Home
Mobile

നോക്കിയയുടെ ഈ 'ഗില്ലി' 5ജി ഫോണിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട്, ഒപ്പം ഫ്രീ ഇയർബഡ്സും

ഫീച്ചർ ഫോണുകളുടെ കാലഘട്ടത്തിൽ വിപണി ഭരിച്ച രാജാക്കന്മാരായിരുന്നു നോക്കിയയുടെ മുൻകാല ഫീച്ചർ ഫോണുകൾ. ഇപ്പോഴും നോക്കിയയുടെ ഫീച്ചർ ഫോണുകൾ കില്ലാടികൾ തന്നെയാണ്. എന്നാൽ സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് എത്തുമ്പോൾ നോക്കിയ ഒന്നുമല്ല. അ‌വിടെ ആപ്പിളും സാംസങ്ങും ​ചൈനീസ് സ്മാർട്ട്ഫോണുകളുമാണ് ഭരിക്കുന്നത്. എങ്കിലും അ‌വിടെ നോക്കിയയെ പൂർണമായും എഴുതിത്തള്ളാനാകില്ല.

കാരണം ഇടയ്ക്കയിടയ്ക്ക് നോക്കിയ വ്യത്യസ്തതയാർന്ന പരീക്ഷണങ്ങളുമായി പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കാറുണ്ട്. നോക്കിയ എന്ന ബ്രാൻഡിനെ ഇഷട്പ്പെടുന്ന ഒരുവിഭാഗം ആളുകൾ ഈ സ്മാർട്ട്ഫോണുകൾ ഏറ്റെടുക്കാറുമുണ്ട്. ബജറ്റ് വിലയിൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകളുമായി ​നോക്കിയ ബ്രാൻഡ് ​ലൈസൻസിയായ എച്ച്എംഡി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് നോക്കിയ ജി42 5ജി.

നോക്കിയയുടെ ഈ 'ഗില്ലി' 5ജി ഫോണിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട്

ഏറെക്കാലത്തിനു ശേഷം നോക്കിയ സ്മാർട്ട്ഫോണുകളിലേക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ച മോഡലായിരുന്നു ജി42 5ജി. ബജറ്റ് വിലയിൽ ലഭിക്കുന്ന 5ജി സ്മാർട്ട്ഫോൺ, 11 ജിബി റാം, ഒറ്റ ചാർജിൽ 3 ദിവസം വരെയുള്ള ബാറ്ററി ലൈഫ് ഉള്ള ഫോൺ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ നോക്കിയ ജി42 5ജിക്ക് ഉണ്ടായിരുന്നു.

ലോഞ്ച് ചെയ്യുന്ന സമയത്ത് നോക്കിയ ജി42 5ജിയുടെ യഥാർഥ വില 12,599 രൂപ ആയിരുന്നു. എന്നാലിപ്പോൾ വെറും 9999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് 3000 രൂപയുടെ ഡിസ്കൗണ്ട് ഒറ്റയടിക്ക് ലഭിച്ചിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഈ 5ജി ഫോണിന് ആമസോൺ ഒരുക്കിയിട്ടുണ്ട്.

നോക്കിയയുടെ ഈ 'ഗില്ലി' 5ജി ഫോണിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട്

എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. അ‌തിനാൽ നോക്കിയ ജി42 5ജി ഇപ്പോൾ 9500 രൂപയിൽ താഴെ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച അ‌വസരമാണ്.

നോക്കിയ ജി42 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് ജി42 5ജിയുടെ കരുത്ത്.

6 ജിബി റാമും 5 ജിബി വെർച്വൽ റാമും ചേർന്ന് 11ജിബി റാം പിന്തുണ ലഭിക്കും. 128GB ആണ് ഇന്റേണൽ സ്റ്റോറേജ്. ആൻഡ്രോയിഡ് 13ൽ ആണ് ഫോൺ എത്തുന്നത് എങ്കിലും രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ആൻഡ്രോയിഡ് 15 വരെയുള്ള അ‌പ്ഡേറ്റ് ലഭ്യമാകും.

നോക്കിയയുടെ ഈ 'ഗില്ലി' 5ജി ഫോണിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട്

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോക്കിയ ജി42 5ജി വാഗ്ദാനം ചെയ്യുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, ​വൈ​ഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിരിക്കുന്നു. IP52 റേറ്റിങ്ങും ഇതിലുണ്ട്.

20W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോക്കിയ G42 5Gയിൽ ഉള്ളത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. ഇന്ത്യയിൽ സോ ഗ്രേ, സോ പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.

പതിനായിരം രൂപയിൽ താഴെ വിലയിൽ ഈ 5ജി ഫോൺ ലഭിക്കും എന്നതിന് പുറമേ നോക്കിയ ജി42 5ജി വാങ്ങുന്നതുകൊണ്ട് മറ്റൊരു നേട്ടം കൂടിയുണ്ട്. നോക്കിയ G42 5G സ്മാർട്ട്‌ഫോൺ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും നോക്കിയ വയേർഡ് ഇയർബഡ്സ് തികച്ചും സൗജന്യമായി ലഭിക്കുമെന്നാണ് പ്രഖ്യാപനം.

More from GizBot

Best Mobiles in India

English summary
The original price of Nokia G42 5G at the time of launch was Rs 12,599. But now this smartphone is listed on Amazon for just Rs 9999. That means a discount of Rs 3000 has been received at once. Apart from this, Amazon has also prepared a bank discount for this 5G phone. Along with this, Nokia's wired earbuds will also be available for free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X