5,685 രൂപയ്ക്ക് നോക്കിയ ആശ 308 ഇന്ത്യയില്‍ റിലീസ് ചെയ്തു

Posted By: Staff

5,685 രൂപയ്ക്ക് നോക്കിയ ആശ 308 ഇന്ത്യയില്‍ റിലീസ് ചെയ്തു

നോക്കിയ അവരുടെ ആശ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ പുതുമുഖം ആശ 308 ഇന്ത്യയില്‍ പുറത്തിറക്കി. നോക്കിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 5,865 രൂപയ്ക്ക് ഇത് ലഭ്യമാണ്. നോക്കിയയുടെ വന്‍വിജയമായ ഫുള്‍ ടച്ച് സീരീസ് 40 ഫോണുകളുടെ ഇടയിലേക്കുള്ള പുതിയ അംഗമാണ് ആശ 308. നേരത്തെ പുറത്തിറങ്ങിയ ആശ 305, ആശ 306 എന്നിവയുടെ തുടര്‍ച്ചയാണ് ഈ ലോഞ്ചും. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ 6.5 മില്ല്യണ്‍ ഫോണുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചത്.

3 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേ, ഡ്യുവല്‍ സിം, 2 എം പി ക്യാമറ, മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്രീലോഡഡ് ആപ്ലിക്കേഷനുകള്‍ എന്നീ സവിശേഷതകളുള്ള ആശ 308ല്‍ വൈ-ഫൈ കണക്ടിവിറ്റി ഇല്ല. എന്നാല്‍ ആശ 306 ന്റെ അല്പം പുരോഗമിച്ച മോഡലായ ആശ 309 ല്‍ ഈ സൗകര്യമുണ്ട്.എന്നാല്‍ ഇവയിലെ പോലെ  നോക്കിയയുടെ ഫ്രീ 40 ഗെയിമുകള്‍ 308 ലും ലഭ്യമാണ്.

മറ്റ് പ്രധാന സവിശേഷതകള്‍ എടുത്താല്‍ ആശ 308, ആശ 305 നോട് ഏതാണ്ട് തുല്യമാണ്. പക്ഷെ ചില ശ്രദ്ധേയമായ വ്യത്യാസങ്ങളുമുണ്ട്. ആശ 305 നെ അപേക്ഷിച്ച് 2 മടങ്ങാണ് 308 ന്റെ ആന്തരിക മെമ്മറി, (20 എം ബി), റാം (64 എം ബി),  റോം (128 എം ബി) എന്നിവ. ആശ 305 ല്‍ റെസിസ്റ്റീവ് ഡിസ്‌പ്ലേയുള്ളപ്പോള്‍, ആശ 308 ല്‍ കപ്പാസിറ്റീവ് ഡിസ്‌പ്ലേയാണുള്ളത് എന്ന മേന്മയുമുണ്ട്. കൂടാതെ എഫ് എം റിക്കോര്‍ഡിംഗ് സൗകര്യവും ആശ 308 ല്‍ അധിക സവിശേഷതയായുണ്ട്.

നോക്കിയ ആശ 308 & സോണി എക്‌സ്പീരിയ ടിപോ : ഇരട്ട സിം തരംഗത്തിലെ പുതിയ മത്സരം

Please Wait while comments are loading...

Social Counting