നോക്കിയ ആശ 308

Posted By: Staff

നോക്കിയ ആശ 308

നോക്കിയയുടെ ലോ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ആശയിലേക്ക് പുതിയ രണ്ട് അവതാരങ്ങള്‍ കൂടിയെത്തിയിരിക്കുന്നു. ആശ 305, ആശ 306, ആശ 311 തുടങ്ങിയവയ്ക്ക് ശേഷം ഇന്ന്, സെപ്റ്റംബര്‍ 25ന്, പുറത്തിറങ്ങിയ ആശ 308, ആശ 309 എന്നിവയാണ് ആ പുതുമുഖങ്ങള്‍. ഈയടുത്തായി വളരുന്ന ലോ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് 6000ല്‍ താഴെ നില്‍ക്കുന്ന വിലവിവരപ്പട്ടികയുമായാണ് നോക്കിയ ആശകളെ അവതരിപ്പിച്ചത്.


ലോഞ്ച് വേളയില്‍ സംസാരിച്ച നോക്കിയ മൊബൈല്‍ഫോണ്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ടിമോ ടൊയ്ക്കാനെന്റെ വാക്കുകളില്‍, നോക്കിയ ആശ ശ്രേണി തന്നെ കുറഞ്ഞ ചിലവില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകളാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രം രൂപകല്പന ചെയ്യപ്പെട്ടവയാണ്.

ആശ 308 ന്റെ സിംഗിള്‍ സിം മോഡലാണ് ആശ 309. നോക്കിയ ഓ എസ് (സീരീസ് 40) ഉപയോഗിച്ചാണ് രണ്ട് ഹാന്‍ഡ് സെറ്റും പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേ റെസല്യുഷന്‍ 400x 240 പിക്‌സല്‍സുള്ള ഈ മോഡലുകളില്‍ ബ്ലൂടൂത്ത്, വൈ-ഫൈ, യു എസ് ബി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്.

ആശ 308ലുള്ള ഡ്യുവല്‍ സിം ഈസി സ്വാപ് ടെക്‌നോളജിയൊഴിച്ചാല്‍ ഏറെയൊന്നും കൊട്ടിഘോഷിക്കാനില്ല രണ്ട് മോഡലിലും. എങ്കിലും കുറഞ്ഞ വിലയിലൊരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തില്ല ഈ ആശകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia-Asha-308-asha-309

Nokia-Asha-308-asha-309

Nokia-Asha-308

Nokia-Asha-308

Nokia-Asha-309

Nokia-Asha-309
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot