നോക്കിയ 6 ഇപ്പോള്‍ ഓഫ്‌ലൈനായും ലഭിച്ചു തുടങ്ങി

Written By:

എന്‍ട്രി-ലെവല്‍ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 2 ഇപ്പോഴാണ് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ എത്തിച്ചത്. 6,999 രൂപ വിലയില്‍ മികച്ച സവിശേഷകതളാണ് ഈ ആന്‍ഡ്രോയിഡ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആമസോണ്‍ ഇന്ത്യ എക്‌സ്‌ക്ലൂസീവ് ആയും നോക്കിയ 6 വിപണിയില്‍ ഇറക്കി. 14,999 രൂപയ്ക്ക് ഓഗസ്റ്റ് മധ്യത്തില്‍ വില്‍പനയും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റ് എച്ച്എംഡി ഗ്ലോബല്‍ അജയ് മെഹ്ത ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് നോക്കിയ 6 ഓഫ്‌ലൈനായും ലഭിക്കുമെന്ന്. വെളളിയാഴ്ച മുതല്‍ നോക്കിയ 6 സ്മാര്‍ട്ട്‌ഫോണ്‍ ആമസോണ്‍ ഇന്ത്യയിലും രാജ്യത്തുടനീളമുളള ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളുലും ലഭിച്ചു തുടങ്ങി.

നോക്കിയ 6 ഇപ്പോള്‍ ഓഫ്‌ലൈനായും ലഭിച്ചു തുടങ്ങി

നോക്കിയ 6, ഓപ്പണ്‍ സെയിലിനു മുന്‍പും 14,999 രൂപയ്ക്ക് കുറച്ചു ദിവസത്തേക്ക് ഫ്‌ളാഷ് സെയില്‍ എന്ന രീതിയില്‍ വില്‍പന നടത്തിയിരുന്നു. ഇതേ വിലയിലാണ് ഇപ്പോള്‍ ഓഫ്‌ലൈനിലും നോക്കിയ ഫോണ്‍ വില്‍പന നടത്തുന്നത്. ചുരുക്കം പറഞ്ഞാല്‍ നോക്കിയ 6 ഇപ്പോള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങള്‍ക്കു വാങ്ങാം.

നോക്കിയ ബ്രാന്‍ഡിനു കീഴില്‍, എച്ച്എംഡി ഗ്ലോബല്‍ ഇറക്കിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 6. ഏറ്റവും മികച്ച ആകര്‍ഷകമായ സവിശേഷതകള്‍ നല്‍കിയ നോക്കിയ 6, മിഡ് റേഞ്ച് ഡിവൈസിന്റെ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 430 SoC, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 16എംപി പിന്‍ ക്യാമറ, 8എംപി സെല്‍ഫി എന്നിവയാണ്.

ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ടിലാണ് ഇൗ ഫോണ്‍ റണ്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനം ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റും ലഭിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കിയിരിക്കുന്നു. 3000എംഎഎച്ച് മികച്ച ബാറ്ററിയാണ് ഈ ഫോണിന്.

English summary
HMD just launched the entry-level Nokia 2 smartphone in India at a price point of Rs. 6,999. So soon, the company is in headlines regarding the availability of another device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot