നോക്കിയ701നോടു മത്സരിക്കാന്‍ നോക്കിയ603 എത്തുന്നു

Posted By: Staff

നോക്കിയ701നോടു മത്സരിക്കാന്‍ നോക്കിയ603 എത്തുന്നു

പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ നോക്കിയയുടെ രണ്ടു പുതിയ ഫോമുകളാണ് നോക്കിയ 603യും, നോക്കിയ 701ഉം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ ഹാന്‍ഡ്‌സെറ്റാണ് നോക്കിയ 701. എന്നാല്‍ നോക്കിയ 603 പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.

ഇരു ഫോണുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത് 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടു കൂടിയ സിംബിയന്‍ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റം ആണ്. അതുപോലെ തന്നെ ഇരു മൊബൈലിലും 2ജി, 3ജി കണക്റ്റിവിറ്റികളും ഉണ്ട്.

എന്നാല്‍ ഒരു 3ഡി അനുഭവം നല്‍കാന്‍ നോക്കിയ 701 3ഡി ഗ്രാഫിക്‌സ് ഉപയോഗപ്പെടുത്തിയിരിക്കുന്നു.

നോക്കിയ 701ന്റെ ഭാരം 131 ഗ്രാം ആണെങ്കില്‍ നോക്കിയ 603ന്റേത് 109.6 ഗ്രാം മാത്രമാണ്. നോക്കിയ 701 സില്‍വര്‍ ലൈറ്റ്, സ്റ്റീല്‍ ഡാര്‍ക്ക്, വയലറ്റ് എന്നീ നിറങ്ങളില്‍ വരുമ്പോള്‍, കറുപ്പ് നിറത്തില്‍ മാത്രമാണ് നോക്കിയ 603 എത്തുക.

360 ... 640 പിക്‌സല്‍ റെസൊലൂഷനുള്ള, എല്‍ഇഡി ബാക്ക്‌ലൈറ്റ്, 3.5 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് നോക്കിയ 701ന്റേത്. എന്നാല്‍ നോക്കിയ 603യുടേത് 360 ... 640 പിക്‌സല്‍ റെസൊലൂഷനുള്ള, ഐപിഎസ് എല്‍സിഡി, 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് നോക്കിയ 603യുടേത്.

എംപി3, സ്റ്റീരിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ എന്നിവ ഇരു ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്. ഇതിനു പുറമെ നോക്കിയ 701ല്‍ ഒരു എഫ്എം ട്രാന്‍സ്മിറ്റര്‍ കൂടിയുണ്ട്.

ഫിക്‌സഡ് ഫോക്കസ് ടെക്‌നോളജിയും, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉള്ള 3264 x 2248 റെസൊലൂഷന്‍ 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട് നോക്കിയ 701ന്. അതേ സമയം, 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് നോക്കിയ 603നുള്ളത്.

720p വേഗതയുള്ള ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡര്‍, 512 എംബി റാം, 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈേേക്രാ എസ്ഡി കാര്‍ഡ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവ ഇരു ഫോണുകളുടേയും പൊതു സ്വഭാവങ്ങളില്‍ പെടുന്നു.

രണ്ടു ഹാന്‍ഡ്‌സെറ്റുകളിലും ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍ ഉണ്ട്. വൈഫൈ കണക്റ്റിവിറ്റി, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ്, ഫോട്ടോ എഡിറ്റര്‍, ജിപിഎസ് സംവിധാനം എന്നിയും ഇരു ഫോണുകളുടേയും സവിശേഷതകളില്‍ പെടുന്നു.

നോക്കിയ 701ന് 8 ജിബി ഇന്റേണല്‍ കപ്പാസിറ്റി ഉണ്ടെങ്കില്‍ നോക്കിയ 603ന് 2 ജിബി ഇന്റേണല്‍ കപ്പാസിറ്റിയേയുള്ളൂ. 17,000 രൂപയാണ് നോക്കിയ 701ന്റെ വില. അതേ സമയം 13,500 രൂപയാണ് നോക്കിയ 603ന് പ്രതീക്ഷിക്കപ്പെടുന്ന വില. ഈ ഏറ്രവും പുതിയ നോക്കിയ ഫോണിന്റെ വില വരും മാസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot