Home
Mobile

വിലക്കുറവിന്റെ മാജിക്ക് വീണ്ടും പുറത്തെടുത്ത് നോക്കിയ; 7,999 രൂപയുടെ നോക്കിയ സി12 പ്ലസ് പുത്തൻ താരം

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടർച്ചയായി മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന പതിവ് തുടർന്ന് നോക്കിയ. അ‌ടുത്തകാലത്ത് പുറത്തിറക്കിയ നോക്കിയ സി 12, നോക്കിയ സി 12 പ്രോ എന്നിവയ്ക്ക് പിന്നാലെ നോക്കിയ സി 12 പ്ലസ് മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി.

ഔദ്യോഗിക വെബ്​സൈറ്റിലൂടെയാണ് എൻട്രിലെവൽ സ്മാർട്ട്ഫോണുകളിലെ പുത്തൻ താരമായ നോക്കിയ സി1 2 പ്ലസ്നെ കമ്പനി ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾൾക്ക് വാഗ്ദാനം ചെയ്യുന്നതിൽ ഈ സ്മാർട്ട്ഫോൺ യാതൊരു പിശിക്കും കാണിക്കില്ല എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

വിലക്കുറവിന്റെ മാജിക്ക് വീണ്ടും പുറത്തെടുത്ത് നോക്കിയ

ലൈറ്റ് മിന്റ്, ചാർക്കോൾ, ഡാർക്ക് സിയാൻ കളർ വേരിയന്റുകളിൽ ആണ് നോക്കിയ സി 12 പ്ലസ് ഇന്ത്യയിൽ ലഭ്യമാകുക. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും നൽകുന്ന ഒരൊറ്റ സ്റ്റോറേജ് വേരിയന്റ് മാത്രമാണ് നോക്കിയ C12 പ്ലസിന് ഇന്ത്യയിൽ ഉണ്ടാകുക.

720 X 1520-പിക്സൽ റെസലൂഷൻ നൽകുന്ന 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് നോക്കിയ സി 12 പ്ലസിലുള്ളത്. മുൻ ക്യാമറ ഉൾക്കൊള്ളുന്ന വാട്ടർഡ്രോപ്പ് നോച്ചുമായാണ് ഈ ഡിസ്‌പ്ലേ വരുന്നത്. പ്ലാസ്റ്റിക് ബോഡിയുള്ള സ്മാർട്ട്‌ഫോണിന്റെ പിന്നിൽ ചതുരാകൃതിയുള്ള ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നു. അ‌ത്യാവശ്യം ആകർഷകമായ ഡി​സൈനാണ് സി 12 പ്ലസിലുള്ളത്.

ബജറ്റ് സ്മാർട്ട്ഫോൺ ആയതിനാൽത്തന്നെ ഒരുപാട് ആകർഷകമായ ഹാർഡ്വെയറുകൾ പ്രതീക്ഷിക്കേണ്ടതില്ല. എന്നാലും നൽകുന്ന വിലയ്ക്ക് തക്കതായ പ്രവർത്തനം കാഴ്ചവയ്ക്കാൻ നോക്കിയ സി12 പ്ലസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സി12 പ്ലസിലെ പ്രോസസ്സറിന്റെ പേര് നോക്കിയയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടില്ല, എന്നാൽ ചിപ്‌സെറ്റിന് പരമാവധി 1.6Ghz ക്ലോക്ക് ഫ്രീക്വൻസിയുള്ള നാല് കോറുകൾ ഉള്ളതിനാൽ, ഇത് Unisoc SC9863A1 ആയിരിക്കാം.

വിലക്കുറവിന്റെ മാജിക്ക് വീണ്ടും പുറത്തെടുത്ത് നോക്കിയ

നോക്കിയയുടെ സി സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകളായ സി 12, സി 12 പ്രോ എന്നിവയിലും ഇതേ പ്രോസസർ തന്നെയാണ് നൽകിയിരിക്കുന്നത്. പ്രോസസറിന് കരുത്ത് പകരാനായി 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിരിക്കുന്നു. സ്റ്റോറേജ് ശേഷി കുറവാണെങ്കിലും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, എൽഇഡി ഫ്ലാഷിനൊപ്പം ഓട്ടോഫോക്കസിനെ പിന്തുണയ്ക്കുന്ന 8 എംപി പിൻ ക്യാമറയുമായാണ് നോക്കിയ സി 12 പ്ലസ് എത്തുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12-ൽ (ഗോ എഡിഷൻ) ആണ് സി 12 പ്ലസിന്റെ പ്രവർത്തനം.

വിലക്കുറവിന്റെ മാജിക്ക് വീണ്ടും പുറത്തെടുത്ത് നോക്കിയ

നോക്കിയ സി 12, സി 12 പ്രോ എന്നിവയിൽ കാണുന്നതിനേക്കാൾ വലിപ്പമുള്ള 4,000എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി 12 പ്ലസിലുള്ളത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ​വൈ​ഫൈ, ബ്ലൂടൂത്ത് 5.2 എന്നിവയെ പിന്തുണയ്ക്കുന്നു. ഡ്യുവൽ സിം, 4ജി VoLTE, ജിപിഎസ് എന്നിവയും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്.

7,999 രൂപ വിലയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് പിന്തുണയൊന്നും പ്രതീക്ഷിക്കരുത്. ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും എന്നുമുതലാണ് നോക്കിയ സി12 പ്ലസ് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അ‌ടുത്ത ആഴ്ചമുതൽ ഫോൺ ഓൺ​ലൈൻ വഴി ഓഡർ ചെയ്യാൻ സാധിക്കും എന്നാണ് സൂചന.

Best Mobiles in India

English summary
After the recently launched Nokia C12 and Nokia C12 Pro, the company has also launched the Nokia C12 Plus model in India. The Nokia C12 Plus will be available in Light Mint, Charcoal, and Dark Cyan colour variants. The C12 Plus with 2GB of RAM and 32GB of internal storage is priced at Rs 7,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X