Home
Mobile

നോക്കിയ ബനാനാ ഫോൺ ഇന്ത്യയിൽ എത്തി; ജിയോഫോണിന് കടുത്ത വെല്ലുവിളി..!

കാത്തിരിപ്പുകൾക്കൊടുവിൽ നോക്കിയയുടെ ബനാന ഫോൺ ഇന്ത്യയിൽഇന്നലെ മുതൽ വിൽപ്പനയ്‌ക്കെത്തി. ഫെബ്രുവരിയിൽ ആഗോളവിപണിയിൽ അവതരിപ്പിച്ച ഫോൺ ഇപ്പോഴാണ് ഇന്ത്യൻ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. നോക്കിയ 8110 4G എന്ന ഈ മോഡൽ 5,999 രൂപയ്ക്കാണ് രാജ്യത്ത് ലഭ്യമാകുക. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഓൺലൈൻ വഴിയും ഇപ്പോൾ ഫോൺ വാങ്ങിത്തുടങ്ങാം. ജിയോ വഴിയുള്ള 544 ജിബി ഡാറ്റ ഓഫറും വാങ്ങുന്നവർക്ക് ലഭ്യമാകും.

ആകർഷകമായ ഡിസൈൻ

ആകർഷകമായ ഡിസൈൻ

പഴയ നോക്കിയ 8110ന്റെ പുതിയ പതിപ്പാണ് ഈ മോഡൽ. 4ജി സൗകര്യത്തിലാണ് ഫോൺ എത്തുന്നത്. ഈ ഫോണില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്ന എല്ലാ സൗകര്യങ്ങളും ഉണ്ടാകും. പഴയ നോക്കിയ 8110 ഫീച്ചര്‍ ഫോണ്‍ ആദ്യം പുറത്തിറങ്ങിയത് 1996ലാണ്. 'ബനാന ഫോണ്‍' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഈ ഫോണിന്റെ വളഞ്ഞ രൂപകല്പന എന്നും ശ്രദ്ധേയമാണ്.

ചരിത്രം ആവർത്തിക്കുമോ

ചരിത്രം ആവർത്തിക്കുമോ

കഴിഞ്ഞ വര്‍ഷത്തെ MWCയില്‍ 3310 പുതുക്കിയതു പോലെയാണ് ഈ വര്‍ഷത്തെ MWCയില്‍ നോക്കിയ 8110 പുതുക്കിയിരിക്കുന്നത്. നോക്കിയ 3310 ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ച വച്ചതു പോലെ 8110 4ജി ഫീച്ചര്‍ ഫോണും മികച്ച വിജയം നേടുമെന്ന് കമ്പനി വിശ്വസിക്കുന്നു. 8110യുടെ എല്ലാ ഹാര്‍ഡ്‌വയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നുണ്ട്. സ്ലൈഡിനു മുകളിലായി 2.4 ഇഞ്ച് കളര്‍ സ്‌ക്രീനാണ്. ഫോണിന് 133.45X49.3X14.9mm വലിപ്പവും 117 ഗ്രാം ഭാരവുമുണ്ട്.

ഫോണിന്റെ പ്രത്യേകതകൾ

ഫോണിന്റെ പ്രത്യേകതകൾ

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 3310 നേക്കാള്‍ കൂടുതല്‍ ശേഷിയുളളതാണ് പുതിയ നോക്കിയ 8110. അതായത് ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അസിസ്ര്‌റന്റ്, വെബ്ബ്രൗസ് എന്നിവ 8110 4ജി ഫോണില്‍ ഉപയോഗിക്കാം. മികച്ച കണക്ടിവിറ്റി ഉളളടിത്തോളം കാലം നിങ്ങള്‍ക്ക് ഈ 4ജി ഫീച്ചര്‍ ഫോണില്‍ എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകും.

ക്യാമറ, മറ്റു സവിശേഷതകൾ

ക്യാമറ, മറ്റു സവിശേഷതകൾ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

More from GizBot

Best Mobiles in India

English summary
Nokia 8110 Banana Phone Sale Started in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X