ബജറ്റ് വിലയിൽ കിടിലൻ ഫീച്ചറുകളുമായി നോക്കിയ സി32 ഇന്ത്യയിലെത്തി | Nokia C32
കാത്തിരിപ്പിന് ഒടുവിൽ നോക്കിയയുടെ പുത്തൻ ബജറ്റ് സ്മാർട്ട്ഫോൺ Nokia C32 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. നോക്കിയ സി22 -നൊപ്പം ചില യൂറോപ്യൻ വിപണികളിൽ ഈ ഡിവൈസ് കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഒരു വർഷത്തെ റിപ്ലേയ്സ്മെന്റ് ഗ്യാരന്റിയും സി32 മൊബൈൽ ഫോണിനൊപ്പം നോക്കിയ ഓഫർ ചെയ്യുന്നുണ്ട്.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ നോക്കിയ സി32 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് വിവരം. മൂന്ന് കളർ ഓപ്ഷനുകളിലും നോക്കിയ സി32 കമ്പനി അവതരിപ്പിക്കുന്നു. ഒക്ട കോർ ചിപ്പ്‌സെറ്റാണ് ഈ നോക്കിയ ഫോണിന് കരുത്ത് പകരുന്നത്. മൂന്ന് ദിവസം വരെയുള്ള ബാറ്ററി ലൈഫും സി32 സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും നോക്കിയ സി32 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. നോക്കിയ സി32 സ്മാർട്ട്ഫോണിന്റെ വിലയും ലഭ്യതയും അറിയാൻ തുടർന്ന് വായിക്കുക.

നോക്കിയ സി32 ഇന്ത്യയിലെ വിലയും ലഭ്യതയും : ഡിവൈസിന്റെ ബേസ് മോഡൽ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില വരുന്നത്. നോക്കിയ സി32 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറജ് വേരിയന്റിന് 9,499 രൂപയും നൽകണമെന്നും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ഓൺലൈൻ സ്റ്റോർ വഴി നോക്കിയ സി32 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.
പ്രതിമാസം 1,584 രൂപ മുതൽ 6 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകളിലും നോക്കിയ സി32 സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ബീച്ച് പിങ്ക്, ചാർക്കോൾ, മിന്റ് എന്നീ മൂന്ന് കളർ വേരിയന്റുകളിലും നോക്കിയ സി32 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകും. പുത്തൻ നോക്കിയ സി32 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
നോക്കിയ സി32 ഫീച്ചറുകൾ : 6.55 ഇഞ്ച് സൈസ് വരുന്ന 2.5ഡി കർവ്ഡ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. 1600 x 700 പിക്‌സൽ റെസലൂഷനും 20:9 ആസ്പക്റ്റ് റേഷ്യോയും നോക്കിയ സി32 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. നോക്കിയ സി32 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ നൽകിയിരിക്കുന്ന ചിപ്പ്സെറ്റിന്റെ കാര്യത്തിലും ഒരു വ്യക്തത ഇത് വരെ ലഭ്യമായിട്ടില്ല. ഇതൊരു ഒക്ട കോർ ചിപ്പ്സെറ്റാണെന്ന് മാത്രമാണ് പുറത്ത് വന്നിട്ടുള്ള വിവരം
4 ജിബി റാമും വെർച്വൽ റാം സപ്പോർട്ടും നോക്കിയ സി32 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. രണ്ട് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റ്സും യൂസേഴ്സിന് ലഭിക്കും. ഡിവൈസിലെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ 50 എംപി എഐ പ്രൈമറി സെൻസറും 2 എംപിയുടെ സെക്കൻഡറി സെൻസറും നൽകിയിരിക്കുന്നു. 8 എംപിയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിരിക്കുന്നത്.
5000 mAh ബാറ്ററി കപ്പാസിറ്റിയ്ക്കൊപ്പം 10W വയേർഡ് ചാർജിങ് സപ്പോർട്ടും നോക്കിയ സി32 സ്മാർട്ട്ഫോണിൽ കമ്പനി നൽകുന്നുണ്ട്. 3 ദിവസം വരെയാണ് ഡിവൈസിന് ലഭിക്കുന്ന ബാറ്ററി ലൈഫ്. ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ഫോണിൽ ഉണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഓഡിയോ ജാക്ക്, ജിപിഎസ്, യുഎസ്ബി 2.0, ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റി എന്നീ ഫീച്ചറുകളും നോക്കിയ സി32 സ്മാർട്ട്ഫോണിലുണ്ട്.


Click it and Unblock the Notifications








