നോക്കിയയില്‍ നിന്ന് രണ്ട് ഡ്യുവല്‍ സിം ഫോണുകള്‍

നോക്കിയ രണ്ട് ഡ്യുവല്‍ സിം ഫോണുകള്‍ പുറത്തിറക്കി. നോക്കിയ 110, 112 എന്നിവ. എന്‍ട്രി ലെവല്‍ ഫോണ്‍ വിഭാഗത്തില്‍ പെടുന്ന ഇവ രണ്ടിലും സീരീസ് 40 നോക്കിയ ഓപറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇന്റര്‍നെറ്റ് ആക്‌സസിംഗിനായി കമ്പനി വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ് കംപ്രഷന്‍ ടെക്‌നോളജിയും ഈ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണുകള്‍ക്ക് എന്ത് വിലയാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇവയുടെ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.
നോക്കിയ 110
- 1.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലെ
- എഡ്ജ്/ജിപിആര്‍എസ്, ബ്ലൂടൂത്ത് 2.1, വാപ് കണക്റ്റിവിറ്റികള്‍
- 0.3 മെഗാപിക്‌സല്‍ ക്യാമറ
- സ്റ്റീരിയോ എഫ്എം റേഡിയോ
- 64 എംബി ഇന്റേണല്‍ മെമ്മറി
- 32 ജിബി മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി പിന്തുണ
- 1020 mAh ലിഥിയം അയണ്‍ ബാറ്ററി
- 80 ഗ്രാം ഭാരം
കറുപ്പ്, നല, പച്ച, പിങ്ക് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക.
നോക്കിയ 112
- 1.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലെ
- എഡ്ജ്/ജിപിആര്‍എസ്, ബ്ലൂടൂത്ത് 2.1, വാപ് 1.1 കണക്റ്റിവിറ്റികള്‍
- 0.3 മെഗാപിക്‌സല്‍ ക്യാമറ
- സ്റ്റീരിയോ എഫ്എം റേഡിയോ
- 64എംബി വരെ ഇന്റേണല്‍ മെമ്മറി
- 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡിലൂടെ മെമ്മറി വിപുലപ്പെടുത്താം
- 1400mAh ലിഥിയം അയണ്‍ ബാറ്ററി
- 86 ഗ്രാം ഭാരം
തവിട്ട്, നീല, വെള്ള, ചുവപ്പ് നിറങ്ങളിലാണ് ഈ ഫോണ്‍ വില്പനക്കെത്തുക.
Comments
Best Mobiles in India


Click it and Unblock the Notifications








