Home
Mobile

2018ലെ വിസ്മയമാകാന്‍ നോക്കിയ A1 പ്ലസ് ഉടന്‍ എത്തുന്നു!

By Gizbot Bureau

നോക്കിയ എന്ന പേര് പലരിലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കാരണം മിക്കവരുടേയും ആദ്യത്തെ ഫോണ്‍ നോക്കിയ ആയിരിക്കും. നോക്കിയയുടെ തിരിച്ചു വരവ് അത്ര മോശമല്ല എന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഗവേഷണ കമ്പനി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2018ലെ വിസ്മയമാകാന്‍ നോക്കിയ A1 പ്ലസ് ഉടന്‍ എത്തുന്നു!

നോക്കിയ അടുത്തിടെ അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു ഫോണാണ് നോക്കിയ A1 പ്ലസ് അല്ലെങ്കില്‍ അതിന്റെ മറ്റൊരു പേര്‌ നോക്കിയ 9. ഈ ഫോണ്‍ IFA 2018ല്‍ പ്രഖ്യാപിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ഇതു വരെയുളള അറിവു വച്ചു നോക്കിയാല്‍ ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്നതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും നോക്കിയ 9. നോക്കിയ 9ന്റെ വിലയാകും ഈ മോഡല്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കുക.

എച്ച്എംഡി ഗ്ലോബലിന്റെ ഈ പുതിയ ഹാന്‍സെറ്റിന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും അതു പോലെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറമാണ്. ജര്‍മനിയില്‍ നിന്നുമുളള വിന്‍ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ട് പറയുന്നത് നോക്കിയ 9 ഡിവൈസ് എത്തുന്നത് 'A1 Plus', 'AIP' അല്ലെങ്കില്‍ 'AOP' എന്നായിരിക്കുമെന്നും പറയുന്നു.

ഇതു കൂടാതെ ഫോണിന്റെ ക്യാമറയെ കുറിച്ചും അടുത്തിടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഫോണ്‍ പുറത്തിറക്കാന്‍ കമ്പനി ഫോക്‌സ്‌കോണുമായി സഹകരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നോക്കിയയുടെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണായിരിക്കും ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റുമായി എത്തുന്ന രാജ്യത്തെ ആദ്യത്തെ ഫോണ്‍. കൂടാതെ എല്‍ജി നിര്‍മ്മിച്ച OLED ഡിസ്‌പ്ലേയും ഫോണില്‍ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്യാമറ സെറ്റപ്പിനെ ബന്ധപ്പെട്ട് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിന് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ കാരണത്താലാണ് 2018 മധ്യത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് റദ്ദാക്കേണ്ടി വന്നത്. ഇപ്പോള്‍ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ അതായത് IFA 2018ല്‍ ഈ ഫോണ്‍ അവതരിപ്പിക്കുമെന്നും പറയുന്നു.

നോക്കിയ 9 എന്ന ഈ ഫോണ്‍ എത്തുന്നത് 8 ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6.01 ഇഞ്ച് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്, പിന്നിലായി 18 ക്യാരറ്റ് ഗോള്‍ഡ് ഫിനിഷിംഗ്, IP68 റേറ്റിംഗ്, ആന്‍ഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം, 3800എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ചിരുന്നു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിലെന്ന്, അതായത് 41 മെഗാപിക്‌സല്‍, 20 മെഗാപിക്‌സല്‍, പിന്നിലായി 9.7 മെഗാപിക്‌സല്‍ കാള്‍ സീസ് ഓപ്ടിക്‌സുമാണ്. 4x ഒപ്ടിക്കല്‍ സൂമും ഈ ക്യാമറയിലുണ്ട്.

Best Mobiles in India

English summary
Nokia A1 Plus with in-display fingerprint sensor, Snapdragon 845 expected to launch at IFA 2018
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X