നോക്കിയ ജി-സീരീസ്, എക്‌സ്-സീരീസ് സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 8 ന് അവതരിപ്പിച്ചേക്കും

|

നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ ഏപ്രിൽ 8 ന് ഒരു ലോഞ്ച് ഇവന്റ് നടത്തുവാൻ പോവുകയാണ്. ഈ പുതിയ എക്‌സ്-സീരീസ്, ജി-സീരീസ് എന്നിവയിൽ കമ്പനി ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്ന് പറയുന്നു. അഭ്യുഹങ്ങളിൽ വരുന്ന നോക്കിയ ജി 10, നോക്കിയ ജി 20, നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 ഫോണുകൾ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ലോഞ്ച് ഇവന്റ് ഏപ്രിൽ 8 ന് വൈകുന്നേരം കൃത്യം 7:30 മണിക്ക് നടക്കും. ഓൺ‌ലൈൻ ഇവന്റിൽ മാത്രം ഏത് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി അയച്ച ക്ഷണങ്ങളിൽ പറയുന്നില്ല.

നോക്കിയ ജി-സീരീസ്, എക്‌സ് -സീരീസ് സ്മാർട്ട്‌ഫോണുകൾ

അടുത്തിടെയുണ്ടായ ഒരു ചോർച്ചയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, നോക്കിയ ജി 10 യൂറോ 139 (ഏകദേശം 11,900 രൂപ), നോക്കിയ ജി 20 യൂറോ 169 (ഏകദേശം 14,500 രൂപ) എന്നിങ്ങനെ യഥാക്രമം വില ആരംഭിക്കും. ഈ രണ്ട് ഹാൻഡ്സെറ്റുകളും ബ്ലൂ, പർപ്പിൾ കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഇതിൻറെ ബേസിക് വേരിയന്റായ നോക്കിയ എക്‌സ് 10 ന് യൂറോ 300 (ഏകദേശം 25,800 രൂപ) വിലയും, നോക്കിയ എക്‌സ് 20 യൂറോ 349 (ഏകദേശം 30,000 രൂപ) വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ എക്‌സ് 10 ഗ്രീൻ ആൻഡ് വൈറ്റ് കളർ ഓപ്ഷനിലും, എക്‌സ് 20 ബ്ലൂ, സാൻഡ് കളർ ഓപ്ഷനുകളിൽ വരും.

നോക്കിയ ജി 10, നോക്കിയ ജി 20: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ ജി 10, നോക്കിയ ജി 20: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ ജി 10, ജി 20 എന്നിവയിൽ 6.38 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേകൾ വരുമെന്ന് പറയുന്നു. ജി 10 ന് മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറും, ജി 20 ന് മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറും ലഭിച്ചേക്കും. 3 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനാകും. ഈ ഹാൻഡ്‌സെറ്റുകൾ ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും, കൂടാതെ 10W ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തും. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന രണ്ട് ഡിവൈസുകൾക്കും പിന്നിൽ ഒരേ ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടാകും. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 8 മെഗാപിക്സൽ സെൻസറും നൽകും.

നോക്കിയ എക്‌സ് 10 5 ജി, നോക്കിയ എക്‌സ് 20 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ എക്‌സ് 10 5 ജി, നോക്കിയ എക്‌സ് 20 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ എക്‌സ് 10 5 ജി, നോക്കിയ എക്‌സ് 20 5 ജി എന്നിവ നോക്കിയ പവർ യൂസറിൻറെ റിപ്പോർട്ട് അനുസരിച്ച് 5 ജി ശേഷിയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസർ ഈ ഹാൻഡ്‌സെറ്റിന് കരുത്തേകും. ഇവ ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. 10W ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയും ഇതിൽ കമ്പനി അവതരിപ്പിക്കും. 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുമായി ജോടിയാക്കിയ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സംവിധാനമാണ് ഈ ഹാൻഡ്‌സെറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാകും.

Best Mobiles in India

English summary
Multiple smartphones in the latest X-series and G-series are expected to be released by the company. According to rumors, the company may release the rumored Nokia G10, Nokia G20, Nokia X10, and Nokia X20 phones, which have all been the target of recent leaks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X