Home
Mobile

ക്യാമറയും 4 ജി സപ്പോർട്ടുമായി നോക്കിയ 8000, 6300 ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു

ഏറ്റവും പുതിയ നോക്കിയ 8000 4 ജി, നോക്കിയ 6300 4 ജി ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ഫോണുകൾക്ക് 1,500 എംഎഎച്ച് റിമൂവബിൾ ബാറ്ററിയാണ് വരുന്നത്. നോക്കിയ 8000 4 ജിയിൽ 2 മെഗാപിക്സൽ പിൻ ക്യാമറയും നോക്കിയ 6300 4 ജിയിൽ ഫ്ലാഷുമായി വിജിഎ ക്യാമറയും വരുന്നു. നോക്കിയ 8000 4 ജിയിൽ 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും, നോക്കിയ 6300 4 ജിയിൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുമാണ് വരുന്നത്. ടെക്‌സ്‌റ്റിംഗ്, ഇ-മെയിൽ, കോളിംഗ് ആവശ്യങ്ങൾക്കായി രണ്ട് ഫോണുകൾക്കും ഡിസ്‌പ്ലേയുടെ ചുവടെ ഒരു കീപാഡും ഉണ്ട്.

നോക്കിയ 8000 4 ജി, നോക്കിയ 6300 4 ജി വില

നോക്കിയ 8000 4 ജി, നോക്കിയ 6300 4 ജി വില

നോക്കിയ 8000 4 ജിക്ക് യൂറോ 79 (ഏകദേശം 6,900 രൂപ), നോക്കിയ 6300 4 ജിക്ക് യൂറോ 49 (ഏകദേശം 4,300 രൂപ)ഇ എന്നിങ്ങനെയാണ് വില വരുന്നത്. നോക്കിയ 8000 ഫീനിക്സ് ബ്ലാക്ക്, ഒപാൽ വൈറ്റ്, ടോപസ് ബ്ലൂ, സിൻട്രൈൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ പുറത്തിറക്കി. എന്നാൽ, നോക്കിയ 6300 4 ജി സിയാൻ ഗ്രീൻ, ലൈറ്റ് ചാർക്കോൾ, ഡസ്റ്റ് വൈറ്റ് നിറങ്ങളിൽ അവതരിപ്പിച്ചു. ഈ ഫീച്ചർ ഫോണുകളുടെ കൃത്യമായ ലഭ്യത ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുത്ത വിപണികളിൽ ഇത് ഉടൻതന്നെ ലഭ്യമാകുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു.

നോക്കിയ 8000 4 ജി, നോക്കിയ 6300 4 ജി സവിശേഷതകൾ

നോക്കിയ 8000 4 ജി, നോക്കിയ 6300 4 ജി സവിശേഷതകൾ

കൈയോസിൽ പ്രവർത്തിക്കുന്ന ഈ രണ്ട് ഫീച്ചർ ഫോണുകൾ ഡ്യുവൽ സിം (നാനോ + നാനോ) സ്ലോട്ടുകളും അവതരിപ്പിക്കുന്നു. നോക്കിയ 8000 4 ജിയിൽ 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് വരുന്നത്. നോക്കിയ 6300 4 ജിയിൽ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് 4 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ സ്റ്റോറേജ് കപ്പാസിറ്റി 32 ജിബി വരെ വികസിപ്പിക്കാനാകും. നോക്കിയ 8000 4 ജിയിൽ 512 എംബി റാമാണ് വരുന്നത്.

നോക്കിയ 8000 4 ജി

മുൻപ് സൂചിപ്പിച്ചതുപോലെ, നോക്കിയ 8000 4 ജിയിൽ 2 മെഗാപിക്സൽ പിൻ ക്യാമറയും നോക്കിയ 6300 4 ജിയിൽ വിജിഎ പിൻ ക്യാമറയുമാണ് വരുന്നത്. രണ്ട് ഫീച്ചർ ഫോണുകളിലും ഫ്ലാഷ്‌ലൈറ്റ് സപ്പോർട്ടുണ്ട്. 1,500 എംഎഎച്ച് റിമൂവബിൾ ബാറ്ററി വരുന്ന ഈ ഫോണിൽ ചാർജ് ദിവസങ്ങളോളം നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. മൈക്രോ യുഎസ്ബി സ്ലോട്ടിനെ സപ്പോർട്ട് ചെയ്യുന്ന ഇവയ്ക്ക് 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്. രണ്ട് ഫോണുകളിലും എഫ്എം റേഡിയോയും എ-ജിപിഎസ് കണക്റ്റിവിറ്റിയും വരുന്നു. നോക്കിയ 8000 4 ജിക്ക് 132.2x56.5x12.34 മില്ലിമീറ്റർ അളവും 110.2 ഗ്രാം ഭാരവും വരുന്നു. നോക്കിയ 6300 4 ജി 131.4x53.0x13.7 മില്ലിമീറ്റർ അളവും 104.7 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
The new offers have been revealed for the Nokia 8000 4G and Nokia 6300 4G feature phones. The phones are powered by the Qualcomm Snapdragon 210 processor and have a removable battery of 1,500mAh. The Nokia 8000 4G has a 2-megapixel rear flash camera, while the Nokia 6300 4G has a VGA flash camera as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X