നോക്കിയ 41 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍ ജൂണ്‍ 13ന്

Posted By: Staff

നോക്കിയ 41 മെഗാപിക്‌സല്‍  ക്യാമറ ഫോണ്‍ ജൂണ്‍ 13ന്

ഒടുവില്‍ 808 പ്യുവര്‍വ്യൂവിനെ നോക്കിയ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നു. ജൂണ്‍ 13ന് നടക്കുന്ന പത്രസമ്മേളനത്തില്‍ വെച്ച് നോക്കിയയും ഡോള്‍ബിയും ചേര്‍ന്ന് ഈ സ്മാര്‍ട്‌ഫോണിനെ അവതരിപ്പിക്കുന്നതാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ക്ഷണക്കത്തില്‍ 808 പ്യുവര്‍വ്യൂവിന്റെ അവതരണം എന്ന്  കമ്പനി എടുത്തു പറയുന്നില്ലെങ്കിലും ഡോള്‍ബിയുമായി സഹകരിച്ചുള്ള പരിപാടി പ്യുവര്‍വ്യൂ 808ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാകും എന്നാണ്  വിശ്വസിക്കുന്നത്.

41 മെഗാപിക്‌സല്‍ ക്യാമറ ശേഷിയുടെ പേരില്‍ ഏറെ പ്രശസ്തമായ പ്യുവര്‍വ്യൂ 808 സ്മാര്‍ട്‌ഫോണിന്റെ ഇന്ത്യാ അവതരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക്  മുമ്പേ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയതാണ്. മെയില്‍ ഈ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യത്തെ സൂചന. പിന്നീട് ജൂണ്‍ ആദ്യവാരമെന്നായി.

അതിനിടെ നോക്കിയ ഇന്ത്യ 808 പ്യുവര്‍വ്യൂവിനായി ഒരു കൗണ്ട്ഡൗണ്‍ വെബ്‌സൈറ്റും ആരംഭിച്ചു. അപ്പോഴും അവതരണതിയ്യതി അവ്യക്തമായിരുന്നു. പിന്നീട്  ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ട് നോക്കിയയില്‍ നിന്നും ലഭിക്കുന്നത് ഇപ്പോഴാണ്.

പ്യുവര്‍വ്യൂ 808 സവിശേഷതകള്‍

അവതരണ തിയ്യതി പോലെയായിരുന്നു അതിന്റെ വിലയും. 29,000 രൂപ, 30,000 രൂപ, 40,000 രൂപ എന്നിങ്ങനെ വിവിധ വിലകള്‍ കേള്‍ക്കാനായി. എന്നാല്‍ ഇവയ്‌ക്കൊന്നും കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണിന്റെ പ്രീഓര്‍ഡര്‍ വാഗ്ദാനം ചെയ്തുകൊണ്ട് വെബ്‌സൈറ്റുകളും രംഗത്തെത്തിയിരുന്നു.

പിന്നീട് ഇവ വിശ്വസനീയമല്ലെന്ന് നോക്കിയ അറിയിക്കുകയായിരുന്നു. പകരം നോക്കിയയുടെ പ്യുവര്‍വ്യൂ 808 വെബ്‌സൈറ്റില്‍ പ്രീബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot