ഡ്യൂവൽ ക്യാമറകളുമായി നോക്കിയ സി 20 പ്ലസ് ജൂൺ 11 ന് അവതരിപ്പിക്കും
നോക്കിയ സി 20 പ്ലസ് എന്ന പേരിൽ മറ്റൊരു സി-സീരീസ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ഈ സ്മാർട്ഫോൺ ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷനുകളിൽ വന്നിരുന്നു. ഈ ഹാൻഡ്സെറ്റിൻറെ പ്രധാനപ്പെട്ട സവിശേഷതകളിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഈ സർട്ടിഫിക്കേഷനുകൾ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ, ഐടി ഹോം വെളിപ്പെടുത്തിയ ഒരു പോസ്റ്ററിൽ ഫോണിൻറെ രൂപകൽപ്പനയെയും സവിശേഷതകളെയും കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നു. ഈ ബജറ്റ് സ്മാർട്ട്ഫോൺ ജൂൺ 11 ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.

നോക്കിയ സി 20 പ്ലസ് ഡിസൈനിൻറെ വിശദാംശങ്ങൾ
വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ ഡ്യുവൽ-റിയർ ക്യാമറ സെൻസറുകൾ ഉപയോഗിച്ചാണ് ഈ ഹാൻഡ്‌സെറ്റ് നിർമിച്ചിരിക്കുന്നത്. എന്നാൽ, എൽഇഡി ഫ്ലാഷ് ക്യാമറ മൊഡ്യൂളിന് പുറത്ത് സ്ഥാപിക്കും. പുറകിലത്തെ പാനലിൻറെ കീഴ്ഭാഗത്ത് മധ്യത്തിൽ നോക്കിയ ബ്രാൻഡിംഗ് ഉണ്ടാകും. കൂടാതെ നോക്കിയ സി 20 ന് മുകളിൽ ഓഡിയോ ജാക്കും സ്പീക്കർ ഗ്രില്ലും ലഭിക്കും. ഈ സ്മാർട്ട്ഫോണിൻറെ മുൻവശത്ത് എന്ത് രൂപകൽപ്പനയാണ് വരുന്നതെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നോക്കിയ സി 20 പ്ലസ് സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
നോക്കിയ സി 20 പ്ലസിൻറെ സവിശേഷതകളെക്കുറിച്ച് കമ്പനി കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ല. മുമ്പത്തെ ചോർച്ചയനുസരിച്ച്, ഒക്ടാകോർ യൂണിസോക്ക് പ്രോസസറും 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയേക്കും. ഇത് ആൻഡ്രോയിഡ് 11 ഗോ പതിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും 3 ജിബി റാമുമായി വരികയും ചെയ്യും. നോക്കിയ സി 20 പ്ലസിൻറെ മറ്റ് സ്റ്റോറേജ് വേരിയന്റുകളും വിപണിയിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

നോക്കിയ സി 30 എന്ന് വിളിക്കുന്ന മറ്റൊരു മോഡലും ബ്രാൻഡ് പുറത്തിറക്കുമെന്ന് പറയുന്നുണ്ട്. നോക്കിയ സി 30 അവതരിപ്പിച്ചതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും കമ്പനി നൽകിയിട്ടില്ല. ഇതിൽ ഡ്യൂവൽ ക്യാമറ സംവിധാനമുണ്ടെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയും പിന്നിലായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്കാനറും ഇതിൻറെ മറ്റുള്ള സവിശേഷതകളിൽ ഉൾപ്പെടുന്നു.

നോക്കിയ സി 20 പ്ലസ് ഇന്ത്യയിലേക്ക് വരുന്നുണ്ടോ?
ഇന്ത്യയിൽ ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് ഇപ്പോൾ ഒരു വിവരവും ലഭിച്ചിട്ടില്ല. ഈ ബ്രാൻഡ് ഭാവിയിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചേക്കുമെന്ന് സംസാരമുണ്ട്. വരാനിരിക്കുന്ന നോക്കിയ സി 20 പ്ലസ് ഒരു ബജറ്റ് കേന്ദ്രീകൃത സ്മാർട്ഫോൺ ആയതിനാൽ, റിയൽമിയുടെ സി-സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് ഇത് ഒരു മികച്ച നേട്ടമായിരിക്കും. എന്നാൽ, നോക്കിയ അവതരിപ്പിച്ചിട്ടുള്ള ഒട്ടുമിക്ക ബജറ്റ് സ്മാർട്ട്ഫോണുകൾക്കും മീഡിയടെക് ചിപ്‌സെറ്റാണ് മികച്ച പ്രവർത്തനക്ഷമതയ്ക്കായി നൽകിയിട്ടുള്ളത്. അതിനാൽ, ഏത് പ്രോസസ്സറാണ് നോക്കിയ സി 20 പ്ലസ് പ്രവർത്തിപ്പിക്കുകയെന്ന് കാത്തിരുന്ന് കാണാം. കൂടാതെ, ബജറ്റ് വിഭാഗത്തിൽ വരുന്ന രണ്ട് ജി-സീരീസ് സ്മാർട്ട്‌ഫോണുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നോക്കിയ. വരാനിരിക്കുന്ന ജി 10, ജി 20 എന്നിവയിൽ മീഡിയടെക് ചിപ്‌സെറ്റുകൾ, ആൻഡ്രോയിഡ് 11 ഒഎസ്, ക്വാഡ് റിയർ ക്യാമറകൾ എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് പറയുന്നു.


Click it and Unblock the Notifications








