മൊത്തം 70 മെഗാപിക്സൽ ക്യാമറ, 256ജിബി, 8ജിബി.. വരുന്നു നോക്കിയയുടെ ബ്രഹ്‌മാണ്ഡ ഫോൺ

Written By:

മൊബൈൽ ഫോൺ വിപണിയിൽ വർഷങ്ങളോളം എതിരാളികളില്ലാതെ പ്രതാപത്തോടെ വാണിരുന്ന നോക്കിയ ഇടക്കെപ്പോഴോ പിടിവിട്ടുപോയെങ്കിലും കരുത്തോടെ തിരിച്ചു രംഗപ്രവേശം ചെയ്തിരിക്കുകയാണല്ലോ. പുത്തൻ ഡിസൈനും ഹാർഡ്‌വെയറും മറ്റുമായി നോക്കിയ ഫോണുകൾക്ക് ഇന്ന് മാർക്കറ്റിൽ കുഴപ്പമില്ലാത്ത ആവശ്യക്കാരുണ്ട്. അത്തരത്തിലുള്ള ആളുകളെ മൊത്തം സന്തോഷത്തിലാക്കുന്ന ഒരു വാർത്തയാണ് നോക്കിയയിൽ നിന്നും ഇപ്പോൾ വന്നിരിക്കുന്നത്.

70 മെഗാപിക്സൽ ക്യാമറ, 256ജിബി.. വരുന്നു നോക്കിയയുടെ ബ്രഹ്‌മാണ്ഡ ഫോൺ

നോക്കിയയുടെ ഏറ്റവും പുതിയ ഇറങ്ങാനിരിക്കുന്ന മോഡലായ നോക്കിയ 9ന്റെ സവിശേഷതകളും ചിത്രങ്ങളും അനൗദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. പുറത്തുവന്നിരിക്കുന്ന ഈ വിവരങ്ങൾ സൂചിപ്പിക്കും പ്രകാരമാണ് ഈ മോഡൽ എങ്കിൽ നിലവിലുള്ള ഏറ്റവും മികച്ച ഫോണുകളി ഒന്നായി അത് മാറും.

കാരണം വാവെയ് പി 20 പി 20 പ്രൊ മോഡലുകളാണ് നിലവിലെ ഏറ്റവും മികച്ച ഫോണുകൾ. ഇവയെയും കടത്തിവെട്ടുന്ന പ്രത്യേകതകളാണ് വരാനിരിക്കുന്ന ഈ നോക്കിയ മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം.

10000 രൂപക്ക് ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ലേ, പിറകിൽ രണ്ടു ക്യാമറ.. ശെരിക്കും ഞെട്ടിക്കാൻ വാവെയ്

എടുത്തുപറയേണ്ട ആദ്യത്തെ കാര്യം ഫോണിലെ ക്യാമറ തന്നെ ആയിരിക്കും. പിറകിൽ മൂന്ന് ക്യാമറകളാണ് നോക്കിയ ഒരുക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 41 മെഗാപിക്സലിന്റെ സെൻസറുള്ള ക്യാമറയാണ്. ഒപ്പം 20 മെഗാപിക്സൽ, 9.7 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു ക്യാമറകൾ കൂടെ ഫോണിലുണ്ട്. മുൻവശത്ത് 21 മെഗാപിക്സലൈന്റെ ക്യാമറയാണ് ഉള്ളത്. ക്യാമറയുടെതടക്കം ഫോണിന്റെ കൂടുതൽ വിവരങ്ങൾ താഴെയുള്ള ചിത്രത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

70 മെഗാപിക്സൽ ക്യാമറ, 256ജിബി.. വരുന്നു നോക്കിയയുടെ ബ്രഹ്‌മാണ്ഡ ഫോൺ

ആൻഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റം തന്നെയായിരിക്കും ഈ മോഡലിനും ഉണ്ടായിരിക്കുക. ആൻഡ്രോയിഡ് പിയിലേക്കും അതിന്റെ അടുത്ത അപ്ഡേറ്റിലേക്കുമെല്ലാം എളുപ്പം ഫോണിന് എത്താൻ കഴിയും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 6.01 AMOLED ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. സ്‌ക്രീനിന്റെ അനുപാതം ഇപ്പോഴത്തെ ട്രെൻഡ് ആയ 18:9 തന്നെയായിരിക്കും.

വലിയ ഡിസ്പ്ലേ ആണെങ്കിലും ആ വലിപ്പം ഫോണിൽ അനുഭവപ്പെടാതിരിക്കാൻ കൂടുതൽ ബെസൽ കുറച്ചാണ് ഡിസ്പ്ലേ ഒരുക്കുക. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസ് വേർഷൻ 5 സംരക്ഷണവുമുണ്ടാകും. കരുത്തിന്റെ കാര്യത്തിലും ഈ മോഡൽ മറ്റുള്ളവയെ പിറകിലാക്കും എന്ന് തീർച്ച. കാരണം ഏറ്റവും ഉയർന്ന പ്രൊസസർ ആയ സ്നാപ്ഡ്രാഗൺ 845 തന്നെയായിരിക്കും ഈ ഫോണിലും ഉണ്ടായിരിക്കുക.

8 ജിബി റാം ആയിരിക്കും ഫോണിന് ഉണ്ടായിരിക്കുക. ഒപ്പം 256 ജിബി മെമ്മറിയും ഫോണിലുണ്ടായിരിക്കും. ബ്ലൂടൂത്ത് 5, സി ടൈപ്പ് യുഎസ്ബി, 3900mAh ബാറ്ററി, ക്വിക്ക് ചാർജ്ജ് 4 എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുടെയും ഏറ്റവും പുതിയ വേർഷൻ ഇവിടെ ലഭ്യമായിരിക്കും. ഈ രീതിയിൽ തന്നെയൊക്കെ ആയിരിക്കും ഈ മോഡൽ വരുക എന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങൾ ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

English summary
These are the leaked features and images of Nokia's upcoming smartphone Nokia 9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot