നോകിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പേര് നോകിയ X; അനൗദ്യോഗിക സ്ഥിരീകരണം

By Bijesh
|

ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പേര് നോകിയ X എന്നായിരിക്കുമെന്ന് ഉറപ്പായി. നോകിയ X എന്നു രേഖപ്പെടുത്തിയ കമ്പനിയുടെ പത്രക്കുറിപ്പ് ട്വിറ്റര്‍ യൂസറായ @evleaks ആണ് പോസ്റ്റ് ചെയ്തത്. അടുത്തയാഴ്ച സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 
നോകിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പേര് നോകിയ X; അനൗദ്യോഗിക സ്ഥിരീകരണം

ചിത്രത്തിന് കടപ്പാട്‌: @evleaks

നേരത്തെ നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണിന് നോര്‍മാന്‍ഡി എന്നായിരിക്കും പേര് എന്ന് അഭ്യൂഹമുണ്ടായിരുന്നു. ലീക് ആയ പ്രസ് ഷോട്ടില്‍ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പച്ച നിറത്തിലുള്ള വേരിയന്റാണ് കൊടുത്തിരിക്കുന്നത്. നോകിയ X എന്നും പച്ച നിറത്തില്‍ എഴുതിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നോകിയയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ട് പേജുകളും പച്ച നിറത്തിലായിരുന്നു.

പച്ച നിറം പൊതുവെ ആന്‍ഡ്രോയ്ഡിനെ ആണ് സൂചിപ്പിക്കുന്നതെന്നതിനാല്‍ തന്നെ നോകിയ പുതിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടാണ് ഈ 'പച്ചവല്‍ക്കരണം' നടത്തിയതെന്ന് കരുതുന്നു.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണെങ്കിലും വിന്‍ഡോസ് ഫോണിനു സമാനമായ ഇന്റര്‍ഫേസ് ആയിരിക്കും നോകിയ X-ന് ഉണ്ടാവുക എന്നാണ് അറിയുന്നത്. കൂടാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോറിനു പകരം നോകിയയുടെ സ്വന്തം ആപ് സ്‌റ്റോറായിരിക്കും ഫോണിലുണ്ടാവുക.

4 ഇഞ്ച് സ്‌ക്രീന്‍, 1.2 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 512 എം.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, ബ്ലുടൂത്ത്, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, ഡ്യുവല്‍ സിം സപ്പോര്‍ട് എന്നിവയാണ് ഫോണിനുണ്ഡടായിരിക്കുമെന്ന് കരുതുന്ന മറ്റ് സാങ്കേതികമായ പ്രത്യേകതകള്‍.

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ആദ്യ ദിനമായ ഫെബ്രുവരി 24-ന് നോകിയ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. അവിടെവച്ചായിരിക്കും നോകിയ X ലോഞ്ച് ചെയ്യുന്നത്. കൂടാതെ ലൂമിയ 630, ലൂമിയ 635, ലൂമിയ 930 തുടങ്ങിയ ഫോണുകളും ലോഞ്ച് ചെയ്യുമെന്ന് കരുതുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X