നോക്കിയ ആശ 308

Posted By: Staff

നോക്കിയ ആശ 308

കുറഞ്ഞ വിലയില്‍ ഇരട്ട സിം ഫോണുകളുമായെത്തി വിപണിയില്‍ വന്‍വിജയം നേടിയ ചൈനീസ് ഫോണുകളുടെ മാതൃക പിന്തുടരുകയാണ് പ്രമുഖ ഫോണ്‍ കമ്പനികളെല്ലാം തന്നെ.

നോക്കിയ, ചൊവ്വാഴ്ച, ആശ 308, ആശ 309 തുടങ്ങിയ രണ്ട് മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ആശ 308 ന്റെ ഒറ്റ സിം പതിപ്പാണ് ആശ 309. ഈ പുതിയ അംഗങ്ങള്‍ക്ക് ഏകദേശം 5,300 രൂപയോളം വില വരും എന്നാണ് നോക്കിയ നല്‍കുന്ന പ്രാഥമിക വിവരം.

അതേ സമയം ജാപ്പനീസ് സാങ്കേതിക ഭീമന്മാരായ സോണി അവരുടെ ഏറ്റവും പുതിയ ഇടത്തരം ഹാന്‍ഡ്‌സെറ്റ് എക്‌സ്പീരിയ ടിപോ പുറത്തിറക്കി. 9,999 രൂപ വിലയിട്ട ഒറ്റ സിം പതിപ്പും, 10,299 രൂപ പ്രീ ഓര്‍ഡര്‍ വിലയിട്ട് വെബ്‌സൈറ്റുകളിലെത്തിയ ഇരട്ട സിം പതിപ്പുമുണ്ട് ഈ മോഡലിന്.

രണ്ട് ഫോണുകളും വിലയുടെ കാര്യത്തില്‍ ആശ്വസിക്കാന്‍ വക തരുന്നുണ്ട്. അപ്പോള്‍ പിന്നെ നിങ്ങള്‍ക്കിതിലേതെങ്കിലും ഒന്നു സ്വന്തമാക്കാനുള്ള ആഗ്രഹവും തോന്നാം. അതിന് മുമ്പ് രണ്ട് മോഡലുകളെയും വച്ച് ഗിസ്‌ബോട്ട് ചെയ്ത വിശദമായ താരതമ്യം ഒന്നു നോക്കാം.

വലിപ്പവും ഭാരവും : 109.9 x 54.0 x 13.0 mm വലിപ്പവും 104 ഗ്രാം ഭാരവുമുള്ള ആശ 308നെ അപേക്ഷിച്ച് എക്‌സപീരിയ ടിപോ ഡ്യുവല്‍ വലിപ്പത്തിലും(103 x 57 x 13 mm) ഭാരത്തിലും (99.4 ഗ്രാം) അല്പം കൂടി ഒതുക്കം പാലിക്കുന്നു.

ഡിസ്‌പ്ലേ :  ആശ 308 ന് 400x240 പിക്‌സല്‍ റെസല്യൂഷനുള്ള 3 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി പോയിന്റ് ടച്ച് സ്‌ക്രീന്‍ ഉള്ളപ്പോള്‍, എക്‌സ്പീരിയ ടിപോ ഡ്യുവലിന് 320x480 പിക്‌സല്‍ റെസല്യൂഷനുള്ള 3.2 ഇഞ്ച് മള്‍ട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണുള്ളത്.

കൂടാതെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഡിസ്‌പ്ലേയില്‍ സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്സ് ആവരണവുമുണ്ട്.

പ്രൊസസ്സര്‍ :        രണ്ട് ഫോണുകളിലും  800MHz പ്രൊസസ്സറാണുപയോഗിച്ചിരിക്കുന്നത്.

ഓപ്പറേറ്റിംഗ് സിസ്റ്റം : നോക്കിയ സീരീസ് 40 ഓ എസ്സിലാണ്  ആശ 308  പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആന്‍ഡ്രോയ്ഡ് 4.0.3 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓ എസ് ആണ് എക്‌സ്പീരിയ ടിപോ ഡ്യുവലില്‍ ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറ : ആശയ്ക്ക്  ഒരു 2MP പിന്‍ക്യാമറയും എക്‌സ്പീരിയ ടിപോ ഡ്യുവലിന്, ജിയോ ടാഗിംഗ് സവിശേഷതയുള്ള 3.15 MP ക്യാമറയുമാണുള്ളത്. പക്ഷെ വീഡിയോ കോളിംഗിനു സഹായകമായ മുന്‍ക്യാമറയുടെ അഭാവം രണ്ടിലും നന്നായി അറിയാനുണ്ട്.

ആശ 308ല്‍ 20 എം ബി ഇന്റേണല്‍ മെമ്മറിയും 64 എം ബി റാമും ഉള്ളപ്പോള്‍ എക്‌സ്പീരിയ ടിപോ ഡ്യുവല്‍ വരുന്നത് 2 ജി ബി ഇന്റേണല്‍ മെമ്മറിയും 512 എം ബി റാമുമായാണ്. കൂടാതെ രണ്ടിലും 32 ജി ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്.

കണക്ടിവിറ്റി : ആശ 308 ല്‍  ബ്ലൂടൂത്ത് 3.0, യു എസ് ബി 2.0 തുടങ്ങിയവയാണ് കണക്ടിവിറ്റിക്കുള്ള മാര്‍ഗങ്ങള്‍. എന്നാല്‍ എക്‌സ്പീരിയ ടിപോ ഡ്യുവലില്‍ ബ്ലൂടൂത്ത് 2.1 (A2DP സഹിതം), 3ജി(7.2 Mbps HSDPA & 5.76 Mbps HSUPA), വൈ-ഫൈ, യു എസ് ബി 2.0 തുടങ്ങിയവയാണ് കണക്ടിവിറ്റി മാര്‍ഗങ്ങള്‍.

ബാറ്ററി : ആശ 308ന് പവര്‍ നല്‍കുന്നത് ഒരു 1,110 mAh BL-4U ബാറ്ററിയാണ്. അതിലൂടെ 6 മണിക്കൂര്‍ സംസാര സമയവും 510 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും കിട്ടുമെന്നാണ് കമ്പനിയുടെ വാദം. ഇനി  എക്‌സ്പീരിയ ടിപോ ഡ്യുവലിന്റെ കാര്യമെടുത്താല്‍ 1,500 mAh Li-ion ബാറ്ററിയുടെ സഹായത്തോടെ 6 മണിക്കൂര്‍ സംസാര സമയവും 360 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും കിട്ടുമെന്നാണ് സോണി പറയുന്നത്.

നിഗമനം

ആശ 308 ഉം എക്‌സ്പീരിയ ടിപോ ഡ്യുവലും കുറഞ്ഞ വിലയിലെത്തുന്ന മികച്ച രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെയാണ്. വില കുറവായത് കൊണ്ടാകാം എക്‌സ്പീരിയ ടിപോ ഡ്യുവലിലുള്ള മികച്ച പല സൗകര്യങ്ങളും ആശ 308ല്‍ ഇല്ലാത്തത്.  സോണി സ്മാര്‍ട്ട്‌ഫോണിലുപയോഗിച്ചിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഐ സി എസ് ഓ എസ്, ഗൂഗിളിന്റെ ഏറ്റവും പുതിയ ഓ എസിന്റെ പല സവിശേഷതകളുമുള്ളതാണ്. ക്യാമറയുടെ മേന്മ, ഫേസ് അണ്‍ലോക്ക്, ലളിതമായ UI തുടങ്ങി പല ഗുണഗണങ്ങളും ഇതിനവകാശപ്പെടാനുണ്ട്.

നല്ല ആപ്ലിക്കേഷന്‍സ്, ക്യാമറ, വൈ-ഫൈ തുടങ്ങിയവയാണ് നിങ്ങളുടെ ആവശ്യങ്ങളെങ്കില്‍ സോണി എക്‌സ്പീരിയ ടിപോ ഡ്യുവലാണ് അനുയോജ്യം.

ഇനി കുറഞ്ഞ വിലയ്ക്ക് തരക്കേടില്ലാത്ത ഒരു സ്മാര്‍ട്ട്‌ഫോണാണ് വേണ്ടതെങ്കില്‍ നോക്കിയ ആശ 308 തിരഞ്ഞെടുക്കാം.
 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot