Home
Mobile

കുറഞ്ഞ നിരക്കിൽ ഇതിലും മികച്ചൊരു ഫോണുണ്ടോ..? നോക്കിയ സി22 വിപണിയിലെത്തി | Nokia C22

ബജറ്റ് സെഗ്മെന്റിൽ നോക്കിയ അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോൺ ആണ് നോക്കിയ സി22. മെച്ചപ്പെടുത്തിയ ഡ്രോപ്പ് പ്രൊട്ടക്ഷൻ പോലെയുള്ള ഫീച്ചറുകളുമായാണ് ഡിവൈസ് വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ നിരക്കിൽ പരമാവധി ഫീച്ചറുകളും സ്പെക്സുമുള്ള ഫോണുകൾക്കായി തിരയുന്നവരെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് കമ്പനി Nokia C22 സ്മാർട്ട്ഫോൺ സജ്ജീകരിച്ചിരിക്കുന്നതും.

വിലയും ലഭ്യതയും : മെയ് 11 മുതലാണ് നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുക. രണ്ട് റാം വേരിയന്റുകളിൽ ഡിവൈസ് വിപണിയിൽ ലഭ്യമാകും. 2 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ വരുന്നത്. 2 ജിബി വെർച്വൽ റാം സപ്പോർട്ട് കൂടിയാകുമ്പോൾ ആകെ റാം കപ്പാസിറ്റി 4 ജിബി ആകും. ഈ മോഡലിന് 7,999 രൂപയാണ് വില വരുന്നത്.

കുറഞ്ഞ നിരക്കിൽ ഇതിലും മികച്ചൊരു ഫോണുണ്ടോ..? നോക്കിയ സി22 വിപണിയിൽ

നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വേരിയന്റ് 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വിപണിയിൽ എത്തുന്നത്. 2 ജിബി വെർച്വൽ റാം സപ്പോർട്ട് കൂടിയാകുമ്പോൾ ആകെ റാം കപ്പാസിറ്റി 6 ജിബിയിലെത്തുന്നു. 8,499 രൂപയാണ് നോക്കിയ സി22 ഫോണിന്റെ ഹൈ എൻഡ് വേരിയന്റിന് വില വരുന്നത്. ചാർക്കോൾ, സാൻഡ്, പർപ്പിൾ കളർ ഓപ്ഷനുകളിലും സി22 വാങ്ങാൻ കിട്ടും.

നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചറുകൾ : 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 20:9 ആസ്പക്റ്റ് റേഷ്യയും 720 x 1600 റെസലൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1.6 ഗിഗാ ഹെർട്സ് വരെ പ്രോസസിങ് സ്പീഡ് നൽകുന്ന യുണിസോക് എസ്സി9863എ പ്രോസസറാണ് നോക്കിയ സി22 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കുറഞ്ഞ നിരക്കിൽ ഇതിലും മികച്ചൊരു ഫോണുണ്ടോ..? നോക്കിയ സി22 വിപണിയിൽ

4 ജിബി വരെ റാം കപ്പാസിറ്റിയും 64 ജിബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയും നോക്കിയ സി22 സ്മാർട്ട്ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 256 ജിബി വരെയായി ഉയർത്താനും സാധിക്കും. 2 ജിബി വെർച്വൽ റാം സപ്പോർട്ടും നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ഗോ എഡിഷൻ ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.

ക്യാമറ ഡിപ്പാർട്ട്മെന്റിലേക്ക് വരുമ്പോൾ മാന്യമായ സ്പെക്സ് തന്നെ നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 13 എംപി വരുന്ന പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് നോക്കിയ സി22 പായ്ക്ക് ചെയ്യുന്നത്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്. പോർട്രെയ്റ്റ്, എച്ച്ഡിആർ, നൈറ്റ് മോഡ് തുടങ്ങിയ ക്യാമറ ഫീച്ചറുകൾക്ക് ഒപ്പം ഫ്രണ്ടിലും ബാക്കിലും എൽഇഡി ഫ്ലാഷുകളും നൽകിയിരിക്കുന്നു.

5000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 10W ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു. ബാറ്ററി സേവർ ഫീച്ചറും സി22 സ്മാർട്ട്ഫോണിലുണ്ട്. 3 ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ സി22 സ്മാർട്ട്ഫോണിൽ കമ്പനി ഔദ്യോഗികമായി ഓഫർ ചെയ്യുന്നത്. 4ജി എൽടിഇ, ബ്ലൂടൂത്ത് 5.2, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി, വൈഫെ, ജിപിഎസ് / എജിപിഎസ് / ഗലീലിയോ എന്നിവയെല്ലാമാണ് നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ കണക്റ്റിവിറ്റി ഫീച്ചറുകൾ.

വയർഡ് & വയർലെസ് ഡ്യുവൽ മോഡുള്ള എഫ്എം റേഡിയോ സപ്പോർട്ട്, നാനോ സിം കാർഡുകൾ, സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫെസിലിറ്റി, ഐപി52 വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ്, എന്നിവയും നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. നാനോ പാറ്റേൺ പോളികാർബണേറ്റ് റിയർ പാനലാണ് നോക്കിയ സി22 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Nokia C22 is the latest smartphone introduced by Nokia in the budget segment. The device comes with features like improved drop protection. The company has also equipped the C22 smartphone to appeal to those looking for phones with maximum features and specs at a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X