നോക്കിയ 6, 5, 3 എന്നിവയ്ക്ക് ആന്‍ഡ്രോയിഡ് 'O' 'P' ഒഎസ് അപ്‌ഡേറ്റുകള്‍!

Written By:

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ പരിഷ്‌കരിക്കുമ്പോള്‍ തന്നെ എച്ച്എംഡി ഗ്ലോബല്‍ പറഞ്ഞിരുന്നു പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന്. ഇവ അപ്‌ഡേറ്റുകള്‍ ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും പതിവായി ലഭിക്കുമെന്നു കമ്പനി പ്രഖ്യാപിച്ചു.

ഇപ്പോള്‍ നോക്കിയ ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന മറ്റൊരു രസകരമായ വിവരങ്ങള്‍ വെളുപ്പെടുത്തിയിട്ടുണ്ട്. നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയ്ക്ക് ആന്‍ഡ്രോയിഡ് ഓ അപ്‌ഡേറ്റുകള്‍ മാത്രമല്ല ആന്‍ഡ്രോയിഡ് പി യും ലഭിക്കുന്നുണ്ട്.

നോക്കിയ 6, 5, 3 ആന്‍ഡ്രോയിഡ് 'O'  'P' ഒഎസ് അപ്‌ഡേറ്റുകള്‍!

2017 അവസാനമാണ് ആന്‍ഡ്രോയിഡ് ഒ അപ്‌ഡേറ്റ് ലഭിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത് അടുത്തവര്‍ഷമെന്നു പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്ക് ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും സവിശേഷതകളും ഉപയോഗിച്ച് ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യണണെങ്കില്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണാണ് നിങ്ങളുടെ ചോയിസ്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് ഔട്ട്-ഓഫ് ബോക്‌സ് പോലുളള ഫീച്ചറുകളും ഈ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് അനുഭവം നല്‍കുന്നുണ്ട്.

English summary
The company announced that the Nokia smartphones will receive the Android OS updates and monthly security patches on a regular basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot