ബാന്റിറ്റ്; 20 എം.പി. കാമറയുമായി നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

By Bijesh
|

സാംസങ്ങ് ഗാലക്‌സി നോട്ട് 3 യുമായി മത്സരിക്കാന്‍ നോക്കിയയും ഒരുങ്ങുന്നു. 6 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീന്‍ ഡിസ്‌പ്ലെയും 20 എം.പി. കാമറയുമുള്ള ബാന്റിറ്റ് എന്ന ഫാബ്ലറ്റുമായാണ് നോക്കിയ വരുന്നത്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഏറെക്കുറെ തയാറായതായാണ് അറിയുന്നത്.

 
ബാന്റിറ്റ്; 20 എം.പി. കാമറയുമായി നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

മൈക്രോസോഫ്റ്റ് GDR3 അപ്‌ഡേറ്റ്‌ പ്രഖ്യാപിച്ചാല്‍ ഉടന്‍ ബാന്റിറ്റ് ലോഞ്ച് ചെയ്യുമെന്നാണറിയുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീനുമായിറങ്ങുന്ന ഫോണിന് GDR3 അപ്‌ഡേറ്റ് സപ്പോട്ട് ചെയ്യും. ക്വാള്‍കോം ചിപ്‌സെറ്റും ക്വാഡ് കോര്‍ പ്രാസസറുമാണ് ഉണ്ടാവുക എന്നറിയുന്നു. പോളികാര്‍ബണേറ്റ് ബോഡിയുള്ള ഫാബ്ലറ്റ് കനം കുറഞ്ഞതായിരിക്കും.

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം ഈ മാസം 28-ന് റഷ്യയില്‍ നോക്കിയ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ ടാബ്ലറ്റ് ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ 10 ഇഞ്ച് ഡിസ്‌പ്ലേയുള്ള വിന്‍ഡോസ് ആര്‍.ടി. ടാബ്ലറ്റ് സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്. ഉപയോഗിക്കാന്‍ തുടങ്ങിയതുമുതല്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയെക്കുറിച്ചറിയാനായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X