നോക്കിയയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി

Posted By: Staff

നോക്കിയയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് ഒരെണ്ണം കൂടി. 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 710 ആണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍. മള്‍ട്ടി ടച്ച് സൗകര്യമുള്ള ഇതിന്റെ 3.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ആദ്യ കാഴ്ചയില്‍തന്നെ ആരെയും ആകര്‍ഷിക്കുക.

എന്നാല്‍ ഡിസൈനിന്റെ കാര്യത്തിവും നോക്കിയ 710 ഒട്ടും പുറകിലല്ല. വിവിധ നിറങ്ങളിലുള്ള ഈ ഹാന്‍ഡ്‌സെറ്റുകള്‍ മന്നുടെ മുന്നില്‍ ഒരു വര്‍ണ്ണശബളമായ ഒരു ലോകം തന്നെ തീര്‍ക്കും.

മെമ്മറിയുടെ കാര്യത്തില്‍ ഇത്തവണയും നോക്കിയ പിശുക്കു കാട്ടിയില്ല എന്നു വേണം കരുതാന്‍. 521 എംബി റാമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്റേണല്‍ മെമ്മറി 8 ജിബിയാണ്. ഇതിനു പുറമെ എക്‌സ്റ്റേണല്‍ മെമ്മറി വഴി ഇതിന്റെ മെമ്മറി ഇനിയും ഉയര്‍ത്താവുന്നതുമാണ്.

മറ്റു സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഇതിന്റെയും ക്യാമറ 5 മെഗാപിക്‌സല്‍ ആണെങ്കിലും, മറ്റുള്ളവയെ അപേക്ഷിച്ച് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധാരണ വില കുറവായിരിക്കും എന്നത് പതിവു പോലെ നോക്കിയയ്ക്ക് കൂടുതലാളുകളെ നേടിക്കൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പതിവു പോലെ മീഡിയ സംവിധാനങ്ങളായ, ജിപിഎസ് സൗകര്യം, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയും നോക്കിയ 710ലും ഉണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ഇതിന്റെ ടോക്ക് ടൈം 7 മണിക്കൂറാണെന്നത് മറ്റൊരു വലിയ ആകര്‍ഷണീയതയാണ്.

നോക്കിയ 710 സ്മാര്‍ട്ട്‌ഫോണ്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ വിലയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും അതൊരിക്കലും ഒരു വലിയ സംഖ്യയായിരിക്കില്ല എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot