ട്രിപ്പിൾ റിയർ ക്യാമറ സഹിതമെത്തുന്ന നോക്കിയ 5ജി ഫോണിന് ആമസോണിൽ വൻ ഡിസ്കൗണ്ട്!
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വിജയകരമായി പുരോഗമിക്കുകയാണ്. സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമാകുന്ന അവസരം പ്രയോജനപ്പെടുത്താൻ നിരവധി പേർ രംഗത്തെത്തുന്നു. ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളുമായി ആമസോൺ അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങേണ്ടവർക്ക് ഇതൊരു സുവർണാവസരമാണ്.
ഫീച്ചർ ഫോണുകളുമായി ഇന്നും വിപണിയിൽ സജീവമായ നോക്കിയ സ്മാർട്ട്ഫോണുകളും പുറത്തിറക്കുന്നുണ്ട്. അടുത്തകാലത്ത് കാലത്തിനൊത്ത മാറ്റങ്ങളുമായി ചില 5ജി നോക്കിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുകയുണ്ടായി. അതിൽ നോക്കിയ ജി42 5ജി(Nokia G42 5G) എന്ന സ്മാർട്ട്ഫോൺ ആമസോണിൽ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അവസരം ഉണ്ട്.

ബജറ്റ് വിലയിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച 5ജി ഫോൺ ഓപ്ഷനാണ് നോക്കിയ ജി42. 1 ടിബി മെമ്മറി സപ്പോർട്ട്, 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളെല്ലാമുള്ള നോക്കിയ ജി42 5ജി ഫോൺ ഡിസ്കൗണ്ട് സഹിതം 11,999 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.
കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 12,599 രൂപ എന്ന ബജറ്റ് നിരക്കിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ ഫെസ്റ്റിവൽ ഓഫർ സെയിലിനോട് അനുബന്ധിച്ച് ഡിസ്കൗണ്ട് സഹിതം ആമസോൺ ഈ 5ജി ഫോൺ 11,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു. വിലയിലെ ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നോക്കിയ ജി42 5ജി വാങ്ങുന്നവർക്ക് 750 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. നൽകുന്ന തുകയ്ക്ക് തക്ക മൂല്യമുള്ള ഫീച്ചറുകൾ ഈ നോക്കിയ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അതിന്റെ പ്രധാന ഫീച്ചറുകൾ ഇതാ.
നോക്കിയ ജി42 5ജി ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേ ആണ് ഈ ഫോണിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ സവിശേഷതകളുമായാണ് ഈ ഡിസ്പ്ലേ എത്തുന്നത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 11 ജിബി റാമും (6 ജിബി റാമും 5 ജിബി വെർച്വൽ റാമും ) സജ്ജമാക്കിയിട്ടുണ്ട്. 128GB ആണ് ഇന്റേണൽ സ്റ്റോറേജ്. ആൻഡ്രോയിഡ് 13ൽ ആണ് പ്രവർത്തനം.
രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ ജി42 5ജിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഫീച്ചറുകളിൽ വരുന്നത്.
ബജറ്റ് വിലയിൽ എത്തുന്ന ഈ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നോക്കിയ ജി42 5ജിയിൽ ഉണ്ട്.

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിരിക്കുന്നു. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കാൻ IP52-റേറ്റഡ് ബിൽഡും ഈ നോക്കിയ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിലുണ്ട്.
20W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോക്കിയ G42 5Gയിൽ ഉള്ളത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്നാണ് നോക്കിയ ബ്രാൻഡ് ലൈസൻസി HMD ഗ്ലോബൽ അവകാശപ്പെടുന്നത്. ഇന്ത്യയിൽ സോ ഗ്രേ, സോ പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








