നോക്കിയ 9ന്റെ സവിശേഷതകള്‍ നിങ്ങളെ അതിശയിപ്പിക്കും!

Written By:

കഴിഞ്ഞ ഫെബ്രുവരിയില്‍ എച്ച്ഡിഎംഎല്‍ ഗ്ലോബല്‍ നോക്കിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ, നോക്കിയ പി1 എന്നീ ഫോണുകള്‍ MWC 2017ല്‍ അവതരിപ്പിച്ചില്ല. എന്നാല്‍ ആ ചടങ്ങില്‍ നോക്കിയ 3, 5, 6 , നോക്കിയ 3310 എന്നീ ഫോണുകള്‍ പ്രഖ്യാപിച്ചു.

ഐഫോണ്‍ 7, 7 പ്ലസ് 31,200 രൂപ ഡിസ്‌ക്കൗണ്ട്, വേഗമാകട്ടേ!

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചില്ല എങ്കിലും ആരാധകള്‍ ഇപ്പോഴും ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് നോക്കിയയുടെ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളെ.

പ്രശസ്ഥ യൂട്യൂബ് ചാനലുകള്‍ നോക്കിയ 9നെ കുറിച്ച് സവിശേഷതകള്‍ ഇറക്കിയിട്ടുണ്ട്.

ആ സവിശേഷതകള്‍ എന്താണെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മറ്റു ഫ്‌ളാഗ്ഷിപ്പ് ഫോണുകളുമായി മത്സരിക്കാന്‍

നോക്കിയ 9നെ മുന്‍നിര ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായാണ് കരുതപ്പെടുന്നത്. അതായത് നോക്കിയ 9ന് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം എന്നിവയാണ്. കൂടാതെ ഈ ഫോണിന് മെറ്റല്‍ ബോഡിയുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

തകര്‍പ്പന്‍ ക്യാമറ

നോക്കിയ 9ന് 41എംബി റിയര്‍ ക്യാമറ സെന്‍സറാണ്. ഈ ക്യാമറ സെന്‍സര്‍ നോക്കിയ ലൂമിയയെ ഓര്‍മ്മിപ്പിക്കുന്നു. നോക്കിയ 9 നിങ്ങളുടെ മനസ്സില്‍ ഒരു വന്‍ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്നു.

നേര്‍ത്ത ആകൃതി അത്യാകര്‍ഷകമായി തോന്നുന്നു

നിരവധി മെച്ചപ്പെടുത്തലുകള്‍ നോക്കിയ 9നുണ്ട്. ആ മെച്ചപ്പെടുത്തലുകള്‍ നോക്കിയയുടെ നേര്‍ത്ത ആകൃതിയിലുളള മെറ്റല്‍ ബോഡിയില്‍ അത്യാകര്‍ഷകമായി തോന്നുന്നുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 6: 32ജിബി, 28,000 രൂപ, വമ്പന്‍ ഓഫര്‍!

നോക്കിയ 9ല്‍ വരുമെന്നു പ്രതീക്ഷിക്കുന്നു

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം എന്നിവ കൂടാതെ രണ്ട് സ്‌റ്റോറേജ് സവിശേഷതകളായ 64ജിബിയും 128ജിബിയും വരുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനോടൊപ്പം തന്നെ ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ടും വരുന്നതാണ്. 3,650എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോ

നോക്കിയ 9നെ കുറിച്ചുളള വീഡിയോ നിങ്ങള്‍ക്കു കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 9 looks too cool with the PureView camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot