Just In
- 14 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 16 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 18 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 20 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- News
അമേരിക്കയിലെ ന്യൂജെഴ്സിയില്‍ വെടിവെപ്പ്; പോലീസുകാരനടക്കം 6 പേര് കൊല്ലപ്പെട്ടു
- Finance
ഉള്ളിയ്ക്ക് കണ്ണെരിയും വില തന്നെ; ഏറ്റവും കൂടി വില കിലോയ്ക്ക് 165 രൂപ, പ്രധാന നഗരങ്ങളിലെ വില ഇങ്ങ
- Movies
നയന്‍താരയും വിഘ്നേശും വിദേശ യാത്രകള്‍ നിര്‍ത്തി, ഇപ്പോള്‍ ക്ഷേത്രങ്ങളിലാണ്!!
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
നോക്കിയ പ്യുവര്‍വ്യൂ; ഇത് ക്യാമറയല്ല, ഫോണാണോ?
മൊബൈല്‍ ഫോണ്‍ ചരിത്രത്തിലെ ഒരു സുപ്രധാന ഏട് നോക്കിയയെ കുറിച്ചാകും. ക്യാമറയെന്ന് വിശേഷിപ്പിക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചതിന്. ഇന്നലെ ബാര്‍സിലോണയില്‍ ആരംഭിച്ച ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വേദിയില്‍ എല്ലാവരേയും ഒരു പോലെ അമ്പരപ്പിക്കാന്‍ കഴിഞ്ഞിരിക്കുകയാണ് ഈ ഫിന്‍ലാന്റ് കമ്പനിക്ക്.
പ്യുവര്‍വ്യൂ എന്ന പേരില്‍ കമ്പനി ഇന്നലെ അവതരിപ്പിച്ച ഉത്പന്നത്തെ സ്മാര്‍ട്ഫോണ്‍ എന്ന് വിശേഷിപ്പിക്കണോ അതോ ക്യാമറയെന്ന് പറയാമോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. സ്മാര്‍ട്ഫോണിന് ചുരുക്കത്തില്‍ നല്കാവുന്ന ഒരു വിശേഷണം ഫോണുകളില്‍ ഏറ്റവും സ്മാര്‍ട് ആയതെന്നാണ്.
എന്നാല്‍ ഇന്നലെ കമ്പനി സ്മാര്‍ട്ഫോണ്‍ വിഭാഗത്തില്‍ അവതരിപ്പിച്ച പ്യുവര്‍വ്യൂ വന്നിരിക്കുന്നത് 41 മെഗാപിക്സല്‍ ക്യാമറ സെന്‍സറുമായാണ്. ഇനി പറയൂ ഇതിനെ എന്ത് വിളിക്കും ക്യാമറയെന്നോ സ്മാര്ട്ഫോണെന്നോ?
നോക്കിയ 808 പ്യുവര്വ്യൂവിനായി 41 മെഗാപിക്സല്‍ സെന്‍സര്‍ തയ്യാറാക്കിയത് പ്രശസ്ത ഓപ്റ്റിക്കല്‍ കമ്പനിയായ കാള്‍ സീസ് ആണ്. ഏറെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് ഇത്തരമൊരു ഉത്പന്നത്തിന് രൂപം നല്കാന് സാധിച്ചതെന്ന് നോക്കിയ വ്യക്തമാക്കുന്നു.
41 മെഗാപിക്സലാണെങ്കിലും സാധാരണ 5 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ ഫോട്ടോകളും ഇതില്‍ എടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഫോണിനെ സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് പിക്സല്‍ തെരഞ്ഞെടുക്കാം. ഫോട്ടോക്കൊപ്പം 1080 പിക്സല്‍ എച്ച്ഡി വീഡിയോ 4x ഡിജിറ്റല്‍ സൂമില്‍ റെക്കോര്‍ഡ് ചെയ്യാനും ഈ സൂപ്പര്ഫോണില് സാധിക്കും.
അഞ്ച് മെഗാപിക്സലില്‍ തുടങ്ങി പരമാവധി 38 മെഗാപിക്സല്‍ റെസലൂഷനിലുള്ള ചിത്രങ്ങള്‍ വരെ എടുക്കാന്‍ പ്യുവര്‍വ്യൂ മതി. സെക്കന്റില്‍ 100 കോടി പിക്സലിലേറെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഇമേജ് പ്രോസസിംഗ് സങ്കേതമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.
മൊബൈല്‍ ഫോണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു നീക്കം നടത്തിയ നോക്കിയയ്ക്ക് പക്ഷെ ഓപറേറ്റിംഗ് സിസ്റ്റം തെരഞ്ഞെടുത്ത കാര്യത്തില്‍ പിഴവ് പറ്റിപ്പോയെന്ന് അഭിപ്രായമുയരുന്നുണ്ട്. സിമ്പിയാന് ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇത്തരമൊരു ആരോപണം കമ്പനിക്ക് നേരെ ഉയരാന്‍ കാരണമായത്.
നോക്കിയ പഴയ കാലം മുതല്‍ ഉപയോഗിച്ചിരുന്ന സിമ്പിയാന് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ചില അപ്ഡേറ്റുകള് വരുത്തിക്കൊണ്ടുവന്ന ബെല്ലെ ഒഎസ് വേര്‍ഷന്‍ മതിയായിരുന്നോ ഈ മികച്ച ഉത്പന്നത്തിനെന്നാണ് ചോദ്യം. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലൂമിയയെ അവതരിപ്പിച്ച് വിജയിച്ച സ്ഥിതിക്ക് വിന്‍ഡോസ് ഒഎസ് ഓപ്ഷന് നോക്കിയ ഈ ഫോണില്‍ നല്‍കണമായിരുന്നെന്നാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
ഒരു പക്ഷെ നോക്കിയ ഈ ഫോണിനെ സിമ്പിയാനില് തന്നെ അവതരിപ്പിക്കാന്‍ കാരണം ഈ ഒഎസിന് ഒരു മടങ്ങിവരവിന് അവസരം നല്കാന് വേണ്ടിയാകും എന്നും വേണമെങ്കില്‍ കരുതാം.
ഇമേജ് ടെക്നോളജിയില്‍ മാത്രമല്ല, ഫോണിന്റെ മറ്റ് പല വശങ്ങളിലും കമ്പനി മികവ് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, നോക്കിയ റിച്ച് റെക്കോര്‍ഡിംഗ് ആണ് ഇത്തരത്തില്‍ എടുത്തുപറയാവുന്ന മള്‍ട്ടിമീഡിയ സൗകര്യം, സിഡിയിലേത് പോലെ ഓഡിയോ ഗുണമേന്മയോടെ റെക്കോര്‍ഡ് ചെയ്യാന്‍ നോക്കിയ റിച്ച് റെക്കോര്‍ഡിംഗ് സഹായിക്കും.
ഡോള്‍ബി ഹെഡ്ഫോണ് ടെക്നോളജി, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് എന്നിവയും ഈ സ്മാര്‍ട്ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന്റെ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താനാകും.
വീഴ്ചയിലുണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കാന്‍ ഗോറില്ല ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ഇഞ്ച് ബ്ലാക്ക് അമോലെഡ് ഡിസ്പ്ലെ സ്ക്രീനും ഇതിനുണ്ട്. 1.3 ജിഗാഹെര്‍ട്സ് പ്രോസസറിലാണ് പ്രവര്‍ത്തനം.
3ജി നെറ്റ്വര്‍ക്ക് പിന്തുണയുമുള്ള ഫോണിന്റെ ബാറ്ററി 1400mAh ലിഥിയം അയേണ്‍ ആണ്. ആറര മണിക്കൂര്‍ ടോക്ക്ടൈമും 540 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുമാണ് ഫോണ്‍ അവകാശപ്പെടുന്നത്. പ്യുവര്‍വ്യൂവിനെ മെയ്മാസത്തില്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
എന്തായാലും ഈ ഒരൊറ്റ ഉത്പന്നത്തിലൂടെ ഇത്തരം ശ്രമങ്ങള്‍ നിര്‍ത്താന്‍ നോക്കിയയ്ക്ക് പദ്ധതിയില്ലെന്ന് തോന്നുന്നു. ഇതേ സങ്കേതങ്ങളെ ഭാവിയില്‍ മറ്റ് ഹാന്‍ഡ്സെറ്റുകളിലും പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090