Home
Mobile

വില കേട്ട് ഞെട്ടില്ല! 6,999 രൂപയ്ക്കൊരു സ്മാർട്ട്ഫോൺ, നോക്കിയ സി12 പ്രോ എത്തിപ്പോയ്!

കുറഞ്ഞ വിലയ്ക്ക് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കിടയിലേക്ക് നോക്കിയ തങ്ങളുടെ സി12 പ്രോ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുകയാണ്. വെറും 6,999 രൂപ വിലയിലാണ് എത്തുന്നത് എന്നതാണ് ഈ നോക്കിയ സ്മാർട്ട്ഫോണിനെ ശ്രദ്ധേയമാക്കുന്നത്. താങ്ങാനാവുന്ന വിലയിൽ ഉപയോഗപ്രദമായ നിരവധി ഫീച്ചറുകൾ നൽകുന്നു എന്നതാണ് സി12 പ്രോയുടെ സവിശേഷത.

അ‌ടുത്തിടെയായി കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ നോക്കിയ തുടർച്ചയായി പുറത്തിറക്കിവരുന്നുണ്ട്. ഏതാനും ദിവസങ്ങൾ മുമ്പാണ് എൻട്രിലെവൽ സ്മാർട്ട്ഫോണായ നോക്കിയ സി12 കമ്പനി പുറത്തിറക്കിയത്. അ‌തിന്റെ തുടർച്ചയായാണ് ഇപ്പോൾ എച്ച്എംഡി ഗ്ലോബൽ പുതിയ ബജറ്റ് സ്മാർട്ട്ഫോണായി നോക്കിയ C12 പ്രോ അ‌വതരിപ്പിച്ചിരിക്കുന്നത്.

6,999 രൂപയ്ക്കൊരു സ്മാർട്ട്ഫോൺ, നോക്കിയ സി12 പ്രോ എത്തി

ബജറ്റ് സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും കളമുറപ്പിക്കാനാണ് നോക്കിയയുടെ ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത്. അ‌ടുത്തിടെ പുറത്തിറക്കിയ നോക്കിയ സി12 മോഡലിന് 5999 രൂപയായിരുന്നു വില. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സി12 പ്രോയും മികച്ച ക്യാമറയും ഒക്ടാകോർ പ്രോസസറും സഹിതം ആകർഷകമായ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്.

2 ജിബി റാം + 64 ജിബി സ്റ്റോറേജ്, 3 ജിബി റാം + 64 ജിബി സ്റ്റോറേജ് (ഓരോന്നിനും 2 ജിബി വെർച്വൽ റാം പിന്തുണയുണ്ട്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ നോക്കിയ സി12 പ്രോ ഇന്ത്യയിൽ ലഭ്യമാണ്. അധിക റാം പിന്തുണ മൊത്തത്തിലുള്ള പ്രകടനത്തെ വർദ്ധിപ്പിക്കുകയും ഒന്നിലധികം ആപ്പുകൾക്കിടയിലുള്ള മാറ്റം സുഗമമാക്കുകയും ചെയ്യുന്നു.

6,999 രൂപയ്ക്കൊരു സ്മാർട്ട്ഫോൺ, നോക്കിയ സി12 പ്രോ എത്തി

2 ജിബി റാം + 2 ജിബി വെർച്വൽ റാമും 64 ജിബി സ്റ്റോറേജും അടങ്ങുന്ന അടിസ്ഥാന മോഡൽ നോക്കിയ സി12 പ്രോയ്ക്ക് 6,999 രൂപയാണ് വില. 5 ജിബി റാമും (3 ജിബി റാം + 2 ജിബി വെർച്വൽ റാം ഉൾപ്പെടെ) 64 ജിബി സ്റ്റോറേജുമുള്ള മോഡൽ 7999 രൂപയ്ക്ക് ലഭിക്കും.

ലൈറ്റ് മിന്റ്, ചാർക്കോൾ, ഡാർക്ക് സിയാൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോൺ വരുന്നത്. 6.3 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് നോക്കിയ സി12 പ്രോയിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 ( ഗോ എഡിഷൻ) സോഫ്റ്റ്‌വെയറിലാണ് നോക്കിയ സി12 പ്രോയുടെ പ്രവർത്തനം.

8 മെഗാപിക്സൽ റിയർ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ മുൻ ക്യാമറയും നോക്കിയ സി12 പ്രോയിൽ ഉൾപ്പെടുന്നു. കുറഞ്ഞ വിലയിലാണ് സി12 പ്രോ എത്തുന്നത് എങ്കിലും നൈറ്റ്, പോർട്രെയിറ്റ് മോഡുകളുടെ പിന്തുണയുള്ള മുൻ, പിൻ ക്യാമറകൾ ഈ സ്മാർട്ട്ഫോണിൽ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

6,999 രൂപയ്ക്കൊരു സ്മാർട്ട്ഫോൺ, നോക്കിയ സി12 പ്രോ എത്തി

കുറഞ്ഞത് രണ്ട് വർഷത്തെ സ്ഥിരമായ സുരക്ഷാ പാച്ചുകൾ ഫോൺ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി വെളിപ്പെടുത്തി. 12 മാസത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും നോക്കിയ സി12 പ്രോ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. റീട്ടെയിൽ സ്റ്റോറുകൾ, ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, Nokia.com എന്നിവയിൽ നിന്ന് നോക്കിയ സി12 പ്രോ ലഭ്യമാണ്.

ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ക്ലീൻ ചെയ്യുന്ന പെർഫോമൻസ് ഒപ്റ്റിമൈസർ പോലുള്ള ഫീച്ചറുകളും നോക്കിയ സി12 പ്രോയുടെ പ്രത്യേകതയാണ്. സി12 പ്രോയുടെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസർ, ആകർഷക ഡിസ്പ്ലേ തുടങ്ങിയവ ഉപഭോക്താക്കൾക്ക് അവരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സന്തോഷം നൽകുമെന്നാണ് കമ്പനി അ‌ധികൃതൽ വ്യക്തമാക്കുന്നത്.

More from GizBot

Best Mobiles in India

English summary
Nokia has launched its C12 Pro smartphone in India. The base model Nokia C12 Pro with 2GB RAM + 2GB virtual RAM and 64GB storage is priced at Rs 6,999. The 5GB RAM (including 3GB RAM and 2GB virtual RAM) and 64GB storage model is available for purchase at Rs 7,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X