങിൽ ആണ് ആദ്യമായി ഈ മോഡൽ എത്തുന്നത്. ജൂലായ് 24 മുതൽ ഫോൺ ലഭ്യമായിത്തുടങ്ങും. 2,228 എച്കെഡി (ഏകദേശം 20,100 രൂപ) ആണ് ഫോണിന് വിലയിട്ടിരിക്കുന്നത്.

നോക്കിയ 6.1 പ്ലസ്
ഈ മേയ് മാസത്തിൽ നോക്കിയ ചൈനയിൽ പുറത്തിറക്കിയ നോക്കിയ എക്സ് 6 ഫോണിന്റെ ഗ്ലോബൽ വേർഷൻ ആയാണ് നോക്കിയ 6.1പ്ലസ് എത്തുന്നത്. നോക്കിയ 6.1 പ്ലസ് ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കിയുള്ള നോക്കിയ എക്‌സ് 6 ആഗോള വേരിയന്റാണ് എന്ന് പറയാം.

പ്രധാന സവിശേഷതകൾ
ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.

ക്യാമറ
ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീൽഡ് പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകൾ, എച്ച്ഡിആർ പിന്തുണ എന്നിവയുൾപ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.

മറ്റു സവിശേഷതകൾ
4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 3060mAh ബാറ്ററിയാണ് ഫോൺ ഉപയോഗിക്കുന്നത്. 30 മിനിട്ടിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ ഫോണിന് പറയുന്ന. ക്യുക്ക് ചാർജ് 3.0യും ഫോണിലുണ്ട്.


Click it and Unblock the Notifications








