നോക്കിയ ഷാംപെയ്‌നെ കുറിച്ച് വാര്‍ത്ത പുറത്തായി

Posted By:

നോക്കിയ ഷാംപെയ്‌നെ കുറിച്ച് വാര്‍ത്ത പുറത്തായി

നോക്കിയ ജെം എന്ന പേരില്‍ നോക്കിയ ഒരു കണ്‍സെപ്റ്റ് ഫോണ്‍ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെ നോക്കിയ വീണ്ടും ഇതാ ജനശ്രദ്ധയാകര്‍ഷിക്കുന്നു.  നോക്കിയ ഷാംപെയ്ന്‍ എന്ന പുതിയ വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത്തവണ നോക്കിയയെ വാര്‍ത്തയാക്കുന്നത്.

അടുത്തുതന്നെ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന നോക്കിയ ഷാംപെയ്ന്‍ വിന്‍ഡോസ് ടാന്‍ഗോ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.  മികച്ച പ്രവര്‍ത്തനക്ഷമത അവകാശപ്പെട്ടു കൊണ്ടാണ് ഷാംപെയ്‌ന്റെ രംഗപ്രവേശം.

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ തല്‍ക്കാലം നോക്കിയ തയ്യാറല്ല.  ഒരു സസ്‌പെന്‍സ് എലമെന്റ് സൃഷ്ടിച്ച് ഹാന്‍ഡ്‌സെറ്റിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിപ്പിക്കുക എന്ന ബിസിനസ് തന്ത്രമായിരിക്കും ഇങ്ങനൊരു തീരുമാനത്തിനു പിന്നില്‍.

എന്നാല്‍ ഈ മാസം അവസാനത്തോടെ ഈ പുതിയ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കുറച്ചു മുന്‍പ് നോക്കിയ പുറത്തിറക്കിയ നോക്കിയ ലുമിയ 800മായി ഏറെ സാമ്യം പുലര്‍ത്തും ഈ പുതിയ ഷാംപെയ്ന്‍ എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

വളരെ മികച്ച പ്രവര്‍ത്തനക്ഷമതയും, നിരവധി സ്‌പെസിഫിക്കേഷനുകളും, ഫീച്ചേഴ്‌സും ഉള്ള നോക്കിയ ലുമിയയുമായുള്ള താരതമ്യം നോക്കിയ ഷാംപെയ്‌നെ കുറിച്ചുള്ള പ്രതീക്ഷയും ഉയര്‍ത്തുന്നു.  മധ്യവര്‍ഗക്കാരെ ആണ് ഇതു ലക്ഷ്യമിടുന്നത് എന്നാണ് നോക്കിയയുടെ അവകാശവാദമെങ്കിലും, അങ്ങനെയല്ല എന്നതാണ് വാസ്തവം.

നോക്കിയ ഷാംപെയ്‌നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെറും ഊഹാപോഹങ്ങളാണോ, അതോ വാസ്തവമാണോ എന്ന് ഇതുവരെ അറിവായിട്ടില്ല.  ഏതായാലും വിന്‍ഡോസ് ടാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നത് നോക്കിയയ്ക്ക് ഏതായാലും ഒരു മുതല്‍ക്കൂട്ടു തന്നെയായിരിക്കും.

തല്‍ക്കാലം ഈ പുതിയ ഹാന്‍ഡ്‌സെറ്റിനെ കുറിച്ചുള്ള ഒരേയൊരു പോരായ്മ ഇതിനെ കഉറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല എന്നതുതന്നെ.  എന്നാല്‍ ലുമിയ 800മായ് ഇതിനുണ്ടെന്നു പറയപ്പെടുന്ന സാമ്യം ഇതിനെകുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.  വലിയ ഡിസ്‌പ്ലേയായിരിക്കും ഷാംപെയ്‌നെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഏതാണ്ട് 4 ഇഞ്ചോളം വരുന്നതായിരിക്കും നോക്കിയ ഷാംപെയ്ന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ.  8 മെഗാപിക്‌സല്‍ ക്യാമറയും, 16 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതുപോലെ, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും, മികച്ച ബാറ്ററി ബാക്ക്അപ്പും ഇതില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഈയിടെയായി നോക്കിയ കൈകൊള്ളുന്ന പ്രൈസിംഗ് സ്ട്രാറ്റജി ഏറെക്കുറെ ആശാവഹമാണെന്നതിനാല്‍ ന്യായമായ ഒരു വിലയായിരിക്കും നോക്കിയ ഷാംപെയ്‌ന് എന്നു നമുക്ക് പ്രതാക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot