Just In
- 21 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 1 hr ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
ഫോറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമൺ; കാരണം ഇത്
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല് അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല് അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല് ഫണ്ടില് രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Automobiles
ഉടമകള് സന്തോഷിച്ചാട്ടെ; ഇലക്ട്രിക് വാഹനങ്ങള് ആരോഗ്യത്തിന് നല്ലതെന്ന് പഠനം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില് 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്വ്വദു:ഖ ദുരിതങ്ങള്ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
Nokia G11 Plus: ഒറ്റചാർജിൽ മൂന്ന് ദിവസം ഉപയോഗിക്കാം; അറിയാം നോക്കിയയുടെ പുതിയ ഫോണിനെക്കുറിച്ച്
നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ജി11 പ്ലസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. ആകർഷകമായ ഡിസൈൻ, ഡ്യുവൽ റിയർ ക്യാമറകൾ, വാട്ടർഡ്രോപ്പ് നോച്ച്, ഒറ്റചാർജിൽ മൂന്ന് ദിവസം നിൽക്കുന്ന ബീഫി ബാറ്ററി എന്നിവയുള്ള ബജറ്റ് ഓഫറായാണ് നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ നോക്കിയ ജി11ന്റെ പിൻഗാമി എന്ന നിലയിലാണ് Nokia G11 Plus സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുന്നത്.

Nokia G11 Plus: നോക്കിയ ജി11 ഡിസൈൻ
നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിൽ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് വളരെയധികം നവീകരണങ്ങൾ ഒന്നും കമ്പനി കൊണ്ട് വന്നിട്ടില്ല. നോക്കിയ ജി 11 പ്ലസ് സ്മാർട്ട്ഫോൺ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈൻ ആണ് ഫീച്ചർ ചെയ്യുന്നത്. ഹാൻഡ്‌സെറ്റിന്റെ വശങ്ങളിലും മുകളിലും ഏതാണ്ട് ബെസലുകൾ ഇല്ലെന്ന് പറയാവുന്ന ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. അതേ സമയം ബോട്ടം സൈഡിൽ കട്ടിയുള്ള ബെസലും ഉണ്ട്.

നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിന്റെ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസർ, ഗുളികയുടെ രൂപത്തിൽ ഉള്ള റിയർ ക്യാമറ മൊഡ്യൂൾ, ആകർഷകമായ നോക്കിയ ബ്രാൻഡിങ്, താഴെ ഇടത് വശത്തായി സ്പീക്കർ ഗ്രിൽ എന്നിവയും നൽകിയിരിക്കുന്നു. നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിന് ഒപ്പം ഓഫർ ചെയ്യപ്പെടുന്നു.

Nokia G11 Plus: നോക്കിയ ജി11 പ്ലസ് ഡിസ്പ്ലെ ഫീച്ചറുകൾ
നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ 6.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 1,600 x 720 പിക്‌സൽ റെസലൂഷന് ഒപ്പം 90 ഹെർട്സ് റിഫ്രഷ് റേറ്റും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഒക്ടാ കോർ യൂണിസോക്ക് ടി606 പ്രോസസറാണ് നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

1.6 ഗിഗാ ഹെർട്സിന്റെ പരമാവധി വേഗതയാണ് ഈ പ്രോസസർ ഓഫർ ചെയ്യുന്നത്. മാലി ജി57 എംപി1 ജിപിയുവുമായി ഈ ചിപ്പ്സെറ്റ് പെയർ ചെയ്തിട്ടും ഉണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 512 ജിബിയായി കൂട്ടാനും സാധിക്കും.

Nokia G11 Plus: നോക്കിയ ജി11 പ്ലസ് ക്യാമറ ഫീച്ചറുകൾ
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയാണ് ഈ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിലെ ഹൈലൈറ്റ്. അതിന് ഒപ്പം രണ്ട് മെഗാ പിക്സൽ ഡെപ്ത് സെൻസറും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ ലഭ്യമാണ്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ 8 മെഗാ പിക്സൽ സെൽഫി ഷൂട്ടറും ഓഫർ ചെയ്യുന്നു. വിവിധ തരം മോഡുകളും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്. നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിന്റെ ബാറ്ററി ഫീച്ചറുകളും കണക്റ്റിവിറ്റി ഓപ്ഷനുകളും മനസിലാക്കാൻ തുടർന്ന് വായിക്കുക.

Nokia G11 Plus: നോക്കിയ ജി11 പ്ലസ് ബാറ്ററിയും കണക്റ്റിവിറ്റിയും
5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമായാണ് നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോൺ വരുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൂന്ന് ദിവസത്തെ ബാറ്ററി ബായ്ക്കപ്പ് ആണ് നോക്കിയ ജി11 പ്ലസ് ഓഫർ ചെയ്യുന്നത്. സുരക്ഷയ്ക്കായി നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിന്റെ ഒരു വശത്ത് ആയി ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ 802.11, ബ്ലൂടൂത്ത് 5 എന്നിവയാണ് നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിലെ പ്രധാന കണക്റ്റിവിറ്റി ഫീച്ചറുകൾ. ഗ്ലോനാസ് ഉള്ള എ ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും നോക്കിയ ജി11 പ്ലസ് സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.

Nokia G11 Plus: നോക്കിയ ജി11 പ്ലസ് വിലയും കളർ വേരിയന്റുകളും
ലേക്ക് ബ്ലൂ, ചാർക്കോൾ ഗ്രേ കളർ വേരിയന്റുകളിൽ നോക്കിയ ജി11 പ്ലസ് ലഭിക്കും. ഫോണിന്റെ വില ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഏകദേശം 12,000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്. നോക്കിയ ജി11 പ്ലസ് സമീപഭാവിയിൽ തന്നെ ആഗോള വിപണിയിൽ പുറത്തിറങ്ങും. ഹാൻഡ്‌സെറ്റ് ഇന്ത്യൻ വിപണിയിലും ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ശേഷി കൂടിയ ബാറ്ററി, നവീനമായ ക്യാമറ ടെക്നോളജി, ബിൽഡ് ക്വാളിറ്റി എന്നിവയെല്ലാം പുതിയ നോക്കിയ ജി11 പ്ലസിൽ കമ്പനി അവകാശപ്പെടുന്നുണ്ട്. പ്രതിമാസ സെക്യൂരിറ്റി അപ്ഡേറ്റുകൾ ഒൺലൈൻ ഇടപെടലുകൾ കൂടുതൽ സുരക്ഷിതമാക്കുമെന്നും നോക്കിയ പറയുന്നു. കമ്പനിയുടെ അവകാശവാദങ്ങൾക്ക് അപ്പുറത്തേക്ക് ഡിവൈസിന്റെ പെർഫോമൻസും ക്വാളിറ്റിയും നേരിട്ട് കണ്ട് തന്നെ അറിയേണ്ടതുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470