നോക്കിയ 8.1Vs വണ്‍പ്ലസ് 6T Vs ഓപ്പോ R17 Vs അസൂസ് സെന്‍ഫോണ്‍ 5Z: മികച്ചത് ഏത്?

|

വില, സവിശേഷതകള്‍, ക്യാമറ എന്നിവയുടെ അടിസ്ഥാനത്തില്‍ മിഡ്‌റെയ്ഞ്ച് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ 8.1, വണ്‍പ്ലസ് 6T, ഓപ്പോ R17, അസൂസ് സെന്‍ഫോണ്‍ 5Z എന്നിവയെ താരതമ്യം ചെയ്യുകയാണ്.

 
നോക്കിയ 8.1Vs വണ്‍പ്ലസ് 6T Vs ഓപ്പോ R17 Vs അസൂസ് സെന്‍ഫോണ്‍ 5Z: മികച്ച

സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സര്‍, പിന്നില്‍ രണ്ട് ക്യാമറകള്‍ എന്നിവയോടെ വിപണിയിലെത്തിയ നോക്കിയ 8.1 കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ഡിസംബര്‍ 10-ന് ഫോണ്‍ ഇന്ത്യന്‍ വിപണിയിലുമെത്തും.

അന്താരാഷ്ട്ര വിപണിയില്‍ ഫോണിന്റെ വില 300 യൂറോയാണ്. ഇത് ഏകദേശം 35000 രൂപ വരും. അതായത് വണ്‍പ്ലസ് 6T, ഓപ്പോ R17 പ്രോ, അസൂസ് സെന്‍ഫോണ്‍ 5Z എന്നിവയോടായിരിക്കും നോക്കിയ 8.1 മത്സരിക്കുക.

ഓപ്പോ R17 പ്രോ പ്രവര്‍ത്തിക്കുന്നതും സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സറിലാണ്. എന്നാല്‍ വണ്‍പ്ലസ് 6T, അസൂസ് സെന്‍ഫോണ്‍ 5Z എന്നിവയില്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഉപയോഗിച്ചിരിക്കുന്നു.

വില

വില

നോക്കിയ 8.1 പ്ലസ് ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. 35000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്ന് ഏറെക്കുറെ ഉറപ്പാണ്. 4GB റാം, 64GB സ്റ്റോറേജ് മോഡല്‍ മാത്രമാണ് ലഭിക്കുക. ഓപ്പോ R17 പ്രോ 8GB റാം, 128GB സ്‌റ്റോറേജ് മോഡലിന്റെ വില 45990 രൂപയാണ്.

വണ്‍പ്ലസ് 6T മൂന്ന് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 6GB റാം, 128GB സ്‌റ്റോറേജ് മോഡലിന്റെ വില 37999 രൂപയും 8GB+128GB മോഡലിന്റെ വില 41999 രൂപയുമാണ്. 44999 രൂപയ്ക്കാണ് 8GB+256GB മോഡല്‍ വില്‍ക്കുന്നത്.

അസൂസ് സെന്റഫോണ്‍ 5Z, 6GB റാം, 64GB സ്‌റ്റോറേജിന് വില 29999 രൂപയാണ്. 6GB റാമും 128 GB സ്റ്റോറേജുമുള്ള മോഡല്‍ സ്വന്തമാക്കണമെങ്കില്‍ 32999 രൂപ ചെലവഴിക്കേണ്ടിവരും. 8GB+256 GB മോഡലും അസൂസ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 36999 രൂപയാണ്.

ഡിസ്‌പ്ലേയും രൂപകല്‍പ്പനയും
 

ഡിസ്‌പ്ലേയും രൂപകല്‍പ്പനയും

ആറായിരം ശ്രേണി അലുമിനിയം ഉപയോഗിച്ചാണ് നോക്കിയ 8.1 നിര്‍മ്മിച്ചിരിക്കുന്നത്. ഡയമണ്ട് കട്ട് എഡ്ജുകള്‍, ഡ്യുവല്‍ ടോണ്‍ ആനോഡൈസ്ഡ് മെറ്റല്‍ ഫ്രെയിം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. പ്യുവര്‍ ഡിസ്‌പ്ലേ സാങ്കേതികവിദ്യയോട് കൂടിയ 6.18 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേ ഫോണിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. എഡ്ജ്-റ്റു-എഡ്ജ് ഡിസ്‌പ്ലേ, ചതുരാകൃതിയിലുള്ള നോച്, താഴ്ഭാഗത്ത് നോക്കിയ ലോഗോ എന്നിവയാണ് രൂപകല്‍പ്പനയിലെ മറ്റ് പ്രത്യേകതകള്‍.

ഡ്യൂഡ്രോപ് നോചോട് കൂടിയ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഓപ്പോ R17 പ്രോയില്‍ ഉള്ളത്. FHD+ റെസല്യൂഷന്‍ മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു. ഗ്രേഡിയന്റ് ഇഫക്ടോട് കൂടിയ ഗ്ലാസ് ബാക്ക് രൂപകല്‍പ്പനയാണ് R17 പ്രോയുടെ മറ്റൊരു സവിശേഷത.

വണ്‍പ്ലസ് 6T-യില്‍ 6.2 ഇഞ്ച് ഫുള്‍ HD+ AMOLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള നോച്, 19:9 ആസ്‌പെക്ട് റേഷ്യോ എന്നിവ എടുത്തുപറയേണ്ടതാണ്. ഓപ്പോ R17 പ്രോയിലും വണ്‍പ്ലസ് 6T-യിലും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുകളുണ്ട്. ഇതിന് പുറമെ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രേഡിയന്റ് ഇഫക്ടോട് കൂടിയ ഗ്ലാസ് ബാക്ക് രൂപകല്‍പ്പന തന്നെയാണ് വണ്‍പ്ലസ് 6T-യിലും ഉള്ളത്. ഇത് ഫോണിന് ു്രപീമിയം ലുക്ക് നല്‍കുന്നു.

6.2 ഇഞ്ച് ഫുള്‍ HD+ IPS ഡിസ്‌പ്ലേയോട് കൂടിയ അസൂസ് സെന്‍ഫോണ്‍ 5Z മനോഹരമാണ്. വണ്‍പ്ലസ് 6T-യുടേതിന് സമാനമായി ഗ്ലാസ് ബോഡി രൂപകല്‍പ്പനയായതിനാല്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്

ക്യാമറ

ക്യാമറ

നോക്കിയ 8.1-ല്‍ പിറകില്‍ രണ്ട് Zeiss Optics ക്യാമറകളുണ്ട്. f/1.8 അപെര്‍ച്ചറോട് കൂടിയ 12 MP പ്രൈമറി ക്യാമറ, 13MP സെക്കന്‍ഡറി ക്യാമറ എന്നിവയാണവ. രണ്ട് ക്യാമറകളും ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയവയാണ്. 3D പേഴ്‌സണ്‍സ്, ഫില്‍റ്ററുകള്‍, മാസ്‌ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഡ്യുവല്‍-സൈറ്റ് മോഡ് മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സംവിധാനത്തോട് കൂടിയ ക്യാമറ ഉപയോഗിച്ച് സ്റ്റുഡിയോ ലെവല്‍ ലൈറ്റിംഗില്‍ പോട്രെയ്റ്റുകള്‍ എടുക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോട്ടോ എടുത്തതിന് ശേഷമോ എടുക്കുമ്പോഴോ ബൊക്കേ ഇഫ്ക്ട് ചേര്‍ക്കാനും സാധിക്കും. സെല്‍ഫി ക്യാമറ 20 MP ആണ്. ക്യാമറ ആപ്പില്‍ ഗൂഗിള്‍ ലെന്‍സ്, മോഷന്‍ ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ R17-ല്‍ പിന്നില്‍ മൂന്ന് ക്യാമറകളാണുള്ളത്. ഡ്യുവല്‍ അപെര്‍ച്ചര്‍ ഫീച്ചറോട് കൂടിയ 12MP പ്രൈമറി ക്യാമറ, 20MP സെക്കന്‍ഡറി ക്യാമറ, ടൈം ഓഫ് ഫ്‌ളൈറ്റ് എന്നിവയാണവ. ക്യാമറ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 25MP ക്യാമറയാണ് മുന്നില്‍.

പിന്നില്‍ ഇരട്ട ക്യാമറകളോട് കൂടിയ ഫോണാണ് വണ്‍പ്ലസ് 6T-യും. OIS,EIS എന്നിവയോട് കൂടിയ 16MP പ്രൈമറി ക്യാമറയുടെ അപെര്‍ച്ചര്‍ f/1.7 ആണ്. PDAF, f/1.7 അപെര്‍ച്ചര്‍ എന്നിവയോട് കൂടിയതാണ് 20MP സെക്കന്‍ഡറി ക്യാമറ. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്ന നൈറ്റ്‌സ്‌കേപ്പ് മോഡ് എടുത്തുപറയേണ്ട സവിശേഷതയാണ്. നിറങ്ങളും വിശദാംശങ്ങളും കൃത്യമായി പകര്‍ത്താന്‍ ക്യാമറയ്ക്ക് കഴിയുന്നുണ്ട്. f/2.0 അപെര്‍ച്ചറുള്ള 16MP ക്യാമറയാണ് മുന്നിലുള്ളത്.

12MP, 8MP ക്യാമറകള്‍ അസൂസ് സെന്‍ഫോണ്‍ 5Z-ന്റെ പിന്നില്‍ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ കുറച്ച് പിന്നിലാണ്. നിറങ്ങളും വിശദാംശങ്ങളും മിഴിവോടെ പകര്‍ത്തുന്നതില്‍ ക്യാമറ പരാജയപ്പെടുന്നു. സെല്‍ഫി ക്യാമറ 8MP ആണ്. ഇത് മാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

പ്രോസസ്സര്‍, ബാറ്ററി, മെമ്മറി

പ്രോസസ്സര്‍, ബാറ്ററി, മെമ്മറി

സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സറിലാണ് നോക്കിയ 8.1 പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സറുള്ള അപൂര്‍വ്വം സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് നോക്കിയ 8.1. 4GB റാം, 64GB സ്‌റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 400GB വരെ വികസിപ്പിക്കാന്‍ കഴിയും.

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 3500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ചാര്‍ജ് രണ്ടുദിവസം നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് നന്ദി പറയേണ്ടത് ആന്‍ഡ്രോയ്ഡ് 9.0 പൈയിലെ അഡാപ്റ്റീവ് ഫീച്ചറിനോടാണ്.

ഓപ്പോ R17 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസ്സര്‍ തന്നെ. 8GB റാം, 128GB സ്‌റ്റോറേജ് എന്നിവയുണ്ടെങ്കിലും മെമ്മറി വികസിപ്പിക്കാന്‍ കഴിയാത്തത് പോരായ്മായി നില്‍ക്കുന്നു. വേഗതയുടെ കാര്യത്തിലും പ്രകടനത്തിലും മുന്നിലാണ് ഓപ്പോ R17 പ്രോ. സാധാരണ ഉപയോഗത്തില്‍ ഒരു ദിവസം നില്‍ക്കുന്ന 3700 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സൂപ്പര്‍ VOOC ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ളതിനാല്‍ 12 മിനിറ്റ് കൊണ്ട് ബാറ്ററി 50 ശതമാനം ചാര്‍ജ് ചെയ്യാനാകും.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് വണ്‍പ്ലസ് 6T-യും അസൂസ് സെന്‍ഫോണ്‍ 5Z-ഉം. പെട്ടെന്ന് ചൂടാവുന്നു എന്നൊരു പോരായ്മ അസൂസ് 5Z-ന് ഉണ്ട്. വണ്‍പ്ലസ് 6T, 6GB/8GB റാം, 128GB/256GB സ്റ്റോറേജുകളില്‍ ലഭിക്കും. വണ്‍പ്ലസിന്റെ ഡാഷ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 3700 mAh ബാറ്ററി 6T-ക്ക് കരുത്ത് പകരുന്നു.

6GB/8GB റാം, 128GB/256GB സ്റ്റോറേജുകളില്‍ അസൂസ് സെന്‍ഫോണ്‍ 5Z ലഭിക്കും. 16 മണിക്കൂര്‍ വരെ നില്‍ക്കുന്ന 3000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്.

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്നുവരുന്ന കോളുകള്‍ എടുക്കരുതെന്ന് വൊഡാഫോണ്‍ ഐഡിയയുടെ മുന്നറിയിപ്പ്ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്നുവരുന്ന കോളുകള്‍ എടുക്കരുതെന്ന് വൊഡാഫോണ്‍ ഐഡിയയുടെ മുന്നറിയിപ്പ്

Best Mobiles in India

English summary
Nokia 8.1 vs Oppo R17 Pro vs OnePlus 6T vs Asus Zenfone 5Z: Comparison of price, specs

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X