ഒന്നല്ല, രണ്ടല്ല,, അഞ്ചു ക്യാമറകൾ പിറകിൽ മാത്രം! ഞെട്ടിക്കാൻ നോക്കിയ 9 വരുന്നു!

By Shafik
|

ഒരു ക്യാമറയും രണ്ടു ക്യാമറയുമൊക്കെ ഉള്ള ഫോണുകൾ ഇന്ന് ആർക്കും വേണ്ടി വരില്ല. എല്ലാവരും മൂന്നും നാലുമൊക്കെ ക്യാമറകൾ പിറകിലും മുമ്പിലുമായി ഉള്ള ഫോണുകൾക്ക് പിന്നാലെയാണല്ലോ. വാവെയ് പി 20 പ്രൊയിലൂടെ പിറകിൽ മൂന്ന് ക്യാമറകൾ ഉള്ള ഫോൺ അവതരിപ്പിച്ചതും അടുത്ത കാലത്ത് സാംസങ് സമാന മോഡലുകൾ ഇറക്കിയതും എൽജി പുത്തൻ ക്യാമറ സെറ്റപ്പ് തങ്ങളുടെ ലാബിൽ ഒരുക്കുന്നതും എല്ലാം ഇതിലേക്ക് ചേർത്ത് വായിക്കേണ്ടതാണ്. അതിലേക്കാണ് ഇപ്പോൾ നോക്കിയ ശെരിക്കും ഞെട്ടിക്കാൻ എത്തുന്നത്.

 

പിറകിൽ മാത്രം അഞ്ചു ക്യാമറകൾ

പിറകിൽ മാത്രം അഞ്ചു ക്യാമറകൾ

പിറകിൽ അഞ്ചു ക്യാമറകൾ എന്ന സവിശേഷതയുമായി എത്തുന്നത് നോക്കിയയുടെ വരാനിരിക്കുന്ന നോക്കിയ 9 എന്ന മോഡലാണ്. ഫോണുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകളും ചിത്രങ്ങളുമാണ് ഇത്തരമൊരു ക്യാമറ സെറ്റപ്പ് ഫോണിൽ ഉള്ളതിനെ കുറിച്ച് വിരൽ ചൂണ്ടുന്നത്. നിലവിലെ നോക്കിയയുടെ ഏറ്റവും വലിയ ഫോണായ നോക്കിയ 8 Sirocco യുടെ പിൻഗാമിയായിട്ടാണ് ഈ ഫോൺ എത്തുക.

പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്

പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്

പുറത്തായ നോക്കിയയുടെ യഥാർത്ഥ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന മോഡൽ ഒരു പെന്റാ ക്യാമറ സെറ്റപ്പിൽ (5 ക്യാമറകൾ) ആയിരിക്കും എന്നതാണ്. ഒപ്പം എൽഇഡി ഫ്ലാഷും Zeiss ലോഗോയും ഉണ്ടാകും. ഈ അഞ്ചു ക്യാമറകളും വൃത്തത്തിൽ ആണ് ഫോണിന്റെ പിറകിൽ സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ ഒരു അധിക സെൻസർ കൂടെ നമുക്ക് ചിത്രത്തിൽ കാണാം. അതൊരു ലേസർ ഓട്ടോ ഫോക്കസ് സെൻസർ ആകാനാണ് സാധ്യത.

നോക്കിയ 9 സവിശേഷതകൾ
 

നോക്കിയ 9 സവിശേഷതകൾ

പുറത്തായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നോക്കിയ 9 എത്തുന്നത് 5.9 ഇഞ്ച് QHD OLED ഡിസ്പ്ളേയോടെയായിരിക്കും. 2.5D കോർണിങ് ഗൊറില്ല ഗ്ളാസ് കർവ്ഡ് ഡിസ്പ്ളേ സംരക്ഷണവും ഫോണിനുണ്ടാകും. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 ആയിരിക്കും എന്നത് ഉറപ്പാണ്. എന്നാൽ ഒരുപക്ഷെ Snapdragon 855ൽ എത്തുവാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

മെമ്മറിയുടെ കാര്യത്തിൽ 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി ഇന്റെർണൽ മെമ്മറി എന്നിവയും പ്രതീക്ഷിക്കാം. അതുപോലെ ബാറ്ററിയുടെ കാര്യത്തിൽ നിലവിലുള്ള നോക്കിയ ബാറ്ററികളേക്കാൾ ഏറെ ഉയർന്ന കരുത്തുള്ള ഒരു ബാറ്ററിയായിരിക്കും ഫോണിനുണ്ടാവുക. 2019ൽ ആയിരിക്കും ഫോൺ വിപണിയിൽ എത്തുക.

കടപ്പാട്

Best Mobiles in India

Read more about:
English summary
Nokia 9 with a penta-camera setup leaked online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X