നോക്കിയ 6, 4ജിബി റാം ഇന്ത്യയില്‍ എത്തി: വില്‍പന ഫെബ്രുവരി 20ന്!!

Posted By: Samuel P Mohan

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 6, 4ജിബി റാം ഇന്ത്യയിലെത്തി. ഇതിന്റെ വില്‍പന ബുധനാഴ്ച ആമസോണില്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആമസോണില്‍ പത്തു ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രീബുക്കിങ്ങിലൂടെ മാത്രമേ നോക്കിയ 6, 4ജിബി റാം നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കൂ.

നോക്കിയ 6, 4ജിബി റാം ഇന്ത്യയില്‍ എത്തി: വില്‍പന ഫെബ്രുവരി 20ന്!!

ഇതിനു മുന്‍പ് നോക്കിയ 6, 3ജിബി റാം വേരിയന്റായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞ ജൂണിലാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ മൂന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ അവതരിപ്പിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 6, 4ജിബി റാം സവിശേഷതകള്‍

സവിശേഷതകളുടെ കാര്യത്തില്‍ നോക്കിയ 6, 4ജിബി വേിയന്റ് ഏകദേശം മുമ്പത്തെ വേരിയന്റിനു സമാനമാണ്, റാം, സ്‌റ്റോറേജ് ഒഴികേ. ഡ്യുവല്‍ സിം നോക്കിയ 6 ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

കോര്‍ണിംങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്‌സല്‍) ഐപിസ് ഡിസ്‌പ്ലേയാണ് ഈ ഹാന്‍സെറ്റിന്റെ പ്രത്യേകത. ഡ്യുവല്‍ ടോണ്‍ ഫ്‌ളാഷോടു കൂടിയ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും നോക്കിയ 6നുണ്ട്.

്‌സ്‌റ്റോറേജും കണക്ടിവിറ്റിയും

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 SoC ചിപ്‌സെറ്റാണ്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ഫോണിന്, 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. 4ജി എല്‍ടിഈ പിന്തുണയ്ക്കുന്ന ഈ ഫോണിന് ബ്ലൂട്ടൂത്ത് v4.1, ജിപിഎസ്, യുഎസ്ബി OTG, വൈഫൈ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളാണ്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതി ദിനം 2ജിബി ഡാറ്റ നല്‍കുന്ന 10 പ്ലാനുകള്‍

നോക്കിയ 6, ലോഞ്ച് ഓഫറുകള്‍

നോക്കിയ 6, 4ജിബി റാം ഫെബ്രുവരി 20 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന തുടങ്ങും. 16,999 രൂപയാണ് ഈ ഫോണിനു വില പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ വിപണിയില്‍ ഇറങ്ങിയ റെഡ്മി നോട്ട് 5 പ്രോ (6ജിബി റാം) എന്ന ഫോണുമായാണ് നേരിട്ടു മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് 2000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ലഭിക്കുന്നു. ഫോണിനെ കുറിച്ചുളള അപ്‌ഡേറ്റ് ലഭിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് പേജില്‍ രജിസ്റ്റര്‍ ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Nokia 6 (4GB) will be available exclusively from Flipkart starting February 20 . The recommended best buy price of the smartphone is Rs 16,999

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot