നോക്കിയ 8 വി 5 ജി യുഡബ്ല്യു വെരിസോണിനൊപ്പം അവതരിപ്പിച്ചു: വില, സവിശേഷതകൾ, ലഭ്യത
നോക്കിയ 8 വി 5 ജി (Nokia 8 V 5G) യുഡബ്ല്യു ഫിൻലാൻഡിന്റെ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ചു. നോക്കിയ 8.3 5 ജിക്ക് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ 5 ജി സ്മാർട്ട്ഫോണാണ് ഇത്. എന്നാൽ, നോക്കിയ പോർട്ട്‌ഫോളിയോയിലെ ആദ്യത്തെ മോഡലാണ് സബ് -6 ജിഗാഹെർട്‌സിനൊപ്പം എംഎം വേവ് 5 ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നത്. യുഎസ് കാരിയർ വെരിസോണിനായി എച്ച്എംഡി നോക്കിയ 8 വി 5 ജി യുഡബ്ല്യു പ്രത്യേകമായി വിപണിയിലേക്ക് കൊണ്ടുവരുന്നു. വെരിസോണിന്റെ അൾട്രാ-വൈഡ്ബാൻഡ് നെറ്റ്‌വർക്കിനുള്ള സപ്പോർട്ട് ലഭിക്കുന്നതിന് പുറമേ, പുതിയ നോക്കിയ സ്മാർട്ട്ഫോൺ സത്യത്തിൽ മാർച്ചിൽ അവതരിപ്പിച്ച നോക്കിയ 8.3 5 ജി യുടെ ട്വീക്ക് ചെയ്ത ഒരു എഡിഷനാണ്.

നോക്കിയ 8 വി 5 ജി യുഡബ്ല്യു വില
നോക്കിയ 8 വി 5 ജി യുഡബ്ല്യുന് 699.99 ഡോളർ (ഏകദേശം 52,000 രൂപ) വില വരുന്നു. മെറ്റിയർ ഗ്രേ നിറത്തിൽ വരുന്ന ഈ സ്മാർട്ട്ഫോൺ നവംബർ 12 മുതൽ വിൽപ്പനയ്‌ക്കെത്തും. വെരിസോണിന്റെ വെബ്‌സൈറ്റ്, ആപ്പ്, ലോക്കൽ റീട്ടെയിലർമാർ, ബെസ്റ്റ് ബൈ എന്നിവയിലൂടെ ഇത് യുഎസിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. വെരിസോൺ എക്സ്ക്ലൂസിവിറ്റി പരിശോധിക്കുമ്പോൾ കാണിക്കുന്നത് നോക്കിയ 8 വി 5 ജി യുഡബ്ല്യു ആഗോള വിപണിയിൽ ലഭ്യമാകില്ല എന്നാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിനായി യൂറോ 599 (ഏകദേശം 52,500 രൂപ) മുതൽ ആരംഭിക്കുന്ന നോക്കിയ 8.3 5 ജി ആഗോളതലത്തിൽ പുറത്തിറക്കി.

നോക്കിയ 8 വി 5 ജി യുഡബ്ല്യു സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ 8 വി 5 ജി യുഡബ്ല്യു ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ഒഎസിലേക്ക് അപ്‌ഡേറ്റ് ലഭിക്കുമെന്ന് പറയുന്നുണ്ട്. ഈ ഹാൻഡ്സെറ്റിൽ 6.81 ഇഞ്ച് ഫുൾ എച്ച്ഡി + പ്യുവർ ഡിസ്‌പ്ലേ 20: 9 റേഷിയോയും ഒരു പഞ്ച്-ഹോൾ രൂപകൽപ്പനയും വരുന്നു. 6 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

നോക്കിയ 8 വി 5 ജി യുഡബ്ല്യു ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നോക്കിയ 8 വി 5 ജി യുഡബ്ല്യുൽ വരുന്നത്. മുൻവശത്ത് 24 മെഗാപിക്സൽ ക്യാമറ സെൻസർ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു. സ്മാർട്ട്‌ഫോണിന്റെ മുന്നിലും പിന്നിലുമുള്ള ക്യാമറകൾക്ക് സീസ് ഒപ്റ്റിക്‌സ് കരുത്തേകുന്നു.

64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വേർഷനുകളിൽ നോക്കിയ 8 വി 5 ജി യുഡബ്ല്യു വിപണിയിൽ വരുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഈ ഡിവൈസിന്റെ ഓൺബോർഡിലെ സെൻസറുകളിൽ വരുന്നു. ഫിംഗർപ്രിന്റ് സെൻസർ വരുന്ന ഈ ഹാൻഡ്‌സെറ്റിൽ ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുമുണ്ട്.

18W വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന നോക്കിയ 8 V 5G UW- യിൽ 4,500mAh ബാറ്ററി എച്ച്എംഡി നൽകിയിട്ടുണ്ട്. ഒരു സ്പേഷ്യൽ സൗണ്ട് എക്‌സ്‌പിരിയൻസിനായി ഓസോ ഓഡിയോയും നൽകിയിരിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് 226 ഗ്രാം ഭാരം വരുന്നു.


Click it and Unblock the Notifications