4 ജി സപ്പോർട്ടുമായി നോക്കിയ 8000, നോക്കിയ 6300 ഫീച്ചർ ഫോണുകൾ ഉടൻ അവതരിപ്പിക്കും

|

എച്ച്എംഡി ഗ്ലോബൽ നോക്കിയ 8000, നോക്കിയ 6300 എന്നിവയുടെ 4 ജി മോഡലുകൾ വിപണിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. പഴയ മോഡലുകൾ സ്വീഡിഷ് ടെലികോം ഓപ്പറേറ്റർ ടെലിയയുടെ വൈ-ഫൈ കോളിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളുടെ പുതുക്കിയ പട്ടികയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ടെലിയയുടെ സൈറ്റ് ഫോണുകളെക്കുറിച്ച് പറയുന്നില്ല. നോക്കിയ 8000, നോക്കിയ 6300 എന്നിവയുടെ പുതിയ മോഡൽ ഉടൻ വിൽപനയ്ക്കായി ലഭ്യമാക്കുമെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

നോക്കിയ 8000

ജർമ്മൻ സൈറ്റായ വിൻഫ്യൂച്ചറിന്റെ റിപ്പോർട്ട് അനുസരിച്ച്, നോക്കിയ 8000, നോക്കിയ 6300 ന്റെ 4 ജി മോഡലുകളെ കുറിച്ച് ടെലിയയിൽ പറയുന്നു, 4 എഫ് എൽടിഇ സപ്പോർട്ട് വരുന്ന പഴയ നോക്കിയ ഫോണുകളുടെ മെച്ചപ്പെട്ട എഡിഷനുകൾ തിരിച്ചുവരുമെന്ന് സൂചിപ്പിക്കുന്നു. ലിസ്റ്റിംഗിലോ എച്ച്എംഡി ഗ്ലോബലോ ഈ ഫോണുകളുടെ സവിശേഷതകളേ കുറിച്ചൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നോക്കിയ 6300

എന്നാൽ, വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന പട്ടികയിൽ ഈ രണ്ട് നോക്കിയ മോഡലുകളും വരുന്നില്ല. നോക്കിയ 8, നോക്കിയ 9, നോക്കിയ 4.2, നോക്കിയ 3.2, നോക്കിയ 5.3, നോക്കിയ 7.2, നോക്കിയ 2720 ഫ്ലിപ്പ്, നോക്കിയ 8.3, നോക്കിയ 3.4, നോക്കിയ 2.4, നോക്കിയ 225 4 ജി തുടങ്ങിയ മറ്റ് നോക്കിയ ഫോണുകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആപ്പിൾ, സാംസങ്, ഹുവാവേ, വൺപ്ലസ്, ഷവോമി, മറ്റ് ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളും ലിസ്റ്റിംഗിൽ പറയുന്നുണ്ട്.

മൾട്ടി-പ്ലാറ്റ്ഫോം കണക്റ്റിവിറ്റിയുമായി ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് അവതരിപ്പിച്ചുമൾട്ടി-പ്ലാറ്റ്ഫോം കണക്റ്റിവിറ്റിയുമായി ലോജിടെക് എംഎക്‌സ് കീസ് വയർലെസ് കീബോർഡ് അവതരിപ്പിച്ചു

നോക്കിയ 6300 സവിശേഷതകൾ

2006 ൽ നോക്കിയ 6300 ഫോൺ അവതരിപ്പിച്ചു. ഇതിന് 2 മെഗാപിക്സൽ ക്യാമറ, എസ് 40 ഒഎസ് തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരുന്നു. അക്കാലത്ത് ഇത് ഒരു ജനപ്രിയമേറിയ ഹാൻഡ്സെറ്റുകളുടെ പട്ടികയിൽ വരുന്ന ഫോണായിരുന്നു. അതേസമയം, നോക്കിയ 8000 കമ്പനി നിർമ്മിക്കുന്ന ഏതെങ്കിലും നോക്കിയ 8000 സീരീസ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാകാം. നോക്കിയ 8000, നോക്കിയ 6300 എന്നിവയുടെ 4 ജി പതിപ്പുകൾ പുറത്തിറക്കാൻ നോക്കിയ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ഉടനെത്തന്നെ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ സാധ്യതയുണ്ട്.

നോക്കിയ 8000 മോഡലുകൾ

മറുവശത്ത്, നോക്കിയ 8000 തുടക്കത്തിൽ തന്നെ നോക്കിയ നിർമ്മിച്ച നിരവധി 8xxx മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാകാം. ഈ ഫീച്ചർ ഫോണുകളുടെ സീരീസ് നിങ്ങൾക്ക് ഒരു മൊബൈൽ ഫോണിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച മെറ്റീരിയലുകളുമായാണ് വരുന്നത്. അതിനാൽ നിങ്ങൾക്ക് തിളങ്ങുന്ന മെറ്റൽ ബോഡി വരുന്ന ഫോണുകൾ അല്ലെങ്കിൽ 2008 മുതൽ നോക്കിയ 8800 ആർട്ട് കാർബൺ പോലുള്ള ഗംഭീരമായ ഫീച്ചർ ഫോണുകൾ ലഭിക്കും. പുതിയ നോക്കിയ 8000 ഒരു പഴയ ഡിസൈനിൻറെ ഓർമ്മപ്പെടുത്തലാകുമോ അതോ നല്ല നിലവാരമുള്ള മെറ്റീരിയലുകളുമായി വരുമോയെന്ന കാര്യം കാത്തിരുന്ന് കാണാം.

ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് 20 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് 20 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
According to rumours, HMD Global may bring back the Nokia 8000 and Nokia 6300 4 G versions. The old models were found on Swedish telecom operator Telia's refreshed list of devices that, according to rumours, would allow Wi-Fi calling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X