3 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ

|

നോക്കിയ ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നോക്കിയ ജി21 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഒറ്റ ചാർജിൽ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് ആണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ഉൾപ്പെടെയുള്ള സവിശേഷതകളും നോക്കിയ ജി21 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. നോക്കിയ ജി21 സ്മാർട്ട്ഫോണിൽ 128 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജും ലഭ്യമാണ്.

 

ഒഎസ്

രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും എതിരാളികൾ നൽകുന്നതിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു. റെഡ്മി നോട്ട് 11, റിയൽമി 9ഐ, സാംസങ് ഗാലക്സി എം32 എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാകും നോക്കിയ ജി21 സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റുമുട്ടുക. നോക്കിയ ജി21 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻകഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻ

നോക്കിയ G21 ഫീച്ചറുകൾ

നോക്കിയ G21 ഫീച്ചറുകൾ

നോക്കിയ ജി21 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ( 720 x 1,600 പിക്സൽസ് ) ഡിസ്പ്ലെയാണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 20:9 ആസ്പക്റ്റ് റേഷ്യോയും 180 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 400 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസും നോക്കിയ ജി21 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

എസ്ഒസി
 

ഒക്ടാ കോർ യുണിസോക്ക് ടി606 എസ്ഒസിയാണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. എഫ് / 1.8 ലെൻസ് ഉള്ള 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ സെറ്റപ്പിലെ മെയിൻ ക്യാമറ. 2 മെഗാ പിക്സൽ മാക്രോ ഷൂട്ടറും 2 മെഗാ പിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് സെൻസറുകൾ.

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ

സെൽഫികൾ

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, നോക്കിയ ജി21 സ്മാർട്ട്ഫോണിന്റെ മുൻ വശത്ത് 8 മെഗാ പിക്സൽ സെൽഫി സെൻസറും നൽകിയിരിക്കുന്നു. 6 ജിബി വരെയുള്ള റാം ഓപ്ഷനുകളും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും നോക്കിയ ജി21 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ( 512 ജിബി വരെ) വഴിയുള്ള അധിക സ്റ്റോറേജ് വിപുലീകരണത്തിനും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ സപ്പോർട്ട് ലഭിക്കും.

നോക്കിയ

നോക്കിയ ജി21 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി എൽടിഇ, വൈഫൈ 802.11എസി, ബ്ലൂടൂത്ത് വി5.0, എഫ്എം റേഡിയോ, ജിപിഎസ് / എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ബോർഡിലെ സെൻസറുകളിൽ ഒരു ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ഇൻഫിനിക്‌സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംഇൻഫിനിക്‌സ് സ്മാർട്ട് 6 സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ

ഓസോ സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ സപ്പോർട്ടുമായിട്ടാണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. രണ്ട് മൈക്രോഫോണുകളും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5,050 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ജി21 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നോക്കിയ ജി21 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. അതേ സമയം ഡിവൈസിനൊപ്പം ബണ്ടിൽ ചെയ്‌ത ചാർജർ 10 വാട്ട് ഔട്ട്‌പുട്ടിന്മാത്രമാണ് സപ്പോർട്ട് നൽകുന്നത്.

നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിലെ വിലയും ലഭ്യതയും

നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിലെ വിലയും ലഭ്യതയും

നോക്കിയ ജി21 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റാണ് നോക്കിയ ജി21 സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ. 12,999 രൂപയാണ് നോക്കിയ ജി21 സ്മാർട്ട്ഫോണിന് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിലും നോക്കിയ ജി21 സ്മാർട്ട്ഫോൺ വരുന്നു. 14,999 രൂപയാണ് ഈ മോഡലിന് വില വരുന്നത്.

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

ജി21 സ്മാർട്ട്ഫോൺ

നോക്കിയ ജി21 സ്മാർട്ട്ഫോൺ ഡസ്ക്, നോർഡിക് ബ്ലൂ കളറുകളിൽ വരുന്നു. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നോക്കിയ ജി21 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും പ്രധാന ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും നോക്കിയ ജി21 സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. നോക്കിയ ജി21 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബജാജ് ഫിൻസെർവിൽ നിന്ന് ട്രിപ്പിൾ സീറോ ഫിനാൻസ് ഓഫറും ലഭിക്കാൻ അർഹതയുണ്ട്. നോക്കിയ ജി21 സ്മാർട്ട്ഫോണിന് ഒപ്പം, നോക്കിയ 105 (2022), നോക്കിയ 105 പ്ലസ് ഫീച്ചർ ഫോണുകളും നോക്കിയ കംഫർട്ട് ഇയർബഡ്‌സ്, ഗോ ഇയർബഡ്‌സ് + ടിഡബ്ല്യുഎസ് ഇയർബഡ്സുകളും എച്ച്എംഡി ഗ്ലോബൽ രാജ്യത്ത് അവതരിപ്പിച്ചു.

ഫെബ്രുവരി

നോക്കിയ ജി21 സ്മാർട്ട്ഫോൺ ഫെബ്രുവരിയിൽ റഷ്യയിൽ ലോഞ്ച് ചെയ്തിരുന്നു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് റഷ്യയിൽ 15,999 ആർയുബി (ഏകദേശം 16,700 രൂപ ) ആണ് നോക്കിയ ഈടാക്കുന്നത്. നോക്കിയയുടെ ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നോക്കിയ ജി20 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരുന്നു. നോക്കിയ ജി20യുടെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് ഓപ്ഷന് 12,999 രൂപയാണ് വിലയിട്ടിരുന്നത്.

റെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

Best Mobiles in India

English summary
Nokia's latest smartphone Nokia G21 has been launched in India. The Nokia G21 offers three days of battery life on a single charge. The Nokia G21 also offers features including a triple rear camera and a water drop style display notch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X