നോകിയ ആശ 500 ഓണ്‍ലൈനില്‍; വില 9,524 രൂപ

Posted By:

ഫീച്ചര്‍ ഫോണുകള്‍ക്ക് ഇപ്പോഴും വിപണിയില്‍ സ്വീകാര്യതയുണ്ടെന്നു തെളിയിച്ചുകൊണ്ടാണ് നോകിയ ആശ സീരീസ് ഫോണുകള്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ആശ 501 ഫോണ്‍ ഇറക്കുകയും ചെയ്തു.

അതിനു പിന്നാലെ കഴിഞ്ഞ മാസം മൂന്നു ഫോണുകള്‍ കൂടി പുറത്തിറക്കി. ആശ സീരീസില്‍ ഉള്‍പ്പെട്ട ആശ 500, ആശ 502, ആശ 503 എന്നിവയാണത്. ഇപ്പോള്‍ അവ ഇന്ത്യയിലേക്കും എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഡിസംബര്‍ മധ്യത്തോടെ ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

വായിക്കുക: നോകിയ ആശ 500, 502, 503 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ സാഹോളിക്, ഇന്‍ഫിബീം എന്നിവയില്‍ ഇപ്പോള്‍തന്നെ ആശ 500 ലിസ്റ്റ് ചെയ്തു കഴിഞ്ഞു. 9,524 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്‍ഫി ബീമില്‍ കമിംഗ് സൂണ്‍ എന്ന ടാഗിലാണ് ഫോണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു ഫോണുകളുടെയും പ്രത്യേകതകള്‍ നോക്കാം.

നോകിയ ആശ 500, 502, 503 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ആശ 500 ഓണ്‍ലൈനില്‍; വില 9,524 രൂപ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot