വലിയ പ്രതീക്ഷയോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ രണ്ടു വേരിയന്റുകളില്‍ എത്തുന്നു!

Written By:

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാണിരുന്ന ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായിരുന്നു നോക്കിയ. നോക്കിയ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയതിനൊപ്പം സ്വന്തം ബ്രാന്‍ഡില്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ പാടില്ല എന്ന നിബന്ധനയുടെ കാലാവധി 2016ല്‍ അവസാനിക്കുന്നതോടെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി നോക്കിയ തിരികെ എത്തുകയാണ്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ?

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വരവും കാത്ത് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിപ്പിലാണ്. ഇപ്പോള്‍ തന്നെ നോക്കിയ ഫോണിനെ കുറിച്ച് അനേകം റൂമറുകളാണ് ഇറങ്ങിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്

2017ല്‍ നടക്കുന്ന മൊബെല്‍ വേള്‍ഡ് കോള്‍ഗ്രസില്‍ നോക്കിയ പുതിയ ആന്‍ഡ്രോയിഡ് ഫോണുകളെ കുറച്ച് അവതരിപ്പിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളെ കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.

ബിഎസ്എന്‍എല്‍ 4ജി:1 രൂപയില്‍ താഴെ ഇന്റര്‍നെറ്റ് ഡാറ്റ!

ഡി1സി (D1C)

ഡി1സി എന്ന ഇടത്തരം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏവരേയും ആകര്‍ഷിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ ഫോണിനെ സംബന്ധിച്ച് സിഇഒ രാജീവ് സുരിയും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

ഡി1സി ഡിസ്‌പ്ലേ

5 ഇഞ്ച്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള രണ്ടു വേരിയന്റിലാണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറങ്ങുന്നത്.

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

പ്രോസസര്‍

2 ജിബി, 3 ജിബി റാം, 1.4GHz പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ക്യാമറ

16 ജിബി സ്‌റ്റോറേജുളള ഹാന്‍ഡ്‌സെറ്റിന് 13/16 എംബി മെഗാ ക്യാമറ ഉണ്ടായിരിക്കും. സെല്‍ഫി 8 എംബിയുമാണ്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 2017 വരെ നീട്ടി!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia may launch two variants of its widely rumoured D1C Android smartphone at MWC 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot