നോക്കിയ ജി 20 സ്മാർട്ഫോണിൻറെ പ്രീ-ഓർഡർ ജൂലൈ 7 ന് ഇന്ത്യയിൽ ആരംഭിക്കും

|

കുറച്ച് മാസങ്ങൾക്ക് മുൻപായി നോക്കിയ എക്‌സ്, ജി, സി സീരീസുകളടക്കം നോക്കിയ സ്മാർട്ട്‌ഫോണുകൾ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കിയിരുന്നു. ഇവയിൽ നോക്കിയ ജി 10, നോക്കിയ ജി 20 എന്നിവ പുതിയ സീരീസ് ബജറ്റ് സ്മാർട്ട്‌ഫോണുകളാണ്. ഇപ്പോൾ നോക്കിയ ജി 20 (Nokia G20) സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ വരുവാൻ ഒരുങ്ങുകയാണ്.

 

കൂടുതൽ വായിക്കുക: ജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ നോക്കിയ ജി 20 പ്രീ-ബുക്കിംഗ്

ഇന്ത്യയിൽ നോക്കിയ ജി 20 പ്രീ-ബുക്കിംഗ്

നോക്കിയ ജി 20 ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെ ആമസോണിൽ ഈ സ്മാർട്ഫോൺ പട്ടികപ്പെടുത്തി കഴിഞ്ഞു. ലിസ്റ്റിംഗ് ഈ സ്മാർട്ഫോണിന് നൽകിയിരിക്കുന്ന വില 12,999 രൂപയാണ്, ഇത് ഓൺലൈൻ പോർട്ടലിന് മാത്രമുള്ളതുമായിരിക്കും. നോക്കിയ ജി 20 യുടെ പ്രീ-ബുക്കിംഗ് ജൂലൈ 7 മുതൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ ഗ്ലേസിയർ, നൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും പറയുന്നു.

നോക്കിയ ജി 20 സ്മാർട്ഫോണിൻറെ സവിശേഷതകൾ

നോക്കിയ ജി 20 സ്മാർട്ഫോണിൻറെ സവിശേഷതകൾ

നോക്കിയ ജി 20 യ്ക്ക് 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും, കട്ടിയുള്ള ബെസലുകളുമുണ്ട്. ഈ സ്മാർട്ഫോണിൽ 4 ജിബി റാമും 64 ജിബി വരെ സ്റ്റോറേജ് സ്പേസും ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറുമുണ്ട്. ആമസോൺ ലിസ്റ്റിംഗ് സ്റ്റോറേജ് കോൺഫിഗറേഷനെ കുറിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയൻറ് രാജ്യത്ത് വിപണിയിലെത്തുമെന്ന് പറയുന്നു. 512 ജിബി വരെ കൂടുതൽ സ്റ്റോറേജ് സ്പേസ് എക്സ്പാൻഡ് ചെയ്യുവാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ടാകും.

നോക്കിയ ജി 20 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

നോക്കിയ ജി 20 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

48 എംപി പ്രൈമറി ക്യാമറ സെൻസർ, 5 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെർഷ്യറി മാക്രോ ലെൻസ്, 2 എംപി ഫോർത്ത് ഡെപ്ത് സെൻസർ എന്നിവയുള്ള പിൻഭാഗത്ത് ക്വാഡ് ക്യാമറ സംവിധാനം നോക്കിയ ജി 20ൽ ഉപയോഗിക്കും. 8 എംപി സെൽഫി ക്യാമറ സെൻസർ, ഓസോ ഓഡിയോ, ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ, സൈഡ് മൗണ്ട് ചെയ്യ്ത ഫിംഗർപ്രിന്റ് സെൻസർ, 5050 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റുള്ള സവിശേഷതകൾ. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന നോക്കിയ ജി 20 യ്ക്ക് രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേഷൻ സപ്പോർട്ട് ലഭിക്കും.

പ്രീ-ഓർഡർ വിലയിൽ നിന്ന് നോക്കിയ ജി 20 യുടെ വില രാജ്യത്ത് 15,000 രൂപയ്ക്ക് താഴെയായിരിക്കുമെന്ന് വ്യക്തമാണ്. റെഡ്മി നോട്ട് 10, റിയൽ‌മി നർസോ 30 4 ജി, പോക്കോ എം 3 പ്രോ, എന്നിവയുൾപ്പെടെ സമാന വിലയുള്ള സ്മാർട്ട്‌ഫോണുകളുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ മത്സരിക്കും. എന്നാൽ, ചൈനീസ് ബ്രാൻഡ് സ്മാർട്ഫോണുകൾക്കെതിരെ ഇത് എങ്ങനെ മത്സരിക്കുമെന്നുള്ള കാര്യം ഇതുവരെ വ്യക്തമല്ല.

നോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൻറെ ഫ്ലാഷ് വിൽ‌പന ജൂലൈ 6 ന്: വിലയും, ഓഫറുകളുംനോയ്‌സ് കളർഫിറ്റ് ക്യൂബ് വാച്ചിൻറെ ഫ്ലാഷ് വിൽ‌പന ജൂലൈ 6 ന്: വിലയും, ഓഫറുകളും

Most Read Articles
Best Mobiles in India

English summary
HMD Global announced a host of Nokia handsets, including the Nokia X, G, and C series, a few months ago. The Nokia G10 and Nokia G20 are two low-cost smartphones from a new series. The Nokia G20 is now scheduled to hit the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X