നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

By: Midhun Mohan

2017ൽ ഗംഭീരമായ തിരിച്ചുവരവ് നടത്തി സ്മാർട്ഫോൺ വിപണി പിടിച്ചടക്കാൻ നോക്കിയ എത്തുന്നു. 2017 ഫെബ്രുവരിയിലെ MWC 2017ൽ നോക്കിയ പുറത്തിറക്കുന്ന ഫോണുകളെപ്പറ്റി ചർച്ചകൾ ഇന്റർനെറ്റിൽ തുടങ്ങിക്കഴിഞ്ഞു. നോക്കിയയുടെ E1, D1 ശ്രേണിയിൽപ്പെട്ട ഫോണുകളുടെ വിശേഷങ്ങൾ വായിക്കു.

നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

നോക്കിയയുടെ E1, D1 ഫോണുകളുടെ ചിത്രങ്ങൾ ഒരു ചൈനീസ് വെബ്സൈറ്റ് ആണ് പുറത്തുവിട്ടത്. രണ്ടു ഫോണുകൾക്കും ഡിസ്‌പ്ലേയിൽ കാര്യമായ വ്യത്യാസങ്ങളില്ല. നോക്കിയ D1 കുറച്ചു വക്രിച്ച രൂപകല്പനയാണ്.

നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

#1 നോക്കിയ E1

ചിത്രങ്ങൾ അനുസരിച്ചു നോക്കിയ D1ന് ഹോം ബട്ടനുണ്ട് എന്നാൽ E1ന് മുന്നിൽ ടച്ച് സെന്സിറ്റിവ് ബട്ടണുകളാണ് നൽകിയിരിക്കുന്നത്. ഇരു ഫോണുകൾക്കും വ്യത്യസ്ത LED ഫ്ലാഷ്ലൈറ്റുകളാണ്. ഫീച്ചറുകൾ നോക്കിയാൽ നോക്കിയ E1ന് D1നേക്കാൾ വിലയുണ്ടാകും.

നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

#2 നോക്കിയ D1

ഇരു ഫോണുകളും തൂക്കത്തിലും വ്യത്യസ്തമായിരിക്കും. നോക്കിയ E1ന് ഡിസ്പ്ലേ വലുപ്പം കൂടുതലായിരിക്കും. പവർ ബട്ടൺ, വോളിയം ബട്ടൺ എന്നിവ ഫോണിന്റെ വലതുഭാഗത്തു നൽകിയിരിക്കുന്നു.

2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

ഈ ചിത്രങ്ങൾ 2017 നോക്കിയയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലഭാഗത്തും കൂടിയ മേന്മയുള്ള ഫോണുകൾ മിതമായ വിലയിൽ വിൽക്കാനായിരിക്കും നോക്കിയ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ തിരിച്ചടികൾ മറികടക്കാനും ലോകമെന്പാടുമുള്ള ആരാധകർക്ക് ഉണർവ് നൽകാനും നോകിയക്ക് കഴിയുമെന്ന് പ്രത്യാശിക്കാം

Source

Image Credit

Read more about:
English summary
Nokia E1 and Nokia D1 sketched images leaked online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot