Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്ത്ത തേടിയെത്തും; ഈ രാശിക്കാര് ഇനി ലക്ഷപ്രഭുക്കള്!!
- Sports
IPL: റോയല്സില് ഇവര്ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കിടിലന് ഡിസൈന്, സ്മൂത്ത് പെര്ഫോമന്സ്; നോക്കിയ 7.1 റിവ്യൂ
നോക്കയ ഫോണുകളുടെ തിരിച്ചുവരവ് ആരംഭിച്ചതു മുതല് പുത്തന് മോഡലുകളെ കൃത്യമായ ഇടവേളകളില് വിപണിയിലേക്ക് അവതരിപ്പിക്കുകയാണ് കമ്പനി. ഇപ്പോഴിത് നോക്കിയ 6.1ന്റെ പിന്മുറക്കാരനായി നോക്കിയ 7.1 വിപണിയിലെത്തിയിരിക്കുകയാണ്. ക്വാല്കോം സ്നാപ്ഡ്രാണ് 636 പ്രോസസ്സറും 4 ജി.ബി റാം കരുത്തുമായി വിപണിയിലെത്തിയ ഈ മോഡലിന്റെ വില 19,999 രൂപയാണ്.

നോക്കിയ 7.1
എച്ച്.ഡി.ആര് 10 സര്ട്ടിഫൈഡ് ഡിസ്പ്ലേ തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. എന്ന ബജറ്റിലൊതുങ്ങുന്ന മികച്ച ഫോണ് തന്നെയാണോ നോക്കിയ 7.1. പെര്ഫോമന്സില് എത്രത്തോളം മികവു പുലര്ത്തുന്നുണ്. ക്യാമറ ക്വാളിറ്റി പ്രതീക്ഷിച്ചത്രയുണ്ടോ ? ഇവയെല്ലാം അറിയാം ഈ റിവ്യൂവിലൂടെ. തുടര്ന്നു വായിക്കൂ....

സ്പെസിഫിക്കേഷന്സ്
5.84 ഇഞ്ച് ഐ.പി.എസ് എല്.സി.ഡി ഡിസ്പ്ലേ
കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ
ക്വാല്കോം സ്നാപ്ഡ്രാഗണ് 636 സി.പി.യു
അഡ്രീനോ 509 ജ.പി.യു
3ജി.ബി/4ജി.ബി റാം
12,5 എം.പി പിന് ക്യാമറ
8 എം.പി മുന് ക്യാമറ
3,060 മില്ലി ആംപയര് ബാറ്ററി

ഡിസൈന്, ഡിസ്പ്ലേ
ഗ്ലാസ് സാന്ഡ്വിച്ച്, മെറ്റല് ഫ്രെയിം നിര്മാണമാണ് നോക്കിയ 7.1 ലുള്ളത്. ഇതിലൂടെ പ്രീമിയം ലുക്ക് ഫോണിന് ലഭിക്കുന്നുണ്ട്. അധികം ഭാരം തോന്നാത്ത കൈയ്യിലൊതുങ്ങുന്ന മോഡലാണിത്. നോക്കിയ ഫോണുകളില് നേരത്തെ കണ്ട അതേ ഡിസൈന് തന്നെയാണ് ഇതിലും കമ്പനി ഉപേയാഗിച്ചിരിക്കുന്നത്. മുന് ഭാഗത്ത് ഡിസ്പ്ലേ നോച്ച് ഉപയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില് വേണ്ടെന്നുവയ്ക്കാനും സൗകര്യമുണ്ട്.
എല്.സി.ഡി പാനല് അത്രയ്ക്ക മികവു പുലര്ത്തുന്നില്ല. ഫോണിന്റെ മുന്ഭാഗത്ത് ഫിസിക്കല് ബട്ടണ് ഒന്നും തന്നെ ഇടം പിടിച്ചിട്ടില്ല. വലതു ഭാഗത്താണ് പവര് കീയും വോളിയം കീയുമുള്ളത്. ഇടതു ഭാഗത്താണ് സിം ട്രേ. 3.5 എം.എം ജാക്കും സെക്കന്ററി മൈക്കും മുകള് ഭാഗത്താണുള്ളത്. ഫോണിന്റെ താഴത്തെ ഭാഗത്താണ് പ്രൈമറി മൈക്കുള്ളത്.
5.48 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം. 1080X2280 പിക്സല് റെസലൂഷന് ഡിസ്പ്ലേ വാഗ്ദാനം നല്കുന്നു. എച്ച്.ഡി.ആര് വീഡിയോകള് പ്രവര്ത്തിപ്പിക്കാന് കഴിവുള്ളതാണ് ഡിസ്പ്ലേ. വിലയ്ക്കുള്ളില് എച്ച്.ഡി.ആര് 10 സാങ്കേതിക വിദ്യ ഉപയോഗിച്ചത് പ്രശംസനായമാണ്.

സോഫ്റ്റ്-വെയര്
ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിന്റെ സോഫ്റ്റ്-വെയര് തന്നെയാണ്. ആന്ഡ്രോയിഡ് വണ് കൃത്യമായ അപ്ഡേറ്റ് നല്കുന്നുണ്ട്. ആന്ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്ത്തനം. സ്മൂത്ത് യു.ഐയും ആംബിയന്റ് ഡിസ്പ്ലേയും മികവു പുലര്ത്തുന്നുണ്ട്.
കോള് റിജക്ട് ചെയ്യാന് ഫോണ് തിരിക്കുന്ന സംവിധാനവും ഫോണ് കൈയ്യിലെടുക്കുന്ന സമയത്ത് റിംഗ്ടോണ് മ്യൂട്ടാവുന്ന സവിശേഷതയും ഉപയോക്താക്കളെ ഏറെ പ്രീതിപ്പെടുത്തുമെന്നുറപ്പ്. നോക്കിയ ക്യാമറ ആപ്പ്, നോക്കിയ സപ്പോര്ട്ട് എന്നിവ മാത്രമാണ് നോണ് കോര് ആപ്പായി ഫോണിലുള്ളത്. ഐക്കണുകളെ ഡാര്ക്കാക്കാനുള്ള ഡാര്ക്ക് മോഡും സോഫ്റ്റ്-വെയറില് ഇടംപിടിച്ചിട്ടുണ്ട്.

ക്യാമറ
ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന് ഭാഗത്തുള്ളത്. സീസിസ് ഓപ്റ്റിക്സ് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയതാണ്. 12,5 മെഗാപിക്സലുകളുടെ ക്യാമറകളാണ് പിന്നിലുള്ളത്. മുന്നില് ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്സലിന്റെ സെല്ഫി ക്യാമറയാണ്.
മികച്ച ലൈറ്റിംഗ് സമയത്തെടുത്ത ചിത്രങ്ങള് മിഴിവുള്ളതായി ടെസ്റ്റിംഗില് കാണാന് കഴിഞ്ഞു. ചെറിയ രീതിയിലുള്ള ഷേക്കിംഗ് ചിത്രങ്ങളുടെ ക്വാളിറ്റിയെ ബാധിക്കുന്നില്ല. നൈറ്റ് വിഷന് ചിത്രങ്ങള് അത്ര മികവു പുലര്ത്തുന്നില്ല. പിന്നിലെ ക്യാമറയില് 4കെ റെസലൂഷന് വീഡിയോകള് ചിത്രീകരിക്കാന് കഴിയും. മുന് ക്യാമറയിലെടുക്കുന്ന സെല്ഫികള് ക്വാളിറ്റിയുള്ളതാണ്.

പെര്ഫോമന്സ്
ക്വാല്കോം സ്നാപ്ഡ്രാഗണ് 636 ചിപ്പ്സെറ്റും 4 ജി.ബി റാമും ഫോണിന്റെ പ്രവര്ത്തനത്തെ കൂടുതല് സുതാര്യമാക്കുന്നു. ലാഗ് ഫ്രീ പെര്ഫോമന്സാണ് ഈ ഫോണില് മള്ട്ടി ടാസ്കിംഗ് നടത്തുമ്പോഴും ലഭിക്കുന്നത്. എന്നാല് ഹൈ-എന്ഡ് ഗെയിമുകള് കളിക്കുന്ന സമയത്ത് ലാഗ് അനുഭവപ്പെടുന്നുണ്ട്.
നിലവിലെ പെര്ഫോമന്സ് ഉയര്ത്തുന്നതിനായി ചില അപ്ഡേറ്റുകള് എച്ച്.എം.ഡി ഗ്ലോബല് അറിയിച്ചിട്ടുണ്ട്. നിലവിലെ ചില കുറവുകള് ഇതിലൂടെ മാറുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 3,060 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. ഏഴുമണിക്കൂര് വരെയാണ് ബാറ്ററി ബാക്കപ്പ്. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരന്തരമായ ഉപയോഗത്തിലും മാന്യമായ ബാക്കപ്പ് ലഭിക്കുന്നുണ്ട്.

കുറവുകള്
മാന്യമായ ഡിസൈനും ഡിസ്പ്ലേയോടും കൂടിയ സ്മാര്ട്ട്ഫോണ് തന്നെയാണ് നോക്കിയ 7.1. പ്രൈസ് റേഞ്ചിലുള്ള പ്രീമിയം ലുക്ക് ഫോണാണിത്. ഡിസ്പ്ലേ ക്വളിറ്റി മികച്ചതാണ്. എന്നാല് ഗ്രാഫിക്സ് കൂടിയ ആപ്ലിക്കേഷന്സ് ഉപയോഗിക്കുമ്പോള് ചെറിയ രീതിയിലുള്ള ലാഗിംഗുണ്ട്. ക്യാമറ ക്വാളിറ്റി കുറച്ചുകൂടി വര്ദ്ധിപ്പക്കാന് കമ്പനി ശ്രദ്ധിക്കേണ്ടതായിരുന്നു.ഹൈ-എന്ഡ് ഗെയിമുകള് കളിക്കുമ്പോഴുള്ള പ്രയാസവും നിരാശപ്പെടുത്തും. മറ്റെല്ലാ രീതിയിലും ഫോണ് മികച്ചതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470